സംഭവം സിമ്പിളാ... അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസിന് എങ്ങനെ അപേക്ഷിക്കാം?

ഇന്ന് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിപ്പാർക്കുന്നവരുടേയും യാത്രകൾ ചെയ്യുന്നവരുടേയും എണ്ണം പൊതുവേ പിൽക്കാലങ്ങളെ അപേക്ഷിച്ച് വളരെ വലുതാണ്. വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ പലരും ബസുകളോ ട്രെയിനുകളോ ഫ്ലൈറ്റുകളോ പോലുള്ള പൊതുഗതാഗത സംവിധാനങ്ങളെയാണ് ആശ്രയിക്കാറുള്ളത് അല്ലേ... എന്നാൽ ഒരു രാജ്യത്തെ അറിയാനുള്ള ഏറ്റവും രസകരമായ മാർഗം കാറുകളിലെയോ ബൈക്കുകളിലെയോ യാത്രകളാണ്.

അതും സ്വന്തമായി ഡ്രൈവ് ചെയ്യുകയാണെങ്കിലും അതൊരു വലിയ അനുഗ്രഹമായിരിക്കും. ശരിക്കും റോഡ് ട്രിപ്പുകൾ അനശ്വരമാക്കാൻ കാറുകൾക്കും ബൈക്കുകൾക്കുമാവുമെന്നതാണ് ശ്രദ്ധേയമായ കാര്യം. അതിപ്പോൾ നമ്മുടെ സ്വന്തം രാജ്യത്തായാലും പുറത്തായാലും അങ്ങനെ തന്നെയാണ്. ഒരു വിദേശ യാത്രയ്ക്ക് ഒരു അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് ആവശ്യമാണെന്ന കാര്യം ഏവർക്കുമറിയാം. എന്നാൽ അതിലേക്ക് എങ്ങനെയെത്താം എന്ന കാര്യത്തെ കുറിച്ച് പലർക്കും അറിയാൻ യാതൊരു ഐഡിയയും കാണില്ല.

സംഭവം സിമ്പിളാ... അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസിന് എങ്ങനെ അപേക്ഷിക്കാം?

ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടെങ്കിൽ രാജ്യത്തിന്റെ ഏത് ഭാഗത്തേക്കും സഞ്ചരിക്കാൻ നമുക്ക് അവകാശമുണ്ട്. എന്നാൽ വിദേശ രാജ്യങ്ങളിൽ ഡ്രൈവ് ചെയ്യുന്നതിനും സഞ്ചരിക്കുന്നതിനും ഒരു അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസോ പെർമിറ്റോ ആവശ്യമാണ്. ഇത് നിർബന്ധമായ കാര്യമാണ്. വിദേശത്ത് കാർ ഓടിക്കാനോ ഇരുചക്ര വാഹനം ഓടിക്കാനോ ഉള്ള നിങ്ങളുടെ യോഗ്യത വ്യക്തമാക്കുന്ന രേഖയായിരിക്കണം ഇവയെന്ന് ചുരുക്കം.

കേന്ദ്ര സർക്കാരിന്റെ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഒരു അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത്. ഇത് നേടിയാൽ മറ്റ് രാജ്യങ്ങളിൽ ഏത് വാഹനവും ഓടിക്കാൻ നമ്മെ യോഗ്യരാക്കുന്നു. ഇത് ഡ്രൈവിംഗ് ലൈസൻസിന്റെ ഔദ്യോഗിക വിവർത്തനമാണെന്നു വേണം പറയാൻ. പോവുന്ന വിദേശ രാജ്യങ്ങൾക്ക് മനസിലാക്കാവുന്ന ഭാഷകളിലേക്ക് ഇവ പരിവർത്തനം ചെയ്‌താവും നമുക്ക് തരിക. ഇനി ഇന്ത്യയിൽ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസിനായി അപേക്ഷിക്കാൻ എന്തെല്ലാം ചെയ്യേണമെന്ന് പറഞ്ഞു തരാം.

സംഭവം സിമ്പിളാ... അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസിന് എങ്ങനെ അപേക്ഷിക്കാം?

ഒരു അന്താരാഷ്‌ട്ര ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്ന ഒരു വ്യക്തി 18 വയസിന് മുകളിലുള്ള ഒരു ഇന്ത്യൻ പൗരനായിരിക്കണം. അയാൾ സാധുവായ ഒരു ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് കൈവശം വെച്ചിരിക്കണം. കൂടാതെ വ്യക്തിക്ക് സാധുവായ പാസ്‌പോർട്ടും വിസയും ഉണ്ടായിരിക്കണം. അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാൻ ആവശ്യമായ ചില രേഖകളും വേണ്ടിവരും. അതെന്തെല്ലാമെന്ന് ഒന്നു പറഞ്ഞുതരാം.

ഫോം 4A, ഫോം 1A, സാധുവായ ഡ്രൈവിംഗ് ലൈസൻസ് കോപ്പി, പാസ്‌പോർട്ടിന്റെയും വിസയുടെയും ഒരു പകർപ്പ്, സ്ഥിരീകരണത്തിനുള്ള ഡ്യൂപ്ലിക്കേറ്റ് എയർ ടിക്കറ്റുകൾ എന്നിവയെല്ലാമാണ് അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാൻ ആവശ്യമായ ചില രേഖകൾ. ഫോട്ടോഗ്രാഫുകൾ, ഇന്ത്യൻ പൗരത്വത്തിന്റെ സാക്ഷ്യപ്പെടുത്തിയ തെളിവ്, അഡ്രസ് തെളിയിക്കുന്നതിനുള്ള പകർപ്പ്, പ്രായം തെളിയിക്കുന്ന രേഖ എന്നിവയും ആവശ്യമായി വരും. അപേക്ഷാ ഫീസായി 1,000 രൂപയും നൽകണം.

സംഭവം സിമ്പിളാ... അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസിന് എങ്ങനെ അപേക്ഷിക്കാം?

ഒരു അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് പിന്തുടരേണ്ട ഘട്ടങ്ങളാണ് അടുത്തതായി പറയാൻ പോവുന്നത്. അപേക്ഷകന് റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിന്റെ (MoRTH) വെബ്‌സൈറ്റിൽ ഒരു അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റിന് (IDP) അപേക്ഷിക്കാം അല്ലെങ്കിൽ അതത് ആർടിഒയിൽ നിന്ന് നേരിട്ട് അനുമതി തേടാനുമാവും.

ഫോം 4A, 1A എന്നീ രണ്ട് വ്യത്യസ്ത ഫോമുകൾ പൂരിപ്പിക്കുക എന്നതാണ് ആദ്യ നടപടി. ഫോം 4A, ഫോം 1A. അപേക്ഷകൻ ഒരു യോഗ്യതയുള്ള റൈഡറാണെന്ന് വ്യക്തമാക്കുന്ന ഒരു സർട്ടിഫിക്കറ്റാണ് ഫോം 4A. അതേസമയം, അപേക്ഷകന്റെ മെഡിക്കൽ ഫിറ്റ്നസ് സ്റ്റാറ്റസ് ഫോം 1A പറയുന്നു. ഈ ഫോമുകൾ MoRTH വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം അല്ലെങ്കിൽ ബന്ധപ്പെട്ട പ്രാദേശിക ആർടിഒയിൽ നിന്ന് ലഭിക്കും.

സംഭവം സിമ്പിളാ... അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസിന് എങ്ങനെ അപേക്ഷിക്കാം?

എല്ലാ രേഖകളും ഫീസ് സഹിതം സമർപ്പിക്കുക എന്ന കാര്യമാണ് അടുത്തതായി ചെയ്യേണ്ടത്. ഫോം 4A, ഫോം 1A എന്നിവ പൂരിപ്പിച്ചതിനു ശേഷം നിങ്ങളുടെ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ്, ഐഡന്റിറ്റി, പ്രായം, റെസിഡൻഷ്യൽ പ്രൂഫ് എന്നിവയുടെ എല്ലാ വിശദാംശങ്ങളും നൽകുക. കൈവശമുള്ള നിയമപരമായ രേഖകളിൽ സൂചിപ്പിച്ചിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഈ വിശദാംശങ്ങൾ ശരിയായിരിക്കണം. കാരണം തെറ്റായ വിവരങ്ങൾ നൽകുന്നത് നിയമപരമായ അപകടത്തിന് കാരണമാകും.

ഈ ആവശ്യമായ എല്ലാ രേഖകളും ഫോമുകൾക്കൊപ്പം വെബ്‌സൈറ്റിലോ ബന്ധപ്പെട്ട ആർടിഒയിലോ സമർപ്പിക്കുക. രേഖകളും ഫോമുകളും സമർപ്പിക്കുമ്പോൾ നിങ്ങൾ 1,000 രൂപയാണ് ഫീസായി അടയ്‌ക്കേണ്ടി വരിക. ഒരു ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുമ്പോൾ ഡ്രൈവിംഗ് ടെസ്റ്റ് ചെയ്യേണ്ടത് പോലെ ഐഡിപി പ്രയോജനപ്പെടുത്തുന്നതിന് നിങ്ങൾ ഡ്രൈവിംഗ് പെർമിറ്റിന് ഹാജരാകണം. ഫോമുകളും രേഖകളും സമർപ്പിക്കുന്നത് പോലെ, ഡ്രൈവിംഗ് ടെസ്റ്റ് എടുത്ത് അതിൽ വിജയിക്കുക എന്നത് ഐഡിപി പ്രയോജനപ്പെടുത്തുന്നതിന് നിർബന്ധമാണ്. വിജയിക്കുകയാണെങ്കിൽ, നാലോ അഞ്ചോ പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുക.

More from DriveSpark

Article Published On: Thursday, February 23, 2023, 19:00 [IST]
English summary
Follow these simple steps to get an international driving license in india details in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X