കാറിന് വിലപേശുക

കാറിന്‍റെ എല്ലാ ഡോക്യുമെന്‍റുകളും പരിശോധിക്കുക. വില്‍പനക്കാരന്‍റെ ഐഡന്‍റിറ്റി കൃത്യമായി പരിശോധിക്കുക. വില്‍ക്കുന്നയാളുടെ ഉടമസ്ഥതയില്‍ തന്നെയാണ് കാര്‍ ഉള്ളതെന്ന് ഉറപ്പ് വരുത്തുക.കാറിന്‍റെ സര്‍വീസ് റെക്കോര്‍ഡുകള്‍ പരിശോധിക്കുക. സര്‍വീസുകള്‍ കൃത്യമായി നടന്നിരുന്നോ എന്നും ഉപയോഗിച്ച സ്പെയറുകള്‍ മികച്ചവ തന്നെയായിരുന്നോ എന്നും പരിശോധിക്കുക.
തെരഞ്ഞെടുപ്പ്
ഒരു കാര്‍ കണ്ട്, ഓടിച്ചുനോക്കി, പരിശോധന പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ തന്നെ ആ കാര്‍ വാങ്ങി വീട്ടിലേക്ക് പോരുന്നത് ശരിയായ നടപടിയല്ല. മറ്റൊരു കാര്‍ കൂടി പരിശോധിക്കുക. മേല്‍പ്പറഞ്ഞ എല്ലാ പ്രോസസും രണ്ടാമത്തെ മോഡലിനും പാലിക്കുക. എന്നിട്ട് താരതമ്യം ചെയ്യുക. ഏറ്റവും മികച്ചതെന്ന് കാണുന്നത് വാങ്ങുക.
വിലപേശല്‍
വിലപേശല്‍ എന്നത് ഒരു മികച്ച സംസ്കാരമാണെന്ന് അറിയാമല്ലോ. ഏത് സാമ്പത്തിക ക്രയവിക്രയത്തിനും ഇത് അത്യന്താപേക്ഷിതമാണ്. യൂസ് കാറുകള്‍ക്ക് എംആര്‍പി ഇല്ല എന്നത് പ്രത്യേകം ഓര്‍ക്കുക. തോന്നിയ വിലയ്ക്ക് ഒരു യൂസ്‍ഡ് കാര്‍ നമ്മുടെ തലയില്‍ കെട്ടിവെക്കാന്‍ വില്‍പനക്കാരനെ അനുവദിക്കാതിരിക്കുക. എന്നുവെച്ച് മീന്‍ചന്തയില്‍ നടത്തുന്ന ആ വിലപേശല്‍ രീതി ഇവിടെ പ്രയോഗിക്കരുത്. വില്‍പനക്കാരന്‍ പരിപാടി കാന്‍സല്‍ ചെയ്ത് പിന്‍വാങ്ങാന്‍ ഇത് കാരണമാകും.
ഡീല്‍
കച്ചവടമുറപ്പിച്ചാല്‍ മറ്റ് കാര്യങ്ങളിലേക്ക് കടക്കാം. എല്ലാ ഡോക്യുമെന്‍റുകളും കൈപ്പറ്റുക. ഡിഡി ആയോ ചെക്ക് ആയോ പണം നല്‍കുന്നത് സുക്ഷിതത്വവും സുതാര്യതയും ഉറപ്പുവരുത്തും. ഭാവിയില്‍ കാര്‍ വില്‍പനയ്ക്ക വെക്കുമ്പോള്‍ ഇത് നിങ്ങള്‍ക്ക് സഹായകമാകും


Click it and Unblock the Notifications








