ടയര്‍ പണിയായോ എന്നറിയാം

Tyre
ട്രഡ് ആഴം

ടയറിന്‍റെ ട്രഡ് എന്തെന്ന് അറിയാമല്ലോ. പരുക്കനിട്ട ശേഷം മേസ്തിരി ചുവരില്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ പോലെ ടയറില്‍ കാണുന്ന ആ 'ആഴ'മുള്ള ചിത്രങ്ങള്‍ തന്നെ. അവയുടെ ആഴം വളരെ പ്രധാനപ്പെട്ട കാര്യമാണ്. ട്രഡ് ആഴം കുറയുന്നു എന്നാല്‍ ടയര്‍ തേയുന്നു എന്നാണല്ലോ അര്‍ത്ഥം. ട്രഡ് ആഴം 1.6 മില്ലിമീറ്ററില്‍ കുറഞ്ഞാല്‍ ടയറിന്‍റെ കാലാവധി ഏതാണ്ട് തീര്‍ന്നു എന്നു മനസ്സിലാക്കണം.

ട്രഡ് വിയര്‍ ഇന്‍ഡിക്കേറ്റര്‍ ബാറുകള്‍

ഇന്ന് വിപണിയിലിറങ്ങുന്ന ടയറുകള്‍ക്ക് ട്രഡ് തേയ്മാനം ചൂണ്ടിക്കാണിക്കാന്‍ കഴിയും. ടയര്‍ തേഞ്ഞ് പരിധിവിട്ട് താഴുമ്പോള്‍ ടയറില്‍ ഒരു സമാന്തര രേഖ പ്രത്യക്ഷപ്പെടും. പുതുതായി ടയര്‍ വോങ്ങുമ്പോള്‍ ഈ രേഖ ദൃശ്യമായിരിക്കില്ല. ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഈ വരകള്‍ ടയര്‍ തേയുന്ന മുറയ്ക്ക് പുറത്തെത്തും. ഇത് സൂചനയായി കണ്ട് വേണ്ട നടപടി എടുക്കുക.

ദുര്‍ബല പ്രദേശം

ടയറിന്‍റെ വശങ്ങളില്‍ ചില പരുക്കുകള്‍ കാണുന്നതാണ് ലക്ഷണം. പുറംഭാഗത്ത് ചില പൊട്ടലുകളും മറ്റും കാണാം. ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വാഹനം നിരത്തിലിറങ്ങി കുറെ ചെന്നാല്‍ ടയറിന്‍റെ പ്രസ്തുത ഭാഗം പൊട്ടിത്തെറിക്കുവാന്‍ ഇടയുണ്ട്.

മുഖം വീര്‍പ്പിക്കല്‍

ചെറിയ പ്രദേശത്ത് എന്തെങ്കിലും കാരണവശാല്‍ സംഭവിച്ച ദുര്‍ബലത കുറച്ച് ഓടിക്കഴിയുമ്പോള്‍ വര്‍ധിക്കുന്നു. മുഖം ചെറുതായി വീര്‍ത്തു തുടങ്ങുകയും പിന്നീടത് പൊട്ടുകയും ചെയ്യുന്നു.

വിറയല്‍

വിറയല്‍ അനുഭവപ്പെടാറുണ്ടോ ഡ്രൈവ് ചെയ്യുമ്പോള്‍? ഇത് അമിതായി അനുഭവപ്പെടുന്നുവെങ്കില്‍ അത് താങ്കളുടെ ശരീരത്തിന്‍റെ വിറയലാവണമെന്നില്ല. ടയര്‍ അലൈന്‍മെന്‍റ് തെറ്റിയാല്‍ ഉണ്ടാകുന്ന പ്രതിഭാസമാണിത്. ഉടന്‍ തന്നെ മെക്കാനിക്കിനെ കാണിക്കുക. ചിലപ്പോള്‍ ഷോക്ക് അബ്സോര്‍ബറുകളുടെ പ്രശ്നം കൊണ്ടും ഇത്തരം വിറയല്‍ ഉണ്ടാകാറുണ്ട്. എങ്ങനെ സംഭവിക്കുന്നതായാലും വാഹനത്തിന്‍റെ വിറയല്‍ ആത്യന്തികമായി ബാധിക്കുന്നത് ടയറുകളെത്തന്നെയാണ്. അതിനാല്‍ ഏത് വിധേനയും വിറയല്‍ മാറ്റുക.

More from DriveSpark

Article Published On: Monday, November 21, 2011, 15:50 [IST]
English summary
Here explain some signs that indicate the problems of your car tire.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X