യൂസ്‍്ഡ് കാര്‍ ടെസ്റ്റ് ഡ്രൈവ്

Car
ഒരു പുതിയ കാറിന്‍റെ എല്ലാ സൗകര്യങ്ങളും യൂസ്‍ഡ് കാറില്‍ ഉണ്ടായിരിക്കും. ഇത്തിരി കാലപ്പഴക്കം മാത്രമാണ് പ്രശ്നം. ഇതൊരു പ്രശ്നമേയല്ല എന്ന് അനുഭവസ്ഥര്‍ പറയും. ഈ പഴക്കം മൂലമാണല്ലോ വിലക്കുറവില്‍ കാര്‍ ലഭിക്കുന്നത്. ചില കാറുകള്‍ 50 ശതമാനത്തോളം വിലക്കുറവില്‍ ലഭ്യമാണ്. ഓരോ രണ്ട് വര്‍ഷം കൂടുമ്പോള്‍ 30 ശതമാനം കണ്ടാണ് ഒരു കാറിന്‍റെ വിലയില്‍ കുറവ് വരുന്നത്. അതായത് ഏതാണ്ട് മൂന്നു വര്‍ഷം പഴക്കമുള്ള ഒരു കാര്‍ പകുതി വിലയ്ക്ക് നമുക്ക് ലഭിക്കും.

ഏത് കാര്‍ വാങ്ങണം?

ആദ്യമെടുക്കേണ്ട തീരുമാനമാണിത്. നിങ്ങളുടെ കുടുംബത്തിന്‍റെ വലിപ്പം, ആഗ്രഹത്തിന്‍റെ വലിപ്പം, പോക്കറ്റിന്‍റെ ആഴം തുടങ്ങിയ ഘടകങ്ങളെ ആസ്പദിച്ചാണ് ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്. പ്രദാന ഘടകങ്ങളായ മൈലേജ്, സ്പേസ് തുടങ്ങിയവ ക്രോസ് ചെക്ക് ചെയ്ത് ഉറപ്പിക്കുകയാണ് വേണ്ടത്. പെര്‍ഫോമന്‍സ് തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധയുണ്ടെങ്കില്‍ എന്‍ജിന്‍ സവിശേഷതകള്‍ പരിശോധിക്കുക. ഇതിനായി നിരവധി സോഴ്സുകള്‍ ഇന്ന് ലഭ്യമാണ്.

ബജറ്റ്

എത്ര തുക വരെ ചെലവാക്കാന്‍ കഴിയും എന്നതാണ് നിശ്ചയിക്കേണ്ടത്. കൈയില്‍ ഉള്ളതിനു പുറമെ ലോണെടുക്കാന്‍ സാധിക്കുമെങ്കില്‍ അത് എത്രവരെ എന്നും നിശ്ചയിക്കണം. ഈ വിലനിലവാരത്തില്‍ ഏതെല്ലാം മോഡലുകള്‍ ലഭ്യമാണെന്ന് അറിയുക. കാറിന്‍റെ വില മാത്രമല്ല ഒരു കാര്‍ വാങ്ങുമ്പോളുള്ള ചെലവ് എന്നറിയാമല്ലോ. ഇന്‍ഷൂറന്‍സ്, ആവശ്യമായ അക്സസറികള്‍ തുടങ്ങി മറ്റ് ചെലവുകള്‍ വേറെ വരും. ഇതെല്ലാം കണക്കിലെടുത്തു വേണം പ്ലാന്‍.

ഗവേഷണം

നിങ്ങള്‍ക്കുള്ളിലെ ഗവേഷകനെ/ഗവേഷകയെ പുറത്തുകൊണ്ടു വരേണ്ട സമയമാണിത്. യൂസര്‍ റിവ്യൂകളും മറ്റും ഇന്‍റര്‍നെറ്റില്‍ ധാരാളം ലഭ്യമാണ്.

ഡീലര്‍

നിരവധി ഡീലര്‍മാര്‍ യൂസ്‍ഡ് കാര്‍ വിപണിയിലിന്നുണ്ട്. ചില കാര്‍ കമ്പനികള്‍ അവരുടെ യൂസ്‍്ഡ് മോഡലുകളുടെ വില്‍പനക്കാരാണ്. നിരവധി കമ്പനികള്‍ക്ക് ഇതിനായി വെബ്‍സൈറ്റുകളുണ്ട്.

സ്വകാര്യ കമ്പനികള്‍

സ്വകാര്യ യൂസ്ഡ് കാര്‍ വില്‍പനക്കാര്‍ ധാരാളമാണ് വിപണിയില്‍. ചില വ്യക്തികള്‍ നേരിട്ട് പരസ്യം നല്‍കി തങ്ങളുടെ കാര്‍ വില്‍പന ചെയ്യാറുണ്ട്. ഉചിതമായത് ശ്രദ്ധിച്ച് തെരഞ്ഞെടുക്കുക.

കാര്‍ പരിശോധന

ഏത് കാര്‍ വാങ്ങണമെന്ന് തീരുമാനമെടുത്തു കഴിഞ്ഞാല്‍ വില്‍പനക്കാരനുമായി കാണുക, കാര്‍ പരിശോധന നടത്തുക. കാറിന്‍റെ ചരിത്രം പരിശോധിക്കേണ്ടതും പ്രധാനമാണ്. എന്തെങ്കിലും റിപ്പയറുകള്‍ മറ്റ് പ്രശ്നങ്ങള്‍ തുടങ്ങിയവ ഉണ്ടായിരുന്നോ എന്ന് ചോദിച്ചറിയുക. ഏതെങ്കിലും ആക്സിഡന്‍റില്‍ പെട്ടിരുന്നോ എന്നതും പരിശോധിക്കുക.

ടെസ്റ്റ് ഡ്രൈവ്

പരിചയത്തിലുള്ള ഒരു മെക്കാനിക്കിനെ കൂടെ കൂട്ടുന്നത് നന്നായിരിക്കും. കുറച്ചധികം ദൂരം ടെസ്റ്റ് ഡ്രൈവ് ചെയ്യുനന്നതാണ് ശരിയായ മാര്‍ഗം. ദീര്‍ഘയാത്രയില്‍ കാറിന്‍റെ പ്രകടനം മനസ്സിലാക്കാന്‍ ഇത് സഹായകമാകും.ഗിയര്‍ ഷിഫ്റ്റ് എത്രമാത്രം ശാന്തമാണെന്നതും ബ്രേക്ക് പ്രവര്‍ത്തനം കാര്യക്ഷമമാണോയെന്നതുമെല്ലാം പരിശോധിക്കുക.

കാറിന് വിലപേശുക

More from DriveSpark

Article Published On: Thursday, December 22, 2011, 16:09 [IST]
English summary
cars are comparatively more expensive that two wheelers. So many people do not even plan to buy a car in the near future. If the high cost of the car is the only reason why people are not buying them, then buying a used car is the next best thing.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X