സ്‌കൂട്ടർ ആണോ ഉപയോഗിക്കുന്നത്, എന്നാൽ കൊണ്ടുനടക്കേണ്ടത് ഇങ്ങനെയാണ്

ഇന്ത്യയിൽ സ്‌കൂട്ടർ യുഗത്തിന് തുടക്കമിട്ടത് ബജാജ് ചേതക്കിന്റെ വരവോടെയാണെന്നു വേണം പറയാൻ. ബൈക്ക് എന്ന സങ്കൽപ്പത്തിൽ നിന്നും മാറി ചിന്തിക്കുന്ന ഒരുതലമുറ ഈ ഗിയർ സ്‌കൂട്ടറിലേക്ക് മാറിയെന്നു വേണം പറയാൻ. പിന്നീട് ഗിയർലെസായി കൈനറ്റിക് ഹോണ്ടയും ബജാജ് സണ്ണിയുമെല്ലാം നിരത്തുകൾ കീഴടക്കിയതും 80-90 കാലങ്ങളിലെ ട്രെൻഡായിരുന്നു. ഇന്നുകാണുന്ന രീതിയിൽ സ്‌കൂട്ടറുകൾ അത്ര ജനപ്രിയരാവാത്ത കാലത്താണ് ഈ മോഡലുകളെല്ലാം തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയത്.

എന്നാൽ മോട്ടോർസൈക്കിളുകളുടെ വിൽപ്പനയെ ചോദ്യം ചെയ്‌തുകൊണ്ട് ഹോണ്ട ആക്‌ടിവ എന്ന ഇതിഹാസ സ്‌കൂട്ടറിന് രൂപം കൊടുത്തതോടെ സംഭവം ആകെ മാറി. പിന്നീട് ഈ ഗിയർലെസ് സ്‌കൂട്ടർ സ്വന്തമാക്കാൻ ആളുകളുടെ തള്ളിക്കയറ്റമായിരുന്നു. ഇപ്പോഴും ഓരോ മാസവും ജാപ്പനീസ് ബ്രാൻഡ് വിൽക്കുന്നത് ലക്ഷക്കണക്കിന് ആക്‌ടിവകളാണ്. അങ്ങനെ സ്‌കൂട്ടറുകൾ തരംഗമായതോടെ ഇന്ന് വിപണിയിൽ വ്യത്യസ്‌ത തരത്തിലുള്ള വൈവിധ്യമാർന്ന മോഡലുകൾ ലഭ്യമാണ്.

Key Maintenance Tips For Scooters For Hassle-Free Performance

ഫാമിലിക്ക് വേണ്ടിയായാലും ഇനി യൂത്തിന് വേണ്ടിയുള്ള പെർഫോമൻസ് മോഡലുകളായാലും സ്‌കൂട്ടറുകൾ അനേകമാണ്. ഇത് ഹിറ്റാവാൻ എന്തായാരിക്കാം കാരണം എന്നു ചോദിച്ചാൽ ബൈക്കുകളേക്കാൾ ഇവ കൂടുതൽ പ്രായോഗികമാണെന്ന് വേണം പറയാൻ. മാത്രമല്ല, ഇരുചക്ര വാഹനം ഉപയോഗിക്കുന്ന സ്‌ത്രീകളുടെ എണ്ണത്തിലും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. പക്ഷേ സ്ത്രീകളെക്കാൾ കൂടുതൽ സ്‌കൂട്ടറുകൾ ഇപ്പോൾ ഉപയോഗിക്കുന്നത് പുരുഷൻമാരാണെന്ന് പറഞ്ഞാലും തള്ളിക്കളയാൻ പറ്റില്ല.

ഉപയോഗിക്കാനുള്ള എളുപ്പവും മൈലേജും പ്രായോഗികതയുമെല്ലാം സ്‌കൂട്ടറുകളുടെ ഹൈലൈറ്റായി. പക്ഷേ പലരും വേണ്ടവിധത്തിൽ തങ്ങളുടെ മോഡലിനെ കാര്യമായി പരിചരിക്കാറില്ലെന്നു വേണം പറയാൻ. സ്‌കൂട്ടർ ആണോ ഉപയോഗിക്കുന്നത്, എന്നാൽ കൊണ്ടുനടക്കേണ്ടതിനും ചില രീതികളുണ്ട്. അത് എങ്ങനെയാണെന്ന് പറഞ്ഞുതരാം. ഇനിയെങ്കിലും ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ കീശകീറാതിരിക്കും. അതിനായുള്ള ചില പ്രധാന മെയിന്റനൻസ് ടിപ്പുകൾ ഇതാ.

Key Maintenance Tips For Scooters For Hassle-Free Performance

മറ്റേതൊരു വാഹനത്തെയും പോലെ തന്നെ സ്കൂട്ടറുകളും അതത് കമ്പനികൾ ശുപാർശ ചെയ്യുന്ന ഷെഡ്യൂൾ അനുസരിച്ച് കൃത്യമായായ രീതിയിലും സമയത്തും സർവീസ് ചെയ്യുക എന്നതാണ് ഇതിനായി ആദ്യം ചെയ്യേണ്ട കാര്യം. കൃത്യമായി തന്നെ സർവീസ് ഷെഡ്യൂൾ പിന്തുടരുകയും പ്രൊഫഷണൽ ടെക്നീഷ്യൻമാരുടെ സേവനം ലഭ്യമാക്കുകയും ചെയ്യുക. ചിലർ ഫ്രീ സർവീസ് കഴിയുമ്പോൾ തന്നെ വാഹനത്തിന് ആവശ്യമായ സമയത്ത് വേണ്ടവിധത്തിൽ ഓയിൽ ചേഞ്ച് പോലും ചെയ്യാതെ കൊണ്ടുനടക്കുന്നവരാണ്. അതിനാൽ ഇത്തരം കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ തന്നെ വേണം.

വൃത്തിയായി സൂക്ഷിക്കുക എന്നതാണ് അടുത്ത ടിപ്പ്. സ്‌കൂട്ടറുകളും നിരവധി മൂവിംഗ് പാർട്‌സുകളുമായാണ് വരുന്നത്. നിരന്തരമായുള്ള ഉപയോഗത്തിലൂടെ അവയിൽ പൊടിയും ചെളിയും പോലുള്ള കാര്യങ്ങൾ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. ഇത് വളരെ സാധാരണമായ കാര്യമാണെങ്കിലും ഇവ സ്കൂട്ടറിന്റെ മുക്കിലും മൂലയിലും കയറി കേടുവരുത്താൻ സാധ്യതയുണ്ട്. ആയതിനാൽ ആഴ്ചയിൽ ഒരിക്കലെങ്കിലും സ്‌കൂട്ടർ കഴുകി വൃത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വെള്ളം ഉപയോഗിച്ച് വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ലളിതമായ നടപടിയാണിത്.

Key Maintenance Tips For Scooters For Hassle-Free Performance

ടയറിനും വേണം പ്രത്യേകം കെയർ. റോഡുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന ടയറുകളെ സാധാരണയായി അവഗണിക്കാറ് പതിവ്. നിങ്ങളുടെ സ്‌കൂട്ടറിന്റെ ടയറുകൾ ശരിയായ വായു മർദ്ദത്തിലാണ് സഞ്ചരിക്കുന്നതെന്നും ടയർ സർഫസിൽ സ്ക്രാച്ചുകളോ കീറലുകളോ ഇല്ലെന്നും ഉറപ്പാക്കുക. കൃത്യമായ രീതിയിൽ എയർ അടിച്ച് കൊണ്ടുനടക്കുന്നത് മൈലേജിലും പ്രതിഫലിക്കും. കൂടാതെ മികച്ച ബ്രേക്കിംഗും ഇതിലൂടെ ഉറപ്പാക്കി റൈഡ് കൂടുതൽ സേഫാക്കാം.

ഫോസിൽ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഏതൊരു വാഹനത്തിന്റെയും സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് എഞ്ചിൻ ഓയിൽ. സാധാരണയായി ഇരുചക്ര വാഹനങ്ങൾ കാറുകളേക്കാൾ അപകടകാരികളാണ്. ഇത് എഞ്ചിനെയും ബാധിക്കാൻ ഇടയാക്കിയേക്കും. അതിനാൽ, എഞ്ചിൻ ഓയിൽ ലെവലുകൾ പതിവായി പരിശോധിക്കുകയും കൃത്യമായ അളവിൽ ഓയിൽ നിറഞ്ഞിട്ടുണ്ടെന്നും ഉറപ്പാക്കുകയും ചെയ്യുക. അല്ലെങ്കിൽ എഞ്ചിൻ പണിയായി കീശകീറുന്ന വഴിയറിയില്ല.

Key Maintenance Tips For Scooters For Hassle-Free Performance

പ്രൊപ്പൽഷൻ സിസ്റ്റം ഒഴികെ ഏത് വാഹനവും മിക്കവാറും എല്ലാം ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ നമ്മുടെ സ്‌കൂട്ടറിലെ ബാറ്ററിക്കും പതിവ് അറ്റകുറ്റപ്പണികൾ ആവശ്യമാണ്. ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടം അല്ലെങ്കിൽ ലീക്ക് എന്നിവ ബാറ്റിറിക്ക് വന്നിട്ടുണ്ടോയെന്ന് കൃത്യമായ ഇടവേളകളിൽ പരിശോധിക്കുക. ഒരു പ്രൊഫഷണലിനെക്കൊണ്ട് ഇത് പരിശോധിച്ച് ആവശ്യമെങ്കിൽ ബാറ്ററി മാറ്റുകയും വേണം.

More from DriveSpark

Article Published On: Monday, December 11, 2023, 13:25 [IST]
English summary
Key maintenance tips for scooters for hassle free performance
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X