ഗട്ടറുള്ള റോഡില്‍ സൂപ്പര്‍ബൈക്ക് ഓടിക്കുമ്പോള്‍

Accident
സൂപ്പര്‍ബൈക്കുടമകള്‍ പലപ്പോഴും സൈക്കിള്‍ യ‍ജ്ഞക്കാരെപ്പോലെയാണ്. എവിടെ വെച്ചും അവര്‍ തങ്ങളുടെ കഴിവുകള്‍ പുറത്തെടുത്തു കളയും. ആളു കൂടുന്ന ഇടങ്ങളോട് അവര്‍ക്ക് പ്രത്യേക താല്‍പര്യവുമാണ്. ഒരു വ്യത്യാസമുള്ളത് സൈക്കിള്‍ യജ്ഞം വയറ്റുപിഴപ്പാണ് എന്നതു മാത്രം.

സൂപ്പര്‍ബൈക്കുകള്‍ മണിക്കൂറില്‍ 300 കിലോമീറ്ററിലധികം ദൂരം വേഗത പിടിക്കുവാന്‍ ശേഷിയുള്ള വാഹനങ്ങളാണ്. ഇവ സാധാരണ ഉപയോഗത്തിനുള്ളതല്ല എന്നതിന് കൂടുതല്‍ വിശദീകരണം ആവശ്യമില്ല. ഉപയോഗമൂല്യത്തേക്കാള്‍ സൗന്ദര്യമൂല്യമാണ് ഇവയ്ക്കുള്ളത്. ലക്ഷങ്ങള്‍ ചെലവിട്ട് വാങ്ങിയ വാഹനം 100 സിസി ബൈക്ക് പോലെ ഉപയോഗിക്കാനുള്ളതാണോ എന്നതാണ് ചിലരുടെ ചോദ്യം. ഉത്തരം വളരെ ലളിതമാണ്. 100 സിസി ബൈക്കുകള്‍ക്കായി പ്രത്യേകം തയ്യാര്‍ ചെയ്യപ്പെട്ടവയാകുന്നു നമ്മുടെ റോഡുകള്‍. അവിടങ്ങളില്‍ 1000 സിസിയുടെ അഭ്യാസം നടപ്പുള്ളതല്ല.

സാധാരണ ഉപയോഗത്തിനുള്ളതല്ല എന്നതിനര്‍ത്ഥം കൂടുതല്‍ ശ്രദ്ധ വേണമെന്നാണ്. ശാസ്ത്രീയമായി നിര്‍മിക്കപ്പെട്ട റോഡുകളില്‍ മാത്രമേ സൂപ്പര്‍ബൈക്കുകളുടെ ശരിയായ ശേഷി പുറത്തെടുക്കാന്‍ സാധിക്കുകയുള്ളൂ. അതും വളരെ സൂക്ഷിച്ചു മാത്രം.

ഒരു ബൈക്ക് റേസറുടെ സ്പിരിറ്റില്‍ താങ്കള്‍ വാഹനവുമായി പോകുമ്പോള്‍ പ്രത്യേകം ഓര്‍ക്കേണ്ട ഒരു കാര്യം, സമാനമായ സ്പിരിറ്റിലായിരിക്കില്ല മറ്റ് ഡ്രൈവര്‍മാര്‍ എന്നതാണ്. പബ്ലിക് റോഡിലാണല്ലോ താങ്കളുടെ പ്രകടനം. മറ്റുള്ളവരെ പരിഭ്രമിപ്പിക്കുന്ന വേഗതയും പ്രകടനങ്ങളും തിരക്കുള്ള പാതകളില്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.

റോഡില്‍ എവിടെയും പ്രതീക്ഷിക്കാവുന്ന ഗട്ടറുകള്‍ മാത്രമല്ല ബൈക്ക് യാത്രക്കാരനെ ചതിക്കുക. നമ്മുടെ റോഡുകളില്‍ പ്രത്യേകിച്ച് മുന്നറിയിപ്പൊന്നും തരാതെ ചിലയിടങ്ങളില്‍ ഹമ്പുകള്‍ പൊന്തിവരാറുണ്ട്. നിയമപരമായ യാതൊരു മാനദണ്ഡവും അവ പാലിക്കാറില്ല.

മഴക്കാലത്ത് വഴുക്കല്‍ കൂടുതലുള്ള പാതകളില്‍ 100 സിസി ബൈക്കുകാരനു പോലും നിയന്ത്രണം കിട്ടാറില്ല. വളരെ ശ്രദ്ധ ആവശ്യമുള്ള സമയമാണിത്.

ഏറ്റവും സുരക്ഷിതമായ ഗിയര്‍ നില പാലിക്കുവാന്‍ ശ്രമിക്കുക. സൂപ്പര്‍ബൈക്ക് റൈഡര്‍ക്ക് ഹെല്‍മെറ്റിന്‍റെ സംരക്ഷണം മാത്രം മതിയാവില്ല. ക്നീ ഗാര്‍ഡുകള്‍, ഗ്ലോവ്സ് തുടങ്ങിയ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ കൂടി അവലംബിക്കുക.

ഡ്രൈവിനു മുമ്പ് ബ്രേക്ക് നിര്‍ബന്ധമായും പരിശോധിക്കുക.

ഒരാള്‍ക്ക് മാത്രം സഞ്ചരിക്കുവാന്‍ പാകത്തില്‍ ഡിസൈന്‍ ചെയ്തവയാണ് സൂപ്പര്‍ ബൈക്കുകള്‍. ഒരു സഹയാത്രികനെക്കൂടി കൂട്ടേണ്ടി വരുന്ന സാഹചര്യങ്ങളില്‍ നിങ്ങളുടേതിന് സമാനമായ തയ്യാറെടുപ്പുകള്‍ അയാള്‍ക്കും ആവശ്യമാണ്.

ഉയര്‍ന്ന വേഗതയില്‍ വാഹനമോടിക്കുന്നത് പരിശീലനം ആവശ്യമായ ഒരേര്‍പാടാണ്. വിദഗ്ധരുടെ അഭിപ്രായത്തില്‍, ഒരു പ്രഫഷണലിന്‍റെ കീഴില്‍ നല്ല പരിശീലനം നേടുന്നത് സൂപ്പര്‍ബൈക്ക് കൂടുതല്‍ കാലം ഓടിക്കുവാന്‍ താങ്കളെ സഹായിക്കും.

സൂപ്പര്‍ബൈക്ക്: ലൈസന്‍സിംഗ് ആവശ്യം?

More from DriveSpark

Article Published On: Friday, September 16, 2011, 18:36 [IST]
English summary
Professional bikers and cops say Superbike accidents can be avoided if youngsters are more aware of their mean machines, and licensing is accompanied by proper training under a professional.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X