കാര്‍ പരിചരണം: അടിസ്ഥാന പാഠങ്ങള്‍

പണം മുടക്കി വാങ്ങിയ കാര്‍ ഗാരേജില്‍ എക്കാലവും തിളക്കത്തോടെയിരിക്കാന്‍ ആളുകള്‍ ആഗ്രഹിക്കാറുണ്ട്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, കാര്‍ പരിചരണത്തിന്‍റെ അടിസ്ഥാന കാര്യങ്ങളില്‍ പോലുമുള്ള അറിവില്ലായ്മ മൂലം കാലക്രമത്തില്‍ കാറിനെക്കാള്‍ തിളക്കം ഓടുന്ന ഗട്ടര്‍ റോഡിനാണെന്ന് വരുന്നു. ചിലയാളുകള്‍ ഇക്കാര്യത്തില്‍ അജ്ഞരാണെന്നു മാത്രമല്ല അശ്രദ്ധ കാണിക്കുന്നവരുമാണ്. വിലകൊടുത്ത് വാങ്ങിയ കാര്‍ കാക്കകളുടെ കക്കൂസായി പരിണമിക്കുന്നത് ഇവര്‍ ശ്രദ്ധിക്കാറേയില്ല.
"കാക്കകള്‍ കാഷ്ഠിക്കുന്നുവല്ലോ. ഒന്നു കഴുകിക്കൂടേ?" എന്ന് ഈയുള്ളവന്‍ ഒരു കാറുടമയോട് ചോദിക്കുകയുണ്ടായി. അദ്ദേഹം തന്ന മറുപടി ഞാന്‍ കേട്ടതില്‍ വെച്ചേറ്റവും കനപ്പെട്ട ഗുരൂപദേശമായി കണക്കാക്കുകയാണ്. അദ്ദേഹം പറഞ്ഞത് ഇതാണ്: "കാക്കകള്‍ തൂറുന്നത് തടയാനാണ് റൂഫ് ഉള്ള കാര്‍ തന്നെ ഞാന്‍ നോക്കി വാങ്ങിയത്!
നിങ്ങളുടെ കാറിനും റൂഫ് ഉണ്ടായിരിക്കും. എങ്കിലും താങ്കള്‍ ഇത്തരക്കാരനല്ല എന്നാണ് എന്‍റെ വിശ്വാസം. അങ്ങനെയെങ്കില്‍ ചില അടിസ്ഥാനപരമായ ടിപ്പുകള്‍ വായിക്കാന്‍ അടുത്ത താളിലേക്ക് നീങ്ങുക.
കാര്‍ ഷാമ്പൂവും എന്‍ജിന്‍ ഫ്ലഷും


Click it and Unblock the Notifications








