യൂസ്‍ഡ് കാര്‍ വാങ്ങുമ്പോള്‍

വളരെ താഴെക്കിടയിലുള്ളവന് കരിംപട്ടിണിയാണ് പുതിയ സാമ്പത്തിക വളര്‍ച്ചയുടെ ഫലമായി ലഭിച്ചത്. താഴ്ന്ന ഇടത്തരക്കാരന്‍ മുണ്ടുമുറുക്കിയുടുക്കല്‍ സിദ്ധാന്തത്തില്‍ ആശ്വാസം കണ്ടെത്തുന്നു. ഇത്തിരി ഉയര്‍ന്ന ഇടത്തരക്കാരനാണ് നമ്മുടെ കക്ഷി. കാര്‍ വാങ്ങണമെന്ന മോഹവുമായി കാലങ്ങളായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന കക്ഷി ചെന്നു പെട്ടിരിക്കുന്നത് ഒരു സിംഹത്തിന്‍റെ മടയിലാണ്. പണം സ്വരുക്കൂട്ടി ഒരു വിധം ഒരു ചെറുകാറിനുള്ള സംഖ്യ ഒപ്പിച്ചപ്പോളേക്ക് പെട്രോളിന്‍റെ വില അന്തം വിട്ട നലയില്‍ ഉയര്‍ന്നു. കാര്‍ വാങ്ങി ഗാരേജിലിട്ടാല്‍ പോരല്ലോ. നിരത്തിലിറക്കണമെങ്കില്‍ പെട്രോളടിക്കണം. ഇന്നത്തെ വിലനിലവാരത്തില്‍ പെട്രോളടിക്കാന്‍ നിന്നാല്‍ പണികിട്ടും എന്നുറപ്പ്.
ഇതിനു പിന്നാലെയാണ് കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ കാര്‍ നിര്‍മാതാക്കള്‍ കൂട്ടത്തോടെ തീരുമാനമെടുത്തത്. മാരുതി സുസുക്കി, ടൊയോട്ട, ഫോര്‍ഡ് തുടങ്ങി മിക്കവാറും കമ്പനികള്‍ അടുത്ത വര്‍ഷത്തോടെ വിലര്‍ധന നടപ്പില്‍ വരുമെന്ന് അറിയിച്ചു കഴിഞ്ഞു. 2-3 ശതമാനം നിരക്കിലാണ് വിലക്കയറ്റം. രൂപയുടെ മൂല്യം ഇടിഞ്ഞതാണ് ഈ വിലക്കയറ്റത്തിന് കാരണമെന്ന് കമ്പനികള്‍ വിശദീകരിക്കുന്നു. മിക്കവാറും കാര്‍ കമ്പനികള്‍ വിദേശത്തു നിന്ന് ഏതെങ്കിലും ഘടകഭാഗങ്ങള്‍ ഇറക്കുമതി ചെയ്യുന്നവരാണ്. ഇക്കാരണത്താല്‍ എല്ലാ കമ്പനികളും വിലക്കയറ്റ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകും എന്നുറപ്പ്.
യൂസ്‍ഡ് കാറുകള്‍ എന്ന ഓപ്ഷന്‍ ഇവിടെയാണ് പ്രസക്തമാകുന്നത്. യൂസ്‍ഡ് കാറിന്‍റെ അപദാനങ്ങളും യൂസ്‍ഡ് കാര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട പത്തുപതിനൊന്ന് നിര്‍ദ്ദേശങ്ങളും വായിക്കാന്‍ അടുത്ത താളിലേക്ക് നീങ്ങുക.
യൂസ്‍്ഡ് കാര്‍ ടെസ്റ്റ് ഡ്രൈവ്


Click it and Unblock the Notifications








