മോട്ടോർസൈക്കിളിൽ എഞ്ചിൻ ഐഡിൽ സ്പീഡ് എങ്ങനെ ക്രമീകരിക്കാം? പറഞ്ഞുതരാം
എഞ്ചിൻ ഓണായിരിക്കുമ്പോൾ ബ്രേക്ക് വിടുമ്പോൾ വാഹനം എത്ര വേഗത്തിൽ മുന്നോട്ട് ഉരുളുന്നു എന്നതിനെയാണ് മോട്ടോർസൈക്കിളിന്റെ ഐഡിൽ സ്പീഡ് സൂചിപ്പിക്കുന്നത്. ബൈക്കിന് ഒരു കാർബുറേറ്റർ ഉണ്ടെങ്കിൽ ഐഡിൽ സ്ക്രൂ ഉപയോഗിച്ച് ഐഡിൽ വേഗത ക്രമീകരിക്കാൻ കഴിയും. ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യയോടെയാണ് വരുന്നതെങ്കിൽ ബൈക്കിന്റെ ഇടത്തോട്ടോ വലത്തോട്ടോ ഉള്ള എഞ്ചിൻ കമ്പാർട്ടുമെന്റിൽ നിന്ന് പുറത്തേക്ക് നിൽക്കുന്ന ചെറിയ നോബ് ഉപയോഗിച്ച് ഇത് ക്രമീകരിക്കാൻ കഴിയും.
ആർപിഎം ക്രമീകരിക്കുന്നതിനു മുമ്പ് കമ്പനി ശുപാർശ ചെയ്യുന്ന ഐഡിൽ ആർപിഎം കണ്ടെത്താൻ ആദ്യം മോട്ടോർസൈക്കിളിന്റെ യൂസർ മാനുവൽ പരിശോധിക്കേണ്ടതും പ്രത്യേകം ഓർമിക്കേണം. മോട്ടോർസൈക്കിളിന് അനുയോജ്യമായ ഐഡിൽ ആർപിഎം 700-1,000 ആർപിഎമ്മിനും ഇടയിലായിരിക്കണം. കൂടാതെ ചില മിക്ക മോഡലുകളിലും മോട്ടോർസൈക്കിളിന്റെ എഞ്ചിൻ ഓണായിരിക്കുമ്പോൾ ആർപിഎം കാണിക്കുന്ന ടാക്കോമീറ്ററുകളുണ്ട്. ഇത്തരത്തിൽ ഐഡിൽ ക്രമീകരിക്കുന്നതിന് മുമ്പ് മോട്ടോർസൈക്കിളിന്റെ ഐഡിൽ സ്പീഡ് പരിശോധിക്കാൻ ടാക്കോമീറ്റർ നിരീക്ഷിക്കാനാകുമെന്നും പലർക്കും അറിയാവുന്ന കാര്യമാണ്.

ശബ്ദം ശ്രവിച്ചും വൈബ്രേഷനുകൾ അനുഭവിച്ചും വിദഗ്ധർ ആർപിഎം ക്രമീകരണങ്ങളും നിർണയിക്കുന്നുണ്ട്. ഐഡിൽ മോഡിലായിരിക്കുമ്പോൾ ഉയർന്ന പിച്ചുള്ള ത്രോട്ടിലിനു പകരം എഞ്ചിന്റെ ശബ്ദം കുറഞ്ഞതായിരിക്കും. പല സിംഗിൾ-സിലിണ്ടർ മോട്ടോർസൈക്കിൾ എഞ്ചിനുകൾക്കും ഐഡിൽ സ്പീഡ് 1200 നും 1500 ആർപിഎമ്മിനും ഇടയിൽ സജ്ജീകരിച്ചിരിക്കുന്നു. രണ്ട് സിലിണ്ടർ മോട്ടോർസൈക്കിൾ എഞ്ചിനുകൾ പലപ്പോഴും 1000 ആർപിഎമ്മിൽ സജ്ജീകരിച്ചിരിക്കുന്നു. ബൈക്കിന്റെ ഐഡിൽ വേഗത നിർണയിക്കാനും ക്രമീകരിക്കാനും പിന്തുടരേണ്ട ചില എളുപ്പ ഘട്ടങ്ങൾ ഇനി പറയുന്നതാണ്. ഇതിനായി പ്രധാനമായും അഞ്ച് വഴികളാണ് ഇവിടെ വിശദീകരിക്കുന്നത്.
ആദ്യം മോട്ടോർസൈക്കിൾ ഓണാക്കാം
എഞ്ചിൻ ഓണാക്കി എഞ്ചിൻ ലെവൽ ഔട്ട് ആകാൻ രണ്ടോ മൂന്നോ മിനിറ്റ് കാത്തിരിക്കുക. കിക്ക്സ്റ്റാൻഡ് താഴ്ത്തി എഞ്ചിൻ ഓണാക്കി വയ്ക്കുക. എഞ്ചിൻ ചൂടാകുന്നതിനും സ്ഥിരമായ താപനിലയിലും വേഗതയിലും എത്തുന്നതിനും കുറഞ്ഞത് രണ്ട് മിനിറ്റെങ്കിലും കാത്തിരിക്കുക. ബൈക്ക് ഓഫായിരിക്കുമ്പോൾ ഐഡിൽ സ്പീഡ് ക്രമീകരിക്കാൻ കഴിയും. എന്നാൽ എഞ്ചിൻ ഓണായിരിക്കുമ്പോൾ ഇത് ചെയ്യുന്നതാവും എളുപ്പം. അതിനാൽ പെട്രോൾ എത്തുമ്പോൾ എഞ്ചിന് മാറ്റങ്ങളുമായി സാവധാനം ക്രമീകരിക്കാൻ കഴിയും.
ഇനി ബൈക്കിന്റെ എഞ്ചിൻ തണുത്തിരിക്കുന്ന സമയത്ത് നിങ്ങൾ ഐഡിൽ സ്പീഡ് ക്രമീകരിക്കാൻ ശ്രമിക്കുകയാണെങ്കിൽ ഈ ക്രമീകരണങ്ങൾക്ക് മുമ്പ് ഏകദേശം 10 മുതൽ 15 മിനിറ്റ് വരെ ബൈക്ക് ഓടിച്ച് എഞ്ചിൻ ഒന്ന് ചൂടാവാൻ അനുവദിക്കുന്നത് നല്ലതായിരിക്കും. എങ്കിൽ മാത്രമേ കൃത്യമായ രീതിൽ ആർപിഎം (റെവലൂഷൻസ് പെർ മിനിറ്റ്) ക്രമീകരിക്കാനാവൂ. എഞ്ചിൻ ചൂടാകുന്നതുവരെ ഐഡിൽ സ്പീഡ് നിയന്ത്രിക്കുന്ന ഒരു കോൾഡ് ഐഡിൽ ക്രമീകരണവുമായാണ് മോട്ടോർസൈക്കിളുകൾ വരുന്നത്.
ടാക്കോമീറ്ററിൽ ആർപിഎം പരിശോധിക്കാം
ഉപയോഗിക്കുന്ന മോട്ടോർസൈക്കിളിന് ടാക്കോമീറ്റർ ഉണ്ടെങ്കിൽ അതിലും ഐഡിൽ ആർപിഎം എളുപ്പത്തിൽ പരിശോധിക്കാം. ഇതിനായി ബൈക്ക് ഐഡിൽ മോഡിൽ ആയിരിക്കുമ്പോൾ ഗേജിലെ റീഡിംഗ് പരിശോധിക്കയാണ് ആദ്യം ചെയ്യേണ്ടത്. ആർപിഎം സ്വീകാര്യമായ ഐഡിൽ ശ്രേണിയിലാണെങ്കിൽ അതിന് സ്ക്രൂ ഉപയോഗിച്ചുള്ള ക്രമീകരണം ആവശ്യമില്ലെന്ന് മനസിലാക്കാം. ഇത് സ്വീകാര്യമായ ശ്രേണിയിലല്ലെങ്കിൽ മാത്രം ഐഡിൽ വേഗത കുറവാണോ ഉയർന്നതാണോ എന്ന് നിർണയിച്ച് വേണ്ട ക്രമീകരണങ്ങൾ ടാക്കോമീറ്റർ നോക്കി ചെയ്യേണം.
ഐഡിൽ സ്പീഡ് വർധിപ്പിക്കാൻ സ്ക്രൂ മുറുക്കാം
എഞ്ചിൻ ഐഡിൽ സ്പീഡ് വർധിപ്പിക്കുന്നതിന്, സ്ക്രൂ ക്ലോക്ക്‌വൈസ് ടൈറ്റ് ചെയ്യുകയാണ് വേണ്ടത്. ഐഡിൾ സ്ക്രൂ ക്ലോക്ക്‌വൈസ് തിരിക്കാൻ നിങ്ങൾക്ക് ഫിലിപ്സ് ഹെഡ് സ്ക്രൂഡ്രൈവർ ഉപയോഗിക്കാം. ഐഡിൽ സ്പീഡിൽ ചെറിയ ക്രമീകരണങ്ങൾ വരുത്തുന്നതിന് ഒന്നോ രണ്ടോ തവണ സ്ക്രൂ തിരിച്ചാൽ മതിയാവും. അല്ലെങ്കിൽ ഐഡിൽ ആർപിഎം ഗണ്യമായി വർധിപ്പിക്കുന്നതിന് മൂന്ന്-നാല് തവണ തിരിക്കേണ്ടിയും വന്നേക്കും. ചില മോട്ടോർസൈക്കിളുകളിൽ ഈ സ്ക്രൂ കൈകൊണ്ട് മാത്രം ക്രമീകരിക്കാൻ കഴിയും. എന്നിരുന്നാലും ഒരു സ്ക്രൂഡ്രൈവർ ഉപയോഗിക്കുന്നത് സുരക്ഷിതമായിരിക്കും. ആധുനിക സ്പോർട്സ് ബൈക്കുകളിൽ, എഞ്ചിൻ കമ്പാർട്ട്മെന്റിന് സമീപം മോഡലിന്റെ വശത്ത് സാധാരണയായി ഒരു നോബ് ഉണ്ട്. സ്ക്രൂ ക്രമീകരിക്കാൻ ഇത് ക്ലോക്ക്‌വൈസായി തിരിയാം.
ഐഡിൽ സ്പീഡ് കുറയ്ക്കാൻ സ്ക്രൂ ലൂസാക്കാം
ഇനി ബൈക്കിലെ ഐഡിൽ സ്പീഡ് കുറയ്ക്കാനാണ് നോക്കുന്നതെങ്കിൽ മേൽപറഞ്ഞ സ്ക്രൂ എതിർ ഘടികാരദിശയിൽ (ആന്റി ക്ലോക്ക് വൈസ്) കറക്കി സ്ക്രൂ ലൂസാക്കുകയാണ് വേണ്ടത്. സ്ക്രൂ എതിർ ഘടികാരദിശയിൽ തിരിക്കുന്നത് മോട്ടോർസൈക്കിളിലെ ഐഡിൽ സ്പീഡ് കുറയ്ക്കാൻ സഹായിക്കും. നിങ്ങളുടെ മോട്ടോർസൈക്കിളിലെ ഐഡിൽ സ്പീഡ് എത്ര ചെറുതായി അല്ലെങ്കിൽ ഗണ്യമായി ചുരുക്കാനാണ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് തിരിക്കേണ്ടത്.
അടുത്തതായി ടാക്കോമീറ്റർ റീഡിംഗ് പരിശോധിക്കാം
ഈ ക്രമീകരണങ്ങളെല്ലാം നടത്തിയതിനു ശേഷം ടാക്കോമീറ്ററിന്റെ നീഡിൾ മാറ്റങ്ങൾ പ്രതിഫലിപ്പിക്കും. ഐഡിൽ സ്ക്രൂയിലൂടെ ക്രമീകരണം നടത്തിയ ശേഷം ടാക്കോമീറ്റർ പരിശോധിക്കേണ്ടത് അത്യാവിശ്യമായൊരു കാര്യമാണ്. ഐഡിൽ ആർപിഎം കമ്പനി ശുപാർശ ചെയ്‌ത പരിധിക്കുള്ളിലാണോ എന്ന് ശ്രദ്ധിക്കേണ്ടതും അനിവാര്യമാണ്. ഇനി എന്തേലും കാരണവശാൽ അങ്ങനെയല്ലെങ്കിൽ, മോട്ടോർസൈക്കിളിന്റെ ഐഡിൾ മോഡിൽ നീഡിൾ സ്വീകാര്യമായ സ്ഥലത്ത് ആകുന്നതുവരെ ഇതേ ഘട്ടങ്ങൾ ഉപയോഗിച്ച് വീണ്ടും ക്രമീകരിക്കേണം. കൂടാതെ ഇതിനു ശേഷം ബൈക്കിൽ കയറി എല്ലാം കൃത്യമായി സെറ്റായോ എന്നറിയാൻ ഫസ്റ്റ് ഗിയറിട്ട് ക്ലച്ചൽപം അയച്ച് നോക്കേണ്ടതും അനിവാര്യമാണ്.


Click it and Unblock the Notifications








