സൂപ്പര്‍ബൈക്ക്: ലൈസന്‍സിംഗ് ആവശ്യം?

1000 സിസിയുള്ള മോട്ടോര്‍ബൈക്ക് വര്‍ഷങ്ങളായി ഉപയോഗിക്കുന്നയാളാണ് താനെന്ന് ഗൗരവ് പറയുന്നു. രണ്ടു തവണ അപകടത്തില്‍ പെട്ട് ഗുരുതരമായ പരുക്കേല്‍ക്കുകയുണ്ടായി. ശരിയായ പരിശീലനം ലഭിച്ചയാള്‍ക്കു പോലും സൂപ്പര്‍ബൈക്ക് ഉപയോഗം അതീവ ശ്രദ്ധ ആവശ്യപ്പെടുന്ന ഒന്നാണ്. ഇത്തരം ബൈക്കുകളില്‍ വേഗത്തില്‍ യാത്ര ചെയ്യുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. പക്ഷെ അടിയന്തിര ഘട്ടങ്ങളില്‍ നിയന്ത്രിക്കല്‍ അത്ര എളുപ്പമല്ല.
ഇത്തരം ബൈക്കുകളുടെ ലൈസന്‍സിംഗ് കൂടുതല്‍ കര്‍ശനമാക്കുകയാണ് വേണ്ടത്. ആസ്ത്രേലിയ പോലുള്ള രാജ്യങ്ങളില്‍ സൂപ്പര്‍ബൈക്ക് ലൈസന്‍സ് ലഭിക്കുവാന്‍ കടുത്ത ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കണം. ലൈസന്‍സിന് സമീപിക്കുന്നയാള്‍ 250 സിസി, 400 സിസി ബൈക്കുകളില്‍ ആറുമാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയിരിക്കണം. അതിനുശേഷം 600 സിസിയിലും പരിശീലനം വേണം. പിന്നീടാണ് ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടികള്‍ തുടങ്ങുക.
ഇന്ത്യയില്‍ വളരെ അയഞ്ഞ സംവിധാനത്തില്‍ നല്‍കുന്ന സാധാരണ ബൈക്ക് ലൈസന്‍സ് മാത്രം മതി സൂപ്പര്‍ബൈക്കും കൊണ്ട് നിരത്തിലിറങ്ങാന്‍.
ബൈക്ക് വാങ്ങുന്നവര്‍ക്കായി പ്രത്യേക വര്‍ക്‍ഷോപ്പുകള്‍ നടത്താന്‍ സൂപ്പര്‍ബൈക്ക് നിര്‍മാതാക്കള്‍ തയ്യാറാവണമെന്ന് ഗൗരവ് ആവശ്യപ്പെടുന്നു.


Click it and Unblock the Notifications








