കാറിൽ ഇങ്ങനൊരു സ്വിച്ച് കണ്ടിട്ടുണ്ടോ? വണ്ടിഭ്രാന്തൻമാർക്ക് പോലും ഇത് കൃത്യമായി ഉപയോഗിക്കാൻ അറിയില്ല

കാർ ഓടിക്കാൻ മിക്കയാളുകൾക്കും അറിയാമെങ്കിലും കാറിനെ മനസിലാക്കിയവർ വളരെ കുറവായിരിക്കും. ഓടിക്കുമ്പോൾ എന്തെങ്കിലും തകരാർ സംഭവിച്ചാൽ ബോണറ്റ് പൊക്കിവെച്ച് കുറച്ചുനേരം നോക്കുന്നതെല്ലാം സിനിമകളിൽ കാണുന്ന സ്ഥിരം കാഴ്ച്ചയാണ്. ഇതെല്ലാം നാം ജീവിതത്തിലും പലതവണ പകർത്തിയിട്ടുണ്ടാവും. മെക്കാനിക്കലായി എന്തെങ്കിലും സംഭവിച്ചാൽ നേരെ വർക്ക്ക്ഷോപ്പിലേക്ക് പോയാൽ പോരെ അത് നോക്കി എന്തിനാ തലപുകയ്ക്കുന്നതെന്നാവും പലരും ചിന്തിക്കുന്നത് തന്നെ. മെക്കാനിക്കൽ വശങ്ങൾ അവിടെ നിൽക്കട്ടെ, കാറികത്ത് കൊടുത്തിരിക്കുന്ന പല സ്വിച്ചുകളും എങ്ങനെ ഉപയോഗിക്കണമെന്ന് പോലും പലർക്കും ധാരണയില്ലെന്നതാണ് സത്യം.

നിങ്ങളുടെ കാറിൽ കയറിയിരിക്കുമ്പോൾ ഇനിയെങ്കിലും എന്തെല്ലാം സ്വിച്ചുകളും കൺട്രോളുകളും കമ്പനി കൊടുത്തിട്ടുണ്ടെന്നും ഇവ എങ്ങനെ ഉപയോഗിക്കാമെന്നും ചുമ്മാതൊന്ന് നോക്കണേ. ഇക്കൂട്ടത്തിൽ പലർക്കും കൃത്യമായി ഉപയോഗിക്കാൻ അറിയാൻ വയ്യാത്തൊരു സംഗതിയായിരിക്കും ഡാഷ്‌ബോർഡിലെ ഹെഡ്‌ലൈറ്റ് ലെവലിംഗ് കൺട്രോൾ. 0, 1, 2, 3 എന്നീ നമ്പറുകൾ ഉൾപ്പെത്തിക്കൊണ്ടുള്ള സംഗതി പലരും ഉപയോഗിച്ച് പോലും കാണാറില്ല.

How To Use Car Headlight Levelling Control Properly

ഇതിനെക്കുറിച്ചുള്ള കൃത്യമായ വിവരം ഈ ലേഖനത്തിലൂടെ വിശദീകരിച്ച് തരാം കേട്ടോ. ഡാഷ്‌ബോർഡിലെ ഹെഡ്‌ലൈറ്റ് ലെവലിംഗ് കൺട്രോൾ ഉപയോഗിച്ച് എപ്പോൾ ഉപയോഗിക്കണം എന്ന് നോക്കിയാലോ? ഇനിയുള്ള യാത്രകളിലെങ്കിലും നിങ്ങൾക്കിത് സഹായകരമാവുമെങ്കിൽ നല്ലതല്ലേ. വാഹനത്തിൽ കയറിയിരിക്കുമ്പോൾ ഈ കൺട്രോൾ അത്രവേഗം കണ്ടുപിടിക്കാൻ പറ്റിയെന്ന് വരില്ല കേട്ടോ. കാരണം സ്റ്റിയറിംഗ് വീലിന്റെ അടിയിലായിട്ടാണ് പലപ്പേഴും ഇവ കാണപ്പെടാറുള്ളത്.

ഹെഡ്‌ലൈറ്റ് ലെവലിംഗ് കൺട്രോൾ 0, 1, 2, 3 എന്നീ നമ്പറുകളിലാവും ഉണ്ടാവുക. നമ്പറുകൾ വാഹനത്തിലെ ഭാരത്തിനനുസരിച്ച് ഹെഡ്‌ലൈറ്റുകളുടെ ഉയരം ക്രമീകരിക്കാനാണ് ഉപയോഗിക്കുന്നത്. വാഹനം കൂടുതൽ ഭാരമുള്ളതായിരിക്കുമ്പോൾ പിൻഭാഗം താഴ്ന്ന് ഹെഡ്‌ലൈറ്റുകൾ മുകളിലേക്ക് ഉയർന്ന് എതിരെ വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ കണ്ണിൽ വെളിച്ചം തട്ടാൻ സാധ്യതയുണ്ട്.

How To Use Car Headlight Levelling Control Properly

ഇത് അപകടങ്ങൾ ക്ഷണിച്ചുവരുത്താൻ സാധ്യതയുണ്ട്. ഈ പ്രശ്നം ഒഴിവാക്കാനാണ് ഹെഡ്‌ലൈറ്റ് ലെവലിംഗ് കൺട്രോൾ ഉപയോഗിക്കുന്നത്. ഇതുവഴി ഹെഡ്‌ലൈറ്റുകളുടെ പ്രകാശത്തെ താഴേക്ക് ക്രമീകരിക്കാൻ സാധിക്കുന്നു. ഒറ്റയ്ക്കോ അല്ലെങ്കിൽ ഫ്രണ്ട് സീറ്റിൽ ഒരാളോ ഇരിക്കുമ്പോൾ പൊതുവേ ഇതൊരു പ്രശ്‌നമാവാറില്ലെങ്കിലും കാറുകളിൽ പിന്നിൽ കൂടുതൽ ആളുകൾ കയറുമ്പോഴും അല്ലെങ്കിൽ ലഗേജ് കൂടുതൽ വഹിക്കുമ്പോഴുമാവാം ഹെഡ്‌ലൈറ്റ് ലെവലിംഗ് കൺട്രോൾ ഉപകാരപ്പെടുന്നത്.

ഇനി ഈ ഓരോ നമ്പറുകളും കൃത്യമായി ഉപയോഗിക്കേണ്ട സാഹചര്യങ്ങൾ ഏതെല്ലാമാണെന്ന് പറഞ്ഞുതരാം.നിങ്ങൾ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുമ്പോൾ അല്ലെങ്കിൽ മുൻസീറ്റിൽ ഒരാളും കുറഞ്ഞ ലഗേജും ഉള്ളപ്പോൾ 0 എന്ന ലെവൽ ഉപയോഗിക്കുക. ഇതാണ് ഹെഡ്‌ലൈറ്റുകളുടെ സാധാരണ നില. ഇനി ഡ്രൈവറും ഒരു യാത്രക്കാരനും മാത്രമുള്ളപ്പോൾ, അല്ലെങ്കിൽ ഡ്രൈവറും മുന്നിലും പിന്നിലുമായി ഒന്നോ രണ്ടോ യാത്രക്കാരും കുറഞ്ഞ ലഗേജും ഉള്ളപ്പോൾ ഹെഡ്‌ലൈറ്റ് ലെവലിംഗ് കൺട്രോളിലെ നമ്പർ 1 ഉപയോഗിക്കാം.

How To Use Car Headlight Levelling Control Properly

കാറിൽ ഡ്രൈവറും എല്ലാ സീറ്റുകളിലും യാത്രക്കാരും ഉണ്ടായിരിക്കുമ്പോൾ, അല്ലെങ്കിൽ ഡ്രൈവറും മുൻസീറ്റിലെ യാത്രക്കാരനും പുന്നിൽ കുറഞ്ഞ ലഗേജും ഉള്ളപ്പോൾ ഹെഡ്‌ലൈറ്റ് ലെവലിംഗ് കൺട്രോൾ 2 ആക്കി ഉപയോഗിക്കുന്നതാണ് ഉചിതം. കാറിൽ പരമാവധി യാത്രക്കാരും ധാരാളം ലഗേജുകളും വെച്ച് ഫുൾ ലോഡ് ഉള്ളപ്പോൾ 3 ഉപയോഗിക്കാം. വാഹനത്തിൽ പൂർണമായി ഭാരം കയറ്റിയിരിക്കുമ്പോൾ ഹെഡ്‌ലൈറ്റുകൾ താഴേക്ക് ഇറക്കാനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്.

ഇത് മുന്നിൽ വരുന്ന വാഹനങ്ങൾക്ക് അമിത വെളിച്ചം തട്ടി ബുദ്ധിമുട്ടുണ്ടാക്കുന്നത് തടയും. ഹെഡ്‌ലൈറ്റ് ലെവലിംഗ് സിസ്റ്റം സാധാരണയായി വാഹനത്തിന്റെ സസ്പെൻഷനുമായി ബന്ധിപ്പിച്ച ഒരു സെൻസർ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. വാഹനത്തിന്റെ ഉയരം മാറുന്നത് ഈ സെൻസർ കണ്ടെത്തുകയും അതിനനുസരിച്ച് ഹെഡ്‌ലൈറ്റുകളുടെ ആംഗിൾ മാറ്റുകയും ചെയ്യുന്നു. ഇത് മാനുവലായി ക്രമീകരിക്കാനുള്ള സൗകര്യമാണ് ഡാഷ്‌ബോർഡിലെ കൺട്രോളർ.

വാഹനങ്ങളിലെ ഹെഡ്‌ലൈറ്റുകൾ ഓട്ടോമാറ്റിക്കായി അഡ്ജസ്റ്റ് ചെയ്യുന്ന സാങ്കേതികവിദ്യ ഇപ്പോൾ ഉള്ള വാഹനങ്ങളിൽ ലഭ്യമാണ്. സാധാരണയായി അഡാപ്റ്റീവ് ഹെഡ്‌ലൈറ്റുകൾ അല്ലെങ്കിൽ അഡാപ്റ്റീവ് ഫ്രണ്ട് ലൈറ്റിംഗ് സിസ്റ്റം എന്ന് ഇത് അറിയപ്പെടുന്നു. മിക്ക മോഡേൺ കാറുകളും ഈയൊരു ഫീച്ചറുമായി വരുന്നതിനാൽ അധികം കൺഫ്യൂഷന്റെ ആവശ്യം വരുന്നില്ല.

കാർ സ്വമേധയ ഇതെല്ലാം ക്രമീകരിക്കും. ഈ സിസ്റ്റങ്ങളിൽ സെൻസറുകൾ വാഹനത്തിന്റെ ഭാരം, റോഡിന്റെ ചരിവ്, വാഹനത്തിന്റെ വേഗത എന്നിവയെല്ലാം തിരിച്ചറിഞ്ഞ് ഹെഡ്‌ലൈറ്റുകളുടെ ഉയരം സ്വയം ക്രമീകരിക്കുന്നു. ഇത് ഡ്രൈവർക്ക് മാനുവലായി ക്രമീകരിക്കേണ്ട ആവശ്യം ഒഴിവാക്കുന്നുമുണ്ട്. എന്തായാലും കാറുകളെ കുറിച്ചുള്ള ഇത്തരം കാര്യങ്ങളൊക്കെ അറിഞ്ഞിരിക്കാൻ ഇനിയെങ്കിലും ശ്രമിക്കണേ.

More from DriveSpark

Article Published On: Wednesday, August 13, 2025, 15:59 [IST]
English summary
How to use car headlight levelling control properly explained in malayalam
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X