കൺഫ്യൂഷനുണ്ടോ? കാറിലെ ഹാൻഡ് ബ്രേക്ക് ശരിയായി ഇടുന്നത് ഇങ്ങനെയായിരുന്നോ, ഇനിയെങ്കിലും ശ്രദ്ധിക്കണേ
ഏതൊരു വാഹനത്തിന്റെയും വളരെ നിർണായക ഘടകങ്ങളിലൊന്നാണ് ഹാൻഡ് ബ്രേക്ക്. ചിലർ ഇതിനെ പാർക്കിംഗ് ബ്രേക്ക് എന്നും വിളിക്കാറുണ്ട്. വാഹനം എവിടെയെങ്കിലും പാർക്ക് ചെയ്യുമ്പോൾ മുന്നോട്ടോ പിന്നോട്ടോ ഉരുളാതിരിക്കാൻ വേണ്ടിയാണ് ഹാൻഡ് ബ്രേക്ക് കൊടുത്തിരിക്കുന്നത് തന്നെ. പിന്നെ അടിയന്തര സാഹചര്യങ്ങളിലും ഇവനെക്കൊണ്ട് ഉപകാരമുണ്ടെന്ന് വേണം പറയാൻ. പ്രത്യേകിച്ച് കാറിന്റെ ബ്രേക്ക് നഷ്‌ടപ്പെട്ടാൽ വണ്ടി നിർത്താൻ വരെ ഹാൻഡ് ബ്രേക്ക് സഹായിക്കും. പക്ഷേ അതിനെല്ലാം ഒരു ടെക്നിക് ഉണ്ടെന്ന് മാത്രം. അതവിടെ നിൽക്കട്ടെ, ഇനി വേറെയൊരു വിഷയത്തിലേക്ക് വരാം.
ഹാൻഡ് ബ്രേക്ക് എങ്ങനെ വലിക്കണമെന്നതിനെ കുറിച്ച് പലർക്കിടയിലും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ ഹാൻഡ് ബ്രേക്ക് വലിക്കുമ്പോൾ ഒരു പ്രത്യേക ശബ്ദം കേൾക്കാറുണ്ട്. അത് വളരെ സാധാരണമാണെങ്കിലും ഈ ശബ്ദത്തോടെ ഹാൻഡ് ബ്രേക്ക് ഇടുന്നത് അതിന്റെ മെക്കാനിസത്തെ ബാധിക്കുമെന്നും ഗിയറിന് തേയ്മാനം സംഭവിക്കുമെന്നുമെല്ലാം ചിലർ വിശ്വസിക്കുന്നുണ്ട്.

ചിലർ ഹാൻഡ് ബ്രേക്ക് ലിവറിലെ ബട്ടൺ ഞെക്കിപ്പിടിച്ച ശേഷമായിരിക്കും ലിവർ മുകളിലേക്ക് വലിക്കുക. എന്നാൽ ചിലർ അതിനെ മൈൻഡ് ചെയ്യാതെയും വലിക്കാറുണ്ട്. ഇതിൽ ഏതാണ് ശരിയെന്നാണ് പലർക്കും കൺഫ്യൂഷനുള്ളത്. കൃത്യമായി എങ്ങനെ പാർക്കിംഗ് ബ്രേക്ക് അല്ലെങ്കിൽ ഹാൻഡ് ബ്രേക്ക് ഇടാമെന്നുള്ള കാര്യം പറഞ്ഞുതരാം കേട്ടോ. അതിന് മുമ്പേ ഇതിന് പിന്നിലുള്ള മെക്കാനിസം എന്താണെന്ന് ഒന്ന് ചെറുതായി വിശദീകരിക്കാം.
ഹാൻഡ് ബ്രേക്ക് ഇടപഴകുമ്പോൾ ഉണ്ടാക്കുന്ന റാച്ചിംഗ് ശബ്ദം അതിനെ തേയ്മാനത്തിലേക്ക് നയിക്കുന്നു എന്നൊരു മിത്ത് ചിലർക്കിടയിൽ ഉണ്ടെല്ലോ. എന്നാൽ സംഭവം ശരിയല്ലെന്നതാണ് സത്യം. നേരെമറിച്ച് ഈ റാച്ചെറ്റിംഗ് സിസ്റ്റത്തിന് ഒരു ദോഷവും വരുത്താത്ത വിധത്തിലാണ് ഹാൻഡ്‌ബ്രേക്ക് സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പാര്‍ക്കിംഗ് ബ്രേക്ക് ലിവറിന്റെ ഭാഗമായ റാച്ചറ്റ് സംവിധാനമാണ് ലിവറിനെ യഥാസ്ഥാനത്ത് പിടിച്ച് നിര്‍ത്തുന്നത്. ചിലര്‍ ലിവറിന്റെ മുകളിലുള്ള നോബ് ഞെക്കിപ്പിടിച്ച് ലിവര്‍ മുകളിലേക്ക് ഉയര്‍ത്തുന്നതും കണ്ടിട്ടുണ്ട്.

ഹാൻഡ്‌ബ്രേക്ക് സംവിധാനം പൂർണമായും ഡിസ്അസംബ്ലിംഗ് ചെയ്ത് അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വീഡിയോയിൽ അവതാരകൻ കാണിക്കുന്നുമുണ്ടേ. പാർക്കിംഗ് ബ്രേക്ക് യാന്ത്രികമായി പ്രവർത്തിക്കുന്ന ഒരു സംവിധാനമാണെന്ന് വണ്ടിയോടിക്കുന്നവരെങ്കിലും അറിഞ്ഞിരിക്കേണ്ടതുണ്ട്. ഹാൻഡ് ബ്രേക്ക് ലിവർ വലിക്കുമ്പോൾ അതൊരു കേബിളിന്റെ സഹായത്തോടെ ബ്രേക്ക് അപ്ലൈ ചെയ്യും.
തുടർന്ന് ഈ കേബിൾ റിയർ ബ്രേക്ക് പാഡുകളിൽ സമ്മർദ്ദം ചെലുത്തുന്നു. ഹാൻഡ് ബ്രേക്ക് പൂർണമായും മെക്കാനിക്കൽ സംവിധാനമാണെന്നും ഹൈഡ്രോളിക് അല്ലെങ്കിൽ ഇലക്ട്രോണിക് അല്ലെന്നും പ്രത്യേകം മനസിൽ കുറിച്ചിട്ടോളൂ. ഹാൻഡ് ബ്രേക്കിൽ ഒരു റാറ്റ്ചെറ്റ് മെക്കാനിസം ഉണ്ട്. അത് ലിവർ മുകളിലേക്ക് വലിക്കുമ്പോൾ ഇടപഴകുകയും ലോക്ക് ചെയ്യുകയും ചെയ്യുന്നു. ബട്ടൺ അമർത്തുമ്പോൾ അത് റാറ്റ്ചെറ്റിനെ വേർപെടുത്തുകയും ചെയ്യും.

ബട്ടൺ ലിവർ സ്വതന്ത്രമായി താഴേക്ക് നീങ്ങാൻ അനുവദിക്കുന്ന സംഗതിയാണ്. ലിവര്‍ മുകളിലേക്ക് വലിക്കുമ്പോള്‍ ടിക് ടിക് ശബ്ദം കേള്‍ക്കുന്നത് ശ്രദ്ധിക്കണം. റാച്ചെറ്റിന്റെ ടീത്തില്‍ ലോക്ക് ആകുന്ന ശബ്ദമാണിത്. സാധാരണയായി 4 മുതല്‍ 9 വരെ ടിക് ശബ്ദമാണ് വാഹന നിര്‍മാതാക്കള്‍ നിഷ്‌കര്‍ഷിക്കുന്നത്. ലിവര്‍ വിലക്കുമ്പോള്‍ ഇതില്‍ കൂടുതല്‍ തവണ ടിക്'ശബ്ദം കേട്ടാല്‍ ഹാന്‍ഡ് ബ്രേക്ക് അഡ്‍ജസ്റ്റ് ചെയ്യാറായി എന്ന് മനസിലാക്കാം.
ഇനി ഹാൻഡ് ബ്രേക്ക് വലിച്ചാലും വാഹനം നിര്‍ത്തി പുറത്തിറങ്ങും മുമ്പ് ഗിയറില്‍ ഇടാനും മറക്കരുത്. വാഹനം ന്യൂട്രല്‍ പൊസിക്ഷനില്‍ ആണെങ്കില്‍ പോലും ഹാൻഡ് ബ്രേക്ക് ശരിയായി പ്രവര്‍ത്തിപ്പിച്ചിട്ടുന്നത് സുരക്ഷ വർധിപ്പിക്കും. പിന്നൊരു കാര്യമെന്തെന്നാൽ ഗിയറിൽ വണ്ടി നിർത്തിയതിന് ശേഷം ഒരിക്കലും ഹാൻഡ് ബ്രേക്ക് വലിക്കരുത്. വാഹനം നൂട്രെലിൽ ഇട്ടതിന് ശേഷം മാത്രമേ ഹാൻഡ് ബ്രേക്ക് ഉപയോഗിക്കാവൂ. തുടർന്ന് വേണം ഗിയറിലേക്ക് വണ്ടിയിടാൻ. അല്ലെങ്കിൽ ഭാവിയിൽ അത് ഗിയർബോക്‌സിന് പണിതന്നേക്കാം.


Click it and Unblock the Notifications








