വെള്ളപ്പൊക്കത്തിൽ കാർ മുങ്ങിയോ? ചെയ്യേണ്ട കാര്യങ്ങൾ ഇതെല്ലാം

കേരളത്തിൽ ഉൾപ്പടെയുള്ളിടത്ത് മൺസൂൺ ആരംഭിച്ചിരിക്കുകയാണ്. കാറുള്ളവരെല്ലാം പതിയെ മഴക്കാലത്തേക്കായി തങ്ങളുടെ വാഹനങ്ങളെ ഒരുക്കുന്നുണ്ട്. വെള്ളക്കെട്ടും റോഡിന്റെ മോശം അവസ്ഥയുമെല്ലാം ഈ സീസണിൽ നാം നേരിടേണ്ടതുണ്ട്. പക്ഷേ വെള്ളം കയറുന്നതും പ്രളയമോ അതുപോലുള്ള മറ്റ് ദുരന്തങ്ങളോ ഉണ്ടായാൽ തങ്ങളുടെ കാറുകൾ എങ്ങനെ സൂക്ഷിക്കും എന്നോർത്ത് തലപുകയ്ക്കുന്നുവരുമുണ്ടാവും.

വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കേരളം പോലുള്ള സംസ്ഥാനത്ത് വെള്ളം കയറി വാഹനം കേടാകുന്ന സംഭവങ്ങൾ നിരവധിയാണ്. ആയതിനാൽ മഴക്കാലം ചിരലെ സംബന്ധിച്ച് വലിയ ആശങ്കയാണ്. ലക്ഷങ്ങൾ മുടക്കി സ്വന്തമാക്കിയ കാർ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടുപോയാൽ എത്രത്തോളം നഷ്‌ടമാണ് വരുന്നതെന്ന് ഊഹിക്കാല്ലോ... കാലാവസ്ഥ പ്രവചനാതീതമായതിനാൽ കാറുകൾ ബേസ്മെൻറ് പാർക്കിംഗിലോ റോഡുകളിലോ പാർക്ക് ചെയ്‌ത് പോയിട്ട് വരുമ്പോൾ വെള്ളത്തിൽ അകപ്പെട്ടിട്ടില്ലെന്ന് ഉറപ്പു പറയാനുമാവില്ല.

Simple Ways To Maintain Your Car After Flood

വാഹനങ്ങൾ ഒലിച്ചു പോകുകയോ മുങ്ങി നശിക്കുകയോ ചെയ്താൽ ഇൻഷുറൻസ് ലഭിക്കുമെങ്കിലും ഇത്തരമൊരു സാഹചര്യത്തിൽ വാഹനം വെള്ളത്തിൽ മുങ്ങി പോയാൽ എന്തൊക്കെ ചെയ്യണമെന്ന് അറിയാത്തവരായിരിക്കാം നമ്മളിൽ ഭൂരിഭാഗവും. കൃത്യമായ രീതിയിൽ കൈകാര്യം ചെയ്‌തില്ലെങ്കിൽ കാർ പിന്നെ ഒന്നിനും കൊള്ളാതെ വരും. അതിനാൽ വാഹനം വെള്ളത്തിലോ പ്രളയത്തിലോ മുങ്ങി പോയാൽ എങ്ങനെ മെയിന്റനെൻസ് ചെയ്യണമെന്ന് പറഞ്ഞു തരാം.

അംഗീകൃത സർവീസ് സെന്ററിൽ വിളിച്ച് ഒരു വിദഗ്ദ്ധനെക്കൊണ്ട് കാർ വലിച്ചുകൊണ്ടുപോകുന്നതാണ് ഉചിതം. ഇതാണ് ശരിയായ ആദ്യ തീരുമാനങ്ങളിൽ ഒന്ന്. പക്ഷേ, വാഹനങ്ങൾ സ്വയം പരിപാലിക്കാൻ ഇഷ്ടപ്പെടുന്ന ചിലരുണ്ട്. ഇത്തരക്കാർ ശ്രദ്ധിക്കേണ്ട ആദ്യ കാര്യങ്ങളിൽ ഒന്ന് പറയാം. ആദ്യമേ കാർ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതാവും പലരും ചെയ്യുന്ന കാര്യം. എന്നാൽ വാഹനത്തിനുള്ളിൽ വെള്ളം കയറി എന്ന് തോന്നിയാൽ ഒരു കാരണവശാലും വാഹനം സ്റ്റാർട്ട് ചെയ്യാതിരിക്കുക.

Simple Ways To Maintain Your Car After Flood

സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചാൽ എഞ്ചിനുള്ളിൽ വെള്ളം കയറി പണിയാവാൻ സാധ്യതയുണ്ട്. എഞ്ചിൻ സ്റ്റാർട്ടിംഗ് മാത്രമല്ല, വാഹനത്തിലെ ഏതെങ്കിലും ഇലക്ട്രിക്കൽ സിസ്റ്റം പോലും ഓണാക്കാൻ ശ്രമിക്കരുത്. കൂടാതെ കാർ പൂർണമായും ഉണങ്ങാൻ അനുവദിക്കുകയും പ്രോസസ് വേഗത്തിലാക്കാൻ ആവശ്യമെങ്കിൽ ഒരു പോർട്ടബിൾ ഫാൻ ഉപയോഗിക്കുകയും ചെയ്യുക.

ബാറ്ററി ടെർമിനലുകൾ വിച്ഛേദിക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. മിക്കവാറും എല്ലാ കാറുകൾക്കും കാറിനുള്ളിൽ ബോണറ്റ് റിലീസ് സംവിധാനം ഉണ്ടാവും. കാറിന്റെ ബോണറ്റ് തുറന്ന് ബാറ്ററി ടെർമിനലുകൾ വിച്ഛേദിക്കാം. വെള്ളം ഷോർട്ട് സർക്യൂട്ടുകൾ ഉണ്ടാക്കാതിരിക്കാൻ ഇത് ഒരു അധിക സുരക്ഷാ നടപടിയാണ്. ഇല്ലെങ്കിൽ ഇത് പിന്നീട് ഇരട്ടിപണിയാവാനും സാധ്യതയുണ്ട്. നടപടി അറിയില്ലെങ്കിൽ ഒരു മെക്കാനിക്കിനെ വിളിച്ച് ചെയ്യുപ്പിക്കുന്നതാവും ഉചിതം.

Simple Ways To Maintain Your Car After Flood

വയറിംഗിന് കേടുപാടുകളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം, അടുത്ത ഘട്ടം ഫ്ലൂയിഡുകൾ മാറ്റുക എന്നതാണ് അടുത്തതായി ചെയ്യേണ്ടത്. എഞ്ചിൻ ഓയിൽ, ഗിയർബോക്സ് ഓയിൽ, ഡിഫറൻഷ്യൽ ഓയിൽ, പവർ സ്റ്റിയറിംഗ് ഫ്ലൂയിഡ്, ക്ലച്ച് ഫ്ലൂയിഡ് എന്നിവയാണ് മാറ്റേണ്ടത്. കൂളൻ്റും മാറ്റാൻ മറക്കേണ്ട. ഇതുചെയ്‌തില്ലെങ്കിൽ അഴുക്ക് വെള്ളം ആകസ്മികമായി സിസ്റ്റത്തിലേക്ക് പ്രവേശിക്കുന്നതിനും അത് കൂടുതൽ തകരാറിലേക്കും നയിച്ചേക്കാം. കൂടാതെ, എയർ ഫിൽട്ടർ മാറ്റുകയും വേണം.

എല്ലാ ഫ്ലൂയിഡുകളും മാറ്റിക്കഴിഞ്ഞാൽ അടുത്ത ഘട്ടം ഫ്യുവൽ ടാങ്കിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ അത് കളയുകയാണ് വേണ്ടത്. ഇന്ധനത്തോടുകൂടിയ ഏത് വെള്ളവും സിലിണ്ടറുകൾ, ഫ്യൂവൽ ഇൻജക്ടറുകൾ/കാർബുറേറ്ററുകൾ, മറ്റ് ഘടകങ്ങൾ എന്നിവയ്ക്ക് പ്രശ്‌നമുണ്ടാക്കും. ആയതിനാൽ ഇത് പൂർണമായും ഊറ്റി വീണ്ടും നിറയ്ക്കുകയാണ് വേണ്ടത്. ഇത്രയും ചെയ്‌തു കഴിഞ്ഞാൽ ടെർമിനലുകൾ ബന്ധിപ്പിച്ച് കാർ സ്റ്റാർട്ട് അപ്പ് ചെയ്യാം.

More from DriveSpark

Article Published On: Wednesday, June 14, 2023, 17:31 [IST]
English summary
Monsoon car care tips simple ways to maintain your car after flood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X