കാര്‍ ഷാമ്പൂവും എന്‍ജിന്‍ ഫ്ലഷും

Car Wash
ദിനം പ്രതിയുള്ള യാത്രകളില്‍ പലവിധത്തിലുള്ള പൊതു ആസ്തികള്‍ ശരീരത്തിലേറ്റു വാങ്ങിയാണ് കാര്‍ ഗാരേജിലേക്ക് തിരിച്ചെത്തുന്നത്. സൂര്യാഘാതം, ചെളി, പൊടി, കിളികളുടെ കാഷ്ഠം തുടങ്ങിയ സംഗതികള്‍ കാറിനു മേല്‍ നടത്തിയ മിനുക്കുപണികളെയാണ് നമുക്ക് ആദ്യം ചെറുക്കേണ്ടത്. ഇതിനായി ഒരു കാര്‍ഷാംപൂവാണ് നമുക്ക് വേണ്ടത്. ആദ്യമേ പറഞ്ഞുവല്ലോ ഇതൊരു അടിസ്ഥാനപരമായ ആവശ്യമാണ്.

കാര്‍ ഷാംമ്പൂ

നിലവാരമുള്ള ഷാംമ്പൂ വളരെ മാന്യമായ രീതിയില്‍ ഇത്തരം അഴുക്കുകളെ ഇല്ലാതാക്കാന്‍ സഹായിക്കുക മാത്രമല്ല കാറിന്‍റെ തിളക്കം തിരിച്ചുകൊണ്ടു വരാന്‍ സഹായിക്കുകയും ചെയ്യുന്നു. കാറിന്‍റെ പെയിന്‍റിന് ഇളക്കമൊന്നും തട്ടാതിരിക്കാന്‍ ഷാംമ്പൂ ഉപയോഗിച്ചുള്ള കഴുകള്‍ സഹായിക്കുന്നു. ഇവ തന്നെ മോട്ടോര്‍സൈക്കിളുകളിലും ഉപയോഗിക്കാവുന്നതാണ്.

ക്രീം പോളിഷ്

ശരിയായ രീതിയില്‍ കഴുകാതിരുന്നാല്‍ ചില സ്ക്രാച്ചുകള്‍ വീഴാന്‍ സാധ്യതയുണ്ട്. അതായത് പാത്രം കഴുകാന്‍ വെച്ച ഡിറ്റര്‍ജന്‍റ് ഉപയോഗിച്ച് കാര്‍ കഴുകുക, സ്പോഞ്ച് പോലുള്ള വസ്തുക്കളുടെ അശാസ്ത്രീയമായ ഉപയോഗം തുടങ്ങിയവയാണ് ഇത്തരം സ്ക്രാച്ചുകളുടെ ഉത്തരവാദികള്‍. ഇവയെ മറയ്ക്കാന്‍ ക്രീം പോളിഷ് സഹായിക്കുന്നു. കാര്‍ വാഷിന് ശേഷമാണ് ഇത് ഉപയോഗിക്കേണ്ടത്.

ചെറിയ സ്ക്രാച്ചുകള്‍, ഡിറ്റര്‍ജന്‍റ് ഉപയോഗം മൂലം സംഭവിച്ച നിറക്കേടുകള്‍ എന്നിവ നീക്കാന്‍ ഇത് സഹായിക്കുന്നു. പെയിന്‍റിന്‍റെ പെര്‍ഫെക്ഷന്‍ തിരിച്ചുകൊണ്ടു വരുന്നു.

ഡാഷ്ബോര്‍ഡ് പോളിഷ്

അകത്തുകയറിയാല്‍ ആദ്യം ആരുടെയും കണ്ണില്‍ പെടുന്നത് ഡാഷ്‍ബോര്‍ഡാണ്. കാറിന്‍റെ ഈ ഭാഗം പെര്‍ഫെക്ടായിരിക്കേണ്ടത് സൗന്ദര്യപരമായ ഉത്കണ്ഠകളുള്ള ഒരു കാറുടമയുടെ ആവശ്യമാണ്. ഡാഷ്‍ബോര്‍ഡിന്‍റെ സൗന്ദര്യം നിലവനിര്‍ത്താന്‍ ഡാഷ്‍ബോര്‍ഡ് പോളിഷുകള്‍ സഹായിക്കുന്നു.

സീറ്റ്-കാര്‍പറ്റ് സ്റ്റെയ്‍ന്‍ റിമൂവര്‍

ചില കാറുകള്‍ക്കകത്ത് സീറ്റുകള്‍ക്ക് ബഹുവര്‍ണം പകര്‍ന്നിരിക്കുന്നതായി കാണാം. ചായ, ജ്യൂസ്, ഐസ്ക്രീം തുടങ്ങി തുളുംബിപ്പോകാന്‍ സാധ്യതയുള്ള എല്ലാത്തിന്‍റെയും കറകള്‍ ചേര്‍ന്നാണ് സീറ്റിന് ബഹുവര്‍ണം നല്‍കുന്നത്. സീറ്റുകളിലും കാര്‍പറ്റിലും പറ്റിപ്പിടിച്ച കറകള്‍ കാറിനകത്തെ സൗന്ദര്യം കെടുത്തുന്നു. ഇവ ഇല്ലായ്മ ചെയ്യുന്നതിനാണ് സീറ്റ്-കാര്‍പറ്റ് സ്റ്റെയ്‍ന്‍ റിമൂവറുകള്‍ ഉപയോഗിക്കുന്നത്.

മോട്ടോര്‍ ഫ്ലഷ്

എന്‍ജിനകത്ത് പറ്റിപ്പിടിച്ചിരിക്കുന്ന പ്രവര്‍ത്തനാവശിഷ്ടങ്ങളെ ചില കെമിക്കലുകള്‍ ഉപയോഗിച്ച് കഴുകിക്കളയുന്ന ഈ സേവനം ഓയില്‍ ചേയ്ഞ്ച് ടെക്നീഷ്യന്‍മാര്‍ നല്‍കിവരുന്നുണ്ട്.

കാര്‍ പരിചരണം: അടിസ്ഥാന പാഠങ്ങള്‍

More from DriveSpark

Article Published On: Friday, October 7, 2011, 16:51 [IST]
English summary
Basic car care is an extremely important step in keeping your prized possession in ship shape through those years.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X