കാര്‍ ലോണുകള്‍, ഡിസ്കൗണ്ടുകള്‍

Honda City
ലോണെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളറിയാതെ ചില അധികച്ചെലവുകള്‍ ഒളിപ്പിച്ചുകടത്താന്‍ കാര്‍ മേഖലയില്‍ നിറസാന്നിധ്യമായ സ്വകാര്യ ഫിനാന്‍സിംഗ് കമ്പനികള്‍ക്കുണ്ട്. സൂക്ഷിക്കുക.

എന്‍ജിന്‍ ശേഷി, മൈലേജ്, തുടങ്ങിയ സാങ്കേതിക കാര്യങ്ങള്‍ വിശദമായി അറിയുക. കാര്‍ നിര്‍മാതാവ് അവകാശപ്പെടുന്ന അതേ മൈലേജ് റോഡില്‍ ലഭിക്കണമെന്നില്ല. ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയേറിയ കാര്‍ എന്ന വാഗ്ദാനം നല്‍കുന്ന കാര്‍ കമ്പനികള്‍ മൂന്നുനാലെണ്ണം കാണും. യാഥാര്‍ത്ഥ്യം കണക്കുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചു കടത്തുന്ന പരസ്യങ്ങളെ ആശ്രയിച്ചാല്‍ പണി പാളും. അതിനാല്‍ വിദ്ഗ്ധരുടെ അവലോകനങ്ങള്‍ക്കായി ഇന്‍റര്‍നെറ്റ് തപ്പുക.

ഡിസ്കൗണ്ടുകളുടെ പൂക്കാലമാണ് വിപണിയില്‍. ഹോണ്ട സിറ്റി മുതല്‍ ടാറ്റ നാനോ വരെയുള്ള കാറുകള്‍ക്ക് ഡിസ്കൗണ്ട് പ്രക്യാപിച്ചിട്ടുണ്ട്. ചിലത് കാഷ് ഡിസ്കൗണ്ടാണെങ്കില്‍ മറ്റുചിലത് ഇന്‍ഷൂറസിന്‍റെയും മറ്റും രൂപത്തിലാണ്. ഏതാണ് അനുയോജ്യമെന്ന് ആലോചിച്ച് തീരുമാനിക്കുക.

കാര്‍ എന്നത് കാര്യങ്ങള്‍ നടക്കാനുള്ള ഒരുപാധി മാത്രമല്ല. അങ്ങനെയാണെങ്കില്‍ ഗുഡ്സ് വണ്ടി വാങ്ങിയാല്‍ മതിയല്ലോ. സ്റ്റൈലിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ട കാര്യമില്ല. ഇന്‍റീരിയര്‍ എക്സ്റ്റീരിയര്‍ സൗകര്യങ്ങള്‍ കൃത്യമായി പഠിക്കുക. കരിമ്പുക നിര്‍ഗമനം സംബന്ധിച്ച ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോ എന്നതും ഇന്നത്തെക്കാലത്ത് വാഹന ഉപഭോക്താവിന്‍റെ പ്രധാന ചോദ്യമാണ്. ഭാരത് സ്റ്റേജ് 4 ചട്ടങ്ങളാണ് ഇന്ന് ഇന്ത്യ പിന്തുടരുന്നത്. പാരിസ്ഥിതിക അവബോധം കൂടുതലുള്ള പടിഞ്ഞാറന്‍ രാഷ്ട്രങ്ങളില്‍ ഇത് കാര്‍ ഉപഭോക്താവിന്‍റെ ആദ്യത്തെ ചോദ്യമാണ്. നമ്മള്‍ അവസാനമെങ്കിലും ആ ചോദ്യം ചോദിക്കേണ്ടിയിരിക്കുന്നു.

Most Read Articles

Malayalam
English summary
Choosing a car is an important decision that needs careful planning. Nowadays there are many car companies in our market and all of them holding their own merits and demerits. A buyer get confused between the huge variety of models. Here gives some buying tips for a consumer.
Story first published: Monday, September 5, 2011, 10:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X