പ്ലാൻ ക്യാൻസലായോ, പണം പോവില്ല! ടിക്കറ്റ് മറ്റൊരു യാത്രക്കാരന് നൽകാമെന്ന് റെയിൽവേ; പക്ഷേ ഈ നിബന്ധന പാലിക്കണം

ഇന്ത്യൻ ഗതാഗത സംവിധാനത്തിന്റെ ജിവനാഢിയായി അറിയപ്പെടുന്നതാണ് റെയിൽവേ. പ്രതിദിനം ദശലക്ഷക്കണക്കിന് യാത്രക്കാരാണ് ട്രെയിനുകളിൽ യാത്ര ചെയ്യുന്നത്. കുറഞ്ഞ ചെലവിൽ കൂടുതൽ ദൂരം പിന്നിടാൻ ഇത്രയും മികച്ച മറ്റൊരു ഓപ്ഷൻ ഇല്ലെന്നു വേണം പറയാൻ. ജീവതത്തിൽ ഒരു തവണയെങ്കിലും തീവണ്ടി യാത്ര നടത്താത്ത മലയാളികൾ ഉണ്ടാവില്ലല്ലോ.

ചിലർക്ക് വിരസതയായി തോന്നിയേക്കാമെങ്കിലും മറ്റുചിലർക്ക് തീവണ്ടി യാത്ര ഒരു മാന്ത്രിക അനുഭവമാണ്. മനോഹരമായ കാഴ്ച്ചകൾ, പുതിയ ആളുകളെ കണ്ടുമുട്ടൽ, ഏതാനും മണിക്കൂറുകൾ മുതൽ ഒരു ദിവസം വരെ ട്രെയിനിൽ ചിലവഴിക്കുന്നത് സന്തോഷകരമായ കാര്യമാണ്. ഇതെല്ലാം മനസമാധാനത്തോടെ ആസ്വദിക്കണമെങ്കിൽ കൈയിലൊരു കൺഫോം ടിക്കറ്റ് വേണമെന്ന് മാത്രം. ഇതിനായി മുൻകൂട്ടി പലരും ടിക്കറ്റുകൾ ബുക്ക് ചെയ്യാറുണ്ട് അല്ലേ. എന്നാൽ കൂടുതൽ ആളുകളും കൺഫർമേഷൻ കിട്ടാതെ വെയിറ്റിംഗ് ലിസ്റ്റിലെല്ലാം യാത്ര ചെയ്യുന്നതും നാം കണ്ടിട്ടുണ്ട്.

How To Transfer A Confirmed Train Ticket To Another Passenger

അതുപോലെ തന്നെ എന്തെങ്കിലും അടിയന്തരമായ കാരണം മൂലമോ അവസാന നിമിഷം പ്ലാനുകളിലെ മാറ്റം മൂലമോ ടിക്കറ്റ് ഉറപ്പിച്ചിട്ടും പലർക്കും യാത്ര ചെയ്യാൻ കഴിയാതെ വരുന്ന സംഭവങ്ങൾ നമ്മൾ പലപ്പോഴും കേൾക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ നിങ്ങളുടെ ടിക്കറ്റ് പാഴാവുകയാണ് ചെയ്യാറുള്ളത്. അങ്ങനെ കൈയിലെ കാശും നഷ്‌ടമാവുന്നു. പക്ഷേ ഇതിനുള്ള പരിഹാരവും കണ്ടിരിക്കുകയാണ് റെയിൽവേ ഇപ്പോൾ. ഇതിനായി നിങ്ങളുടെ ടിക്കറ്റ് ആവശ്യമുള്ള മറ്റൊരു യാത്രക്കാരന് കൈമാറാനുള്ള ഓപ്ഷനാണ് ഇന്ത്യൻ റെയിൽവേ നൽകുന്നത്.

പക്ഷേ അതിലും ചില നിബന്ധനകൾ ഉണ്ടെന്ന് മാത്രം. ഒരു യാത്രക്കാരന് കൺഫോം ടിക്കറ്റ് ഒരു കുടുംബാംഗത്തിന് മാത്രമേ കൈമാറാൻ കഴിയൂ എന്നതാണ് അത്. ഈ സൗകര്യം എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെ കുറിച്ച് ഇനി പറഞ്ഞു തരാം. സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ള യാത്രക്കാരൻ ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് അപേക്ഷ നൽകണമെന്നത് മാത്രമാണ് ഇതിന്റെ ഏക നിബന്ധനകളിൽ ഒന്ന്. ഇതിനുശേഷം പുതിയ യാത്രക്കാരന്റെ പേരിൽ ടിക്കറ്റ് മാറ്റും.

How To Transfer A Confirmed Train Ticket To Another Passenger

ഒരു സർക്കാർ ജീവനക്കാരന്റെ കാര്യത്തിലാണെങ്കിൽ ഉത്സവമോ വിവാഹമോ ഏതെങ്കിലും വ്യക്തിപരമായ പ്രശ്‌നമോ ഉണ്ടെങ്കിൽ, പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് ആ വ്യക്തി ടിക്കറ്റ് ട്രാൻസ്ഫർ റിക്വസ്റ്റ് ഉയർത്തേണ്ടതുണ്ട്. എൻസിസി സ്ഥാനാർഥികൾക്കും ടിക്കറ്റ് ട്രാൻസ്ഫർ സേവനത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കും. അതേ ടിക്കറ്റിൽ യാത്ര ചെയ്യുന്ന യാത്രക്കാർ സ്ഥിരീകരണത്തിനായി യാത്രയ്ക്കിടെ സാധുവായ ഒരു സർക്കാർ ഐഡി കൈവശം വയ്ക്കേണ്ടതുണ്ടെന്ന കാര്യവും ഓർമിക്കേണ്ടത് അത്യാവിശ്യമാണ്.

ഇപ്പോഴും മനസിലായില്ലെങ്കിൽ കൺഫോം ട്രെയിൻ ടിക്കറ്റ് ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള പ്രക്രിയ പറഞ്ഞുതരാം. ടിക്കറ്റിന്റെ പ്രിന്റൗട്ട് എടുക്കുകയാണ് ഇതിനായി ആദ്യം ചെയ്യേണ്ട കാര്യം. അതിനുശേഷം അടുത്തുള്ള റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച് റിസർവേഷൻ കൗണ്ടറിനെ സമീപിക്കുകയും ചെയ്യേണം. ഇതിനു ശേഷം നിങ്ങൾ ടിക്കറ്റ് കൈമാറാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ ആധാർ കാർഡ്, പാൻ കാർഡ് അല്ലെങ്കിൽ വോട്ടർ ഐഡി കാർഡ് പോലുള്ള തിരിച്ചറിയൽ രേഖയുടെ പകർപ്പ് ഇവിടെ നൽകണം.

How To Transfer A Confirmed Train Ticket To Another Passenger

ചില സാഹചര്യങ്ങളിൽ നിങ്ങളുടെ ഐഡി പ്രൂഫിന്റെ ഒരു പകർപ്പും ആവശ്യമായി വന്നേക്കാം എന്നതിനാൽ അതുംകൂടെ എടുക്കാൻ ശ്രദ്ധിക്കേണം. എല്ലാ രേഖകളും സഹിതം കൗണ്ടറിലൂടെ ടിക്കറ്റ് ട്രാൻസ്ഫറിന് അപേക്ഷിക്കുക. അതിനുശേഷം, നിങ്ങളുടെ സ്ഥാനത്ത് യാത്ര ചെയ്യുന്ന വ്യക്തിക്ക് ടിക്കറ്റ് എളുപ്പത്തിൽ കൈമാറും. ഒരു യാത്രക്കാരൻ കൺഫോം ടിക്കറ്റ് റദ്ദാക്കുമ്പോൾ, അത് വെയിറ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാർക്ക് പ്രയോജനകരമാകുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.

ക്യാൻസലേഷനു ശേഷമുള്ള ഒഴിവുള്ള സ്ഥലം വെയിറ്റിംഗ് ലിസ്റ്റിലെ ആദ്യ വ്യക്തിക്ക് ഉടനടി അനുവദിക്കുന്നതാണ് രീതി. അങ്ങനെ വേഗത്തിലുള്ള കൺഫർമേഷൻ റെയിൽവേ ഉറപ്പാക്കുകയും ചെയ്യും. അങ്ങനെ സീറ്റ് കൺഫോമായ യാത്രക്കാരനെ ഇന്ത്യൻ റെയിൽവേ അയച്ച സന്ദേശത്തിലൂടെ അറിയിക്കുകയും ചെയ്യും. നിലവിൽ തത്ക്കാൽ സംവിധാനങ്ങളെല്ലാം നിലവിൽ വന്നതോടെ കാര്യങ്ങളെല്ലാം കൂടുതൽ എളുപ്പമായിട്ടുണ്ടെന്ന് പറയാം.

How To Transfer A Confirmed Train Ticket To Another Passenger

യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്ത യാത്ര ഉറപ്പാക്കാൻ സഹായിക്കുന്ന, AI അടിസ്ഥാനമാക്കിയുള്ള റെയിൽമിത്ര ആപ്ലിക്കേഷൻ ഉപയോഗിക്കാൻ ഇന്ത്യൻ റെയിൽവേ യാത്രക്കാരോട് നിര്‍ദ്ദേശിക്കുന്നുണ്ട്. അങ്ങനെ മൊത്തത്തിൽ ട്രെയിൻ യാത്രകൾ കൂടുതൽ എളുപ്പമാക്കുന്ന നടപടികൾ അടുത്തിടെയായി ഇന്ത്യൻ റെയിൽവേ കൈക്കൊള്ളുന്നുണ്ട്. വന്ദേഭാരത് പോലുള്ള ട്രെയിനുകളുടെ വരവും യാത്രക്കാരെ റെയിൽവേയിലേക്ക് കൂടുതൽ അടുപ്പിക്കുന്നുണ്ടെന്നതും സ്വാഗതാർഹമാണ്.

More from DriveSpark

Article Published On: Friday, October 13, 2023, 18:20 [IST]
English summary
How to transfer a confirmed train ticket to another passenger explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X