ദുൽഖറിന്റെ അവസ്ഥ വരരുതേ, അന്യസംസ്ഥാനങ്ങളിൽ നിന്ന് വാഹനം വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ഉറപ്പാക്കണം

സിനിമാ താരങ്ങളുടെ വാഹനം കസ്റ്റംസ് പിടിച്ചെടുത്തത് സംബന്ധിച്ച വാർത്തകളാണ് ഇപ്പോൾ എങ്ങും തിങ്ങിനിറഞ്ഞിരിക്കുന്നത്. ഓപ്പറേഷൻ നുംഖോർ എന്ന പേരിൽ റെയ്‌ഡ് തകൃതിയായി നടക്കുന്നുണ്ട്. ഭൂട്ടാനി ഭാഷയില്‍ വാഹനം എന്ന് അര്‍ഥം വരുന്ന നുംഖോര്‍ എന്ന് പേരിട്ടിക്കുന്ന ഓപ്പറേഷന്‍ എന്തായാലും വലിയ ചർച്ചയായിട്ടുണ്ട്. ഭൂട്ടാന്‍ വഴി ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയിലെത്തിച്ച് മറിച്ചുവില്‍ക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കസ്റ്റംസ് രാജ്യവ്യാപകമായി നടത്തുന്ന ഓപ്പറേഷന്‍ നുംഖൂറിൽ സിനിമ താരങ്ങളാണ് കൂടുതലും പെട്ടിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് സുകുമാരന്‍ എന്നിവരുടെ വീടുകളില്‍ ഇന്നലെ പരിശോധന നടന്നിരുന്നു. ഡിക്യുവിന്റെ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തുവെന്നാണ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചത്.

അതേസമയം അമിത് ചക്കാലക്കന്റെ എസ്‌യുവിയും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. ഐക്കണിക്കായിട്ടുള്ള പല വാഹനങ്ങളും ഏറ്റവും കൂടുതൽ വാങ്ങുന്നത് മലയാള സിനിമയിലെ മുൻനിര താരങ്ങൾ ഉൾപ്പടെയാണ്. വണ്ടി ഭ്രാന്തൻമാർ ഇത്രത്തോളമുള്ള മറ്റൊരു സ്ഥലം ഉണ്ടോയെന്ന് വരെ സംശമാണ്. ദുൽഖറിന്റെ ലക്കി ഭാസ്ക്കറിൽ പ്രധാന വേഷത്തിലെത്തിയ നിസാൻ പട്രോൾ വരെ ഇത്തരത്തിൽ നാട് കടന്നെത്തിയിരിക്കുന്നതാവാം എന്നാണ് നിഗമനം.

Operation Namkoor Things You Should Know Before Buying Other State Used Car

ഭൂട്ടാനില്‍ ലേലംചെയ്‌ത് വാങ്ങി ഹിമാചലില്‍ നമ്പര്‍ എടുത്ത് വില്‍ക്കുന്ന ഇത്തരം തട്ടിപ്പിൽ നമ്മുടെ നടൻമാർ വരെ വീണിട്ടുണ്ടെന്നത് വളരെ ആശങ്കാജനകമാണ്. എന്നാൽ ഇവർ ഇതറിഞ്ഞുകൊണ്ടാവില്ല കാറുകൾ വാങ്ങിയിട്ടുണ്ടാവുക എന്നതാണ് യാഥാർഥ്യം. ഭൂട്ടാന്‍ സൈന്യം ഉപേക്ഷിച്ചതും വിന്റേജ് കാറ്റഗറിയില്‍ പെടുന്നതുമായ വാഹനങ്ങള്‍ നിയമവിരുദ്ധമായി ഇന്ത്യയില്‍ എത്തിക്കുന്നുണ്ടെന്നത് വളരെ ഗൌരവമേറിയ സംഗതിയാണ്. ഇതിന് തടയിടാനാണ് കസ്റ്റംസിന്റെ ഇപ്പോഴത്തെ ശ്രമം.

ഇങ്ങനെ അന്യനാടുകളിൽ നിന്നും ഇഷ്‌ടപ്പെട്ട വാഹനം വാങ്ങിയവർ പോലും ഇപ്പോൾ ടെൻഷനടിച്ചിരിക്കുന്നുണ്ടാവാം. ആഡംബര വാഹനങ്ങൾ അടക്കമുള്ളവ വൻ വിലക്കുറവിൽ ലഭിക്കുമെന്നതാണ് അന്യസംസ്ഥാന വാഹനങ്ങളിലേയ്ക്ക് ആളുകളെ ആകർഷിക്കുന്നത്. പ്രത്യേകിച്ച് ഡൽഹി പോലെയുള്ളിടങ്ങളിൽ പോയി ചുളുവിലയ്ക്ക് വാഹനങ്ങൾ വാങ്ങിവരുന്നത് മലയാളികളുടെ ഹോബിയായി മാറിയിട്ടുണ്ട്.

Operation Namkoor Things You Should Know Before Buying Other State Used Car

ഇത്തരത്തിൽ വാഹനം വാങ്ങുമ്പോൾ നിർബന്ധമായും ചില കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് കേട്ടോ. അല്ലെങ്കിൽ ഇത്തരം തട്ടിപ്പുകൾക്ക് നിങ്ങളും വിധേയരായേക്കാം. ഒറിജിനൽ ആർസി ബുക്കും മറ്റ് രേഖകളുമായി സ്വന്തമാക്കുന്ന ഇത്തരം സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ നികുതി വെട്ടിച്ച് കടത്തിയതാണ് എന്ന് എങ്ങനെ മനസിലാക്കുമെന്ന ചോദ്യത്തിന് കൃത്യമായൊരു ഉത്തരമില്ല. എങ്കിലും അന്യസംസ്ഥാനത്ത് നിന്നും വാഹനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറഞ്ഞുതരാം.

സെക്കൻഡ് ഹാൻഡ് കാറുകൾ വാങ്ങുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (RC) ശരിയാണോ എന്നുള്ളതാണ്. ഷാസി നമ്പർ, എഞ്ചിൻ നമ്പർ എന്നിവ ശരിയാണോ എന്നു നോക്കുക. വാഹനം കൂടുതൽ തവണ കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളതാണെങ്കിൽ ഒറിജിനൽ രജിസ്റ്ററിംഗ് അതോറിറ്റിയിൽനിന്നു രജിസ്റ്ററിംഗ് സർട്ടിഫിക്കറ്റ് ഫീസ് അടച്ച് വാങ്ങിയും വെക്കാം.

Operation Namkoor Things You Should Know Before Buying Other State Used Car

ഇതെന്തിനാണെന്ന് ചോദിച്ചാൽ കാർ ഏറ്റവും ആദ്യം രജിസ്റ്റർ ചെയ്തതിന്റെ വിവരങ്ങളാണ് രജിസ്റ്ററിംഗ് സർട്ടിഫിക്കറ്റിലുള്ളത്. അത് കിട്ടിക്കാഴിഞ്ഞാൽ നിലവിലെ ആർസി ബുക്കുമായി താരതമ്യം ചെയ്യുക. എന്തൊക്കെ മാറ്റങ്ങളാണ് വാഹനത്തിൽ വരുത്തിയിട്ടുള്ളതെന്ന് മനസിലാക്കാനും ഇതിലൂടെ സാധിക്കുന്നതാണ്. ആയതിനാൽ ഡൽഹിയിലൊക്കെ പോയി വണ്ടിയെടുക്കാൻ പ്ലാനുണ്ടെങ്കിൽ ഇതൊന്ന് മനസിൽ വെച്ചോണം.

റോഡ് ടാക്സ് കൃത്യമായി അടച്ചിട്ടുണ്ടോയെന്നതും കൃത്യമായി പരിശോധിക്കേണ്ട കാര്യമാണ്. ഇത് അടച്ചിട്ടില്ല എന്നാണെങ്കിഷ പിഴത്തുക അടക്കം നല്ലൊരു പൈസ നിങ്ങളുടെ പോക്കറ്റിൽ നിന്നും പോകാൻ സാധ്യതയുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ റോഡ് ടാക്സ് വ്യത്യസ്തമാണെന്നതിനാൽ കാര്യങ്ങൾ കൃത്യമായി പ്രവചിക്കാനാവില്ല. ഇങ്ങനെ വാഹനം വാങ്ങുമ്പോൾ ടാക്സ് അടച്ചതിന്റെ റെസീപ്റ്റ് പ്രത്യേകം ചോദിച്ച് വാങ്ങാൻ മറക്കരുത്.

ഒരു വാഹനം നിരത്തിലിറക്കാൻ മോട്ടോർ വാഹന ഇൻഷുറൻസ് നിർബന്ധമാണെന്ന് ഏവർക്കും അറിയാമല്ലോ. യൂസ്‌ഡ് വാഹനം വാങ്ങിയാൽ ആർസി മാറ്റുന്നതിനൊപ്പം ഇൻഷുറൻസും മറ്റും സ്വന്തം പേരിലാക്കേണ്ടതും വളരെ അനിവാര്യമാണ്. പലരും ഇതിന് മെനക്കെടാൻ തയാറാവാറില്ലെന്നതാണ് രസകരമായ സംഗതി. പിന്നീട് അപകടം വല്ലതും സംഭവിച്ചാൽ ക്ലെയിം കിട്ടില്ലെന്ന കാര്യം ഓർമിക്കുക. പോളിസി മാറ്റുമ്പോൾ പ്രീമിയം കൃത്യമായി അടച്ചിട്ടുണ്ടോ എന്ന കാര്യവും ശ്രദ്ധിക്കണേ.

ഇനി ഇത്തരത്തിൽ അന്യ സംസ്ഥാന വാഹനങ്ങൾ വാങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ട വിഷയമാണ് മുൻ ഉടമസ്ഥൻ വാഹന രേഖകൾ ഉപയോഗിച്ച് ലോൺ അല്ലെങ്കിൽ എന്തെങ്കിലും മറ്റ് സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്നത്. ഉണ്ടെങ്കിൽ ബന്ധപ്പെട്ട സ്ഥാപനത്തിൽ നിന്നും NOC ഹാജരാക്കാൻ ആവശ്യപ്പെടണം. അല്ലാത്തപക്ഷം വാഹനം വാങ്ങിയശേഷം സാമ്പത്തിക ബാധ്യത നിലനിൽക്കുന്നുണ്ടെങ്കിൽ ലോൺ കൊടുത്ത കമ്പനി പുതിയ ഉടമയിൽ നിന്ന് ലോൺ ഈടാക്കാൻ ചാൻസുണ്ട്.

അന്യസംസ്ഥാന വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ വേണ്ട രേഖകൾ എന്തെല്ലാമാണെന്നും കൂടി പറഞ്ഞ് അവസാനിപ്പിക്കാം. ഉടമയുടെ മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോ, ഫീസ്, ടാക്സ്, സെസ് അടച്ച രേഖ, വിലാസം, വയസ്, പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകൾ, ആർസി ബുക്ക്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, പൊലൂഷൻ സർട്ടിഫിക്കറ്റ്, എന്നിവയാണ് വേണ്ടിവരിക.

ഇതോടൊപ്പം തന്നെ ഫോറം 27, ഫോറം 33, ഫോറം, 29 (2), ഫോറം 30, ഫോറം 28, 100 രൂപയുടെ മുദ്ര പത്രത്തിൽ നോട്ടറി അറ്റസ്റ്റ് ചെയ്ത ഫോട്ടോ പതിച്ച സത്യവാങ്മൂലം, വാഹനം വാങ്ങിയ ഇൻവോയ്സ് കോപ്പി, ഫൈനാൻസിയറുടെ എൻഒസി എന്നിവയും അന്യസംസ്ഥാന വാഹനങ്ങൾ കേരളത്തിൽ രജിസ്റ്റർ ചെയ്യാൻ വേണ്ടിവരും. അതിനാൽ വാഹനം ഇത്തരത്തിൽ വാങ്ങാൻ പ്ലാനുണ്ടേൽ ഇക്കാര്യങ്ങളെല്ലാം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവിശ്യമാണ്.

More from DriveSpark

Article Published On: Wednesday, September 24, 2025, 17:01 [IST]
English summary
Operation namkoor things you should know before buying other state used car
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X