എണ്ണയെന്ന സ്വര്‍ണം

സര്‍ക്കാരിന്‍റെ ജനോപദ്രവകരമായ നടപടികളെ നേരിടാന്‍ ഇന്നത്തെ കാലത്ത് സംഘടിതമായ നീക്കങ്ങള്‍ ആവശ്യമാണ്. ആയതിനാല്‍ അയല്‍വാസികളുമായി സംസാരിക്കുക. ഓഫീസിലേക്കുള്ള യാത്രകള്‍ക്ക് ഒരു ദിവസം ഒരാളുടെ കാര്‍ എന്ന നിലയില്‍ ഉപയോഗിക്കാന്‍ കരാറുണ്ടാക്കുക. മന്‍മോഹന്‍ സിംഗിന്‍റെ പുത്തന്‍ സാമ്പത്തിക നയങ്ങളുടെ കെടുതികളെ നേരിടാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലെന്ന് മനസ്സിലാക്കുക.
വാഹനത്തിന്‍റെ ടയര്‍ സമ്മര്‍ദ്ദം ഇടയ്ക്കിടെ പരിശോധിക്കുക. യൂസര്‍ മാന്വലില്‍ പറഞ്ഞിട്ടുള്ള അളവില്‍ സമ്മര്‍ദ്ദം സൂക്ഷിക്കുക.
സമയാസമയങ്ങളില്‍ സര്‍വീസ് ചെയ്യുക
ഒറ്റയ്ക്കുള്ള യാത്രകളില്‍ ടൂ വീലര്‍ ഉപയോഗിക്കുക. സൈക്കിള്‍ യാത്ര ആരോഗ്യത്തിന് ഗുണകരമാണെന്ന വസ്തുത ഓര്‍ക്കുവാന്‍ ഇതിലും മികച്ച സന്ദര്‍ഭം വേറെയില്ല. പിന്നെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കാനും ശ്രമിക്കുക.
പരമാവധി മൈലേജ് ലഭിക്കുവാന്‍ ഏത് വേഗതയാണ് ഉചിതമെന്നത് യൂസര്‍ മാന്വലില്‍ നല്‍കിയിട്ടുണ്ടാകും. അത് പാലിക്കാന്‍ കഴിവതും ശ്രമിക്കുക.


Click it and Unblock the Notifications








