അമ്മമാരേ പെങ്ങമ്മാരേ, ഡ്രൈവിംഗ് പഠിക്കാൻ ഇനിയും മടികാണിക്കരുതേ; ദേ ഇക്കാര്യങ്ങൾ മനസിൽ വിചാരിച്ച് വണ്ടിയെടുത്തോ

പൊരുതാൻ പ്രചോദനമാകുന്ന ഒരോ സ്ത്രീകൾക്കും വേണ്ടിയുള്ള ദിവസമാണ് മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനം (International Women's Day). വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, കുടുംബം തുടങ്ങിയ കാര്യങ്ങളില്‍ സ്ത്രീകള്‍ നേടിയ വിജയത്തിന്റെ ഓര്‍മ്മപ്പെടുത്തലിനായാണ് ഇങ്ങനൊരു ദിവസം എല്ലാ വർഷവും ആചരിക്കുന്നത്. മനുഷ്യരാശിയുടെ പുരോഗതിക്കും പരിണാമത്തിനും സ്ത്രീകളുടെ സംഭാവന ചരിത്രത്തിലുടനീളം പ്രധാനമാണ്. ഇന്നത്തെ ആധുനിക ലോകത്ത് മിക്ക കാര്യത്തിലും സ്ത്രീകൾ പുരുഷൻമാരേക്കാൾ മിടുക്കരാണെങ്കിലും ഡ്രൈവിംഗിന്റെ (Car Driving) കാര്യത്തിലേക്ക് വരുമ്പോൾ പല സ്ത്രീകൾക്കും ഇപ്പോഴും കാറോടിക്കാൻ അറിയില്ലെന്നതാണ് യാഥാർഥ്യം.

പക്ഷേ വാഹനങ്ങളെ മെരുക്കിയ സ്ത്രീ കഥാപാത്രങ്ങളും നമ്മുടെ സമൂഹത്തിൽ കുറവല്ല കേട്ടോ. എങ്കിലും ഭൂരിപക്ഷത്തിന്റെ അവസ്ഥയാണ് മുകളിൽ പറഞ്ഞത്. സാഹചര്യങ്ങളുണ്ടായിട്ടും വാഹനമോടിക്കുന്നതിനോടുള്ള ഭയമാണ് പൊതുവേ സ്ത്രീകളെ ഡ്രൈവിംഗിൽ നിന്നും പിന്നോട്ട് വലിക്കുന്നത്. ഈ അന്താരാഷ്ട്ര വനിതാ ദിനത്തിൽ, എല്ലാ ഭയവും മാറ്റിവെച്ച് നമുക്ക് കാർ ഓടിക്കാൻ പഠിച്ചാലോ? അതിനുള്ള ചില നുറുങ്ങുവിദ്യങ്ങൾ നിങ്ങൾക്കായി പറഞ്ഞുതരാം.

International Women s Day Here Are Some Useful Driving Tips For Women

പഠനം ഇങ്ങനെയാവാം: ശരിയായി വാഹനമോടിക്കാൻ പഠിച്ചതിനുശേഷം മാത്രം പൊതു നിരത്തുകളിലേക്ക് കാറുമായി ഇറങ്ങാൻ ശ്രമിക്കുന്നതാവും നല്ലത്. റോഡിലിറക്കാതെ കൈ തെളിയില്ലെങ്കിലും ബാലപാഠങ്ങൾ ഗ്രഹിച്ചതിന് ശേഷം വണ്ടിയുമായി ഇറങ്ങിയാൽ ആശയക്കുഴപ്പം ഒഴിവാക്കാം. നേരത്തെ ലൈസൻസ് എടുത്തയാളാണെങ്കിലും ഇതിനായി ആദ്യം നല്ലൊരു ഡ്രൈവിംഗ് സ്കൂളിൽ ചേരാം.

അല്ലെങ്കിൽ ഡ്രൈവിംഗിൽ വർഷങ്ങളുടെ പരിചയമുള്ള ഒരാളുടെ മാർഗ്ഗനിർദ്ദേശത്തിൽ ഡ്രൈവിംഗ് പഠിക്കാം. അച്ഛനോ സഹോദനോ സുഹൃത്തോ ഭർത്തോവോ പഠിപ്പിക്കാനിറങ്ങിയാൽ അവർക്ക് അത്രയും ക്ഷമ കിട്ടിയെന്ന് വരില്ല. അതിനാൽ ഡ്രൈവിംഗ് സ്കൂൾ തന്നെയാവും ഉത്തമം. ആദ്യം വലിയൊരു ഗ്രൌണ്ടിൽ പിച്ചവെച്ച് തുടങ്ങാം. അടിസ്ഥാന കാര്യങ്ങൾ മനസിലാക്കി കഴിഞ്ഞാൽ റോഡിലേക്ക് പതിയെ ഇറക്കിയാൽ മതി. കൂടെ ആത്മവിശ്വാസം മുറുകെ പിടിക്കുകയും വേണേ.

International Women s Day Here Are Some Useful Driving Tips For Women

അടിസ്ഥാനകാര്യങ്ങൾ പഠിക്കാം: കാർ എങ്ങനെ സ്റ്റാർട്ട് ചെയ്യണം, സ്റ്റിയറിംഗ് വീലിന് ചുറ്റുമുള്ള ഗേജുകൾ എന്തൊക്കെയാണെന്ന് മനസിലാക്കുക, ഗിയർ മാറ്റം, ക്ലച്ചിന്റെ പ്രവർത്തനം തുടങ്ങിയ അടിസ്ഥാനകാര്യങ്ങൾ ആദ്യമേ മനസിലാക്കിയെടുക്കണം. മിക്ക സ്ത്രീകൾക്കും ക്ലച്ച് ചവിട്ടി ഗിയർ മാറ്റുന്നതൊക്കെ കൂടുതൽ ബുദ്ധിമുട്ടായിരിക്കും. അത്തരക്കാർക്ക് ഓട്ടോമാറ്റിക് ഗിയർബോക്സുള്ള കാറുകളിൽ പഠിക്കുന്നതാവും അനുയോജ്യം. ആക്‌സിലറേറ്ററും ബ്രേക്കും മനസിലാക്കിയാൽ പിന്നെ ഈസിയായി ക്ലച്ച്ലെസ് വണ്ടികൾ ഓടിക്കാനാവും.

ഗതാഗത നിയമങ്ങൾ അറിയുക: ഒരു പരിധിവരെ കാർ ഓടിക്കാൻ പഠിച്ച ശേഷം അടുത്തതായി ചെയ്യേണ്ടത് ഗതാഗത നിയമങ്ങളെക്കുറിച്ചും റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന അടയാളങ്ങളിൽ സൂചിപ്പിച്ചിരിക്കുന്ന കാര്യങ്ങളും എന്താണെന്ന് പഠിക്കുക. അതായത് റോഡിലെ സൈൻ ബോർഡുകൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കണമെന്ന് സാരം. ദിവസവും ഒന്നിലധികം ജോലികൾ ചെയ്യുന്ന സ്ത്രീകൾക്ക്, കോഡുകൾ ഓർമിക്കുന്നത് ആദ്യം അൽപ്പം ബുദ്ധിമുട്ടായിരിക്കും. ഇതിനായി ഒരു കടലാസിൽ എഴുതി ഇടയ്ക്കിടെ സ്വയം ഓർമ്മിപ്പിക്കാം.

International Women s Day Here Are Some Useful Driving Tips For Women

മടികാണിക്കരുത്: വീട്ടിലെ തിരക്കും ഓഫീസിലെ വർക്കും എല്ലാം കഴിഞ്ഞാൽ മിക്ക സ്ത്രീകൾക്കും എന്നും കാറോടിക്കാൻ സമയം കിട്ടിയെന്ന് വരില്ല. ഇങ്ങനെയാണ് പലരും പഠിച്ച ഡ്രൈവിംഗ് വരെ ഇടയ്ക്ക് മറന്നു പോവുന്നത്. കൈ തെളിഞ്ഞാൽ പിന്നെ മടികാണിക്കാതെ ഇടയ്ക്കിടെ കാർ എടുത്ത് ഡ്രൈവിംഗിന് ഇറങ്ങിക്കോണം. ഡ്രൈവിംഗ് പഠിച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് ആരുടെയും സഹായം ആവശ്യമില്ലാതെ എവിടെ വേണമെങ്കിലും ഓടിയെത്താമല്ലോ.

ചെരുപ്പിലും വേണം ശ്രദ്ധ: ഹീൽസ് ധരിക്കുന്ന സ്വഭാവമുള്ളയാളാണെങ്കിൽ വാഹനമോടിക്കുമ്പോൾ ഒഴിവാക്കുന്നതാവും ഉചിതം. ഇത്തരം ചെരുപ്പുകൾ ഉപയോഗിച്ച് ഡ്രൈവ് ചെയ്യുമ്പോൾ ആക്സിലറേറ്റർ, ക്ലച്ച്, ബ്രേക്ക് പെഡലുകൾ എന്നിവ ഉപയോഗിക്കുന്നത് അസ്വസ്ഥതയുണ്ടാക്കും. അടിയന്തര സാഹചര്യങ്ങളിൽ ബ്രേക്ക് ചെയ്യാൻ പോലും കഴിയാതെ വന്നേക്കാം. അങ്ങനെ വലിയ അപടകങ്ങൾ വരെ സംഭവിച്ചേക്കാം. അതിനാൽ ചെരുപ്പിലും വേണം ശ്രദ്ധ.

മൊബൈൽ ഫോൺ ഒഴിവാക്കുക: ആൺ-പെൺ ഭേദമില്ലാതെ നന്നായി കാർ ഓടിക്കാൻ പഠിച്ചുകഴിഞ്ഞാൽ പലരും മൊബൈൽ കൈയിൽ വെച്ച് മെസേജ് അയക്കുന്നതും കോൾ ചെയ്യുന്നതുമെല്ലാം ഒറു സ്ഥിരം കാഴ്ച്ചയാണ്. ഇത് നിർബന്ധമായും ഒഴിവാക്കേണ്ട സംഗതിയാണ് കേട്ടോ. നമ്മൾ അറിയാതെ തന്നെ കൈവരുന്ന ഈ ശീലം തിരിച്ചറിഞ്ഞ് മുളയിലെ നുള്ളുകയാണ് വേണ്ടത്.

ഇന്നത്തെ ആധുനിക കാറുകൾ വൈവിധ്യമാർന്ന സുരക്ഷാ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നതിനാൽ ആത്മവിശ്വാസത്തോടെ ഡ്രൈവിംഗ് പരിശീലിക്കാനുവും കേട്ടോ. അതിനാൽ ഇനിയും കാറോടിക്കാൻ മടികാണിക്കാതെ സ്ത്രീകൾ ഡ്രൈവിംഗ് ശീലമാക്കണം. ഓട്ടോമാറ്റിക് കാറുകൾ സുലഭമായതോടെ ഒരുപാട് ആളുകൾ മുമ്പോട്ട് വരുന്നുണ്ടെങ്കിലും പിന്നോട്ട് നിക്കുന്നവരെ കൂടി നമുക്ക് ഡ്രൈവിംഗിന്റെ ഹരം മനസിലാക്കി കൊടുക്കേണ്ടതുണ്ട്.

More from DriveSpark

Article Published On: Friday, March 7, 2025, 18:42 [IST]
English summary
International womens day here are some useful driving tips for women
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X