ടയര്‍ സംബന്ധമായ 5 താക്കീത്

നിങ്ങള്‍ ആലോചിച്ചെടുക്കുന്നതിനു മുന്‍പേ നിങ്ങള്‍ക്ക് പ്രായമേറുന്നു. പ്രായമായിട്ടില്ലെന്ന് കരുതിയിരിക്കുമ്പോള്‍ തന്നെ ദൈവവിളിയും വരുന്നു. പിന്നീടാണ് കാര്യം മനസ്സിലാവുക. പരീക്ഷ കഴിഞ്ഞതിനു ശേഷം പാഠപുസ്തകം കയ്യില്‍ കിട്ടുന്നതു പോലെയാണിത്.

ടയറുകളുടെ കാര്യത്തിലും ഇതൊക്കെ ബാധകമാണ്. ആലോചിച്ചിരിക്കാത്ത നേരത്തായിരിക്കും തേഞ്ഞുതീരാറായ ടയര്‍ പഞ്ചറാകുന്നത്. അന്നേരങ്ങളില്‍ നമ്മള്‍ വല്ല ഓണംകേറാമൂലയിലും കാറെമടുത്ത് ചെന്നതായിരിക്കും. എന്തും ചെയ്യും? പണ്ടാരമടങ്ങാനായിട്ട്!

സര്‍വീസ് സെന്‍ററുകളില്ലാത്ത ഓണംകേറാമൂലയെ കുറ്റം പറയുന്ന നേരത്ത് നാം ആലോചിക്കാറില്ല, ടയര്‍ പരിചരണത്തെ പറ്റി. കാര്‍ വാങ്ങി നാളിതുവരെയും ടയറിനെ തിരിഞ്ഞു നോക്കാതിരുന്ന നമ്മുടെ ഹൃദയം എത്ര കഠിനം അല്ലേ?

ടയറിന്‍റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വെക്കേണ്ടത് അത്യാവശ്യമാണ്. എന്‍ജിന്‍ കേടായാല്‍ വണ്ടി തള്ളിയെങ്കിലും കൊണ്ടു പോകാം. ടയര്‍ പഞ്ചറായാല്‍ തള്ളല്‍ അത്ര എളുപ്പമല്ലെന്ന് തള്ളിനോക്കിയിട്ടുള്ളവര്‍ക്കറിയാം.

ഇവിടെ പറയാന്‍ പോകുന്നത് വാഹനത്തിന്‍റെ ടയര്‍ അവശനിലയിലാകുന്നത് തിരിച്ചറിയാനുള്ള ചിലചില ലളിത സമവാക്യങ്ങളെ കുറിച്ചാണ്. പലതും നിങ്ങള്‍ക്ക് അറിയുമായിരിക്കും. എന്നാല്‍ മിക്കതും നിങ്ങള്‍ക്ക് അറിയണമെന്നില്ല. അതിനാല്‍ ദിവിടൊന്ന് ക്ലിക്കി ദവിടെത്തുക.

Most Read Articles

Malayalam
English summary
Here explain some signs that indicate the problems of your car tire.
Story first published: Monday, November 21, 2011, 16:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X