ശൈത്യകാലത്ത് ഇങ്ങനെ ചെയ്താല്‍ കാറിന് നല്ല മൈലേജ് കിട്ടും! ഇതെല്ലാം നമ്മളിതറിയാതെ പോയല്ലോ

മഴക്കാലം കഴിഞ്ഞ് മഞ്ഞുകാലത്തിലേക്ക് കടക്കുകയാണ് ഇന്ത്യൻ കാലവസ്ഥ. വൃശ്ചികമായതോടെ തണുപ്പിങ്ങെത്തി തുടങ്ങി. ഇക്കാലത്തും വേണം കാറുകൾക്ക് പ്രത്യേക സംരക്ഷണവും കരുതലുകളും. ഒരു വാഹനം വാങ്ങുമ്പോൾ നാം ഇന്നും മൈലേജ് പരിഗണിക്കാറുണ്ട്. സേഫ്റ്റിയിൽ അൽപം വിട്ടുവീഴ്ച്ച വരുത്തിയാലും ഇന്ധനക്ഷമതയിൽ ഇന്ത്യക്കാർക്ക് നോ കോംപ്രമൈസാണ്.

തണുപ്പുകാലത്ത് നമ്മുടെ സ്വന്തം വസ്ത്രങ്ങളും ശീലങ്ങളും മാറ്റുന്നതിനു പുറമേ, തണുത്ത കാലാവസ്ഥയെ നേരിടാൻ നമ്മുടെ കാറുകളെയും സജ്ജരാക്കേണ്ടതുണ്ട്. ഇതിനായി പിന്തുടരേണ്ട ചില ലളിതമായ ഘട്ടങ്ങളും പിന്തുടരാം. തണുപ്പുള്ള സമയങ്ങളിൽ കാർ ശരിയായി പരിപാലിക്കാനും പരമാവധി ഇന്ധനക്ഷമത ഉറപ്പാക്കാനും ഇനിപ്പറയുന്ന ടിപ്പുകൾ പിന്തുടർന്നു നോക്കൂ... അടിക്കുന്ന പെട്രോളിനും ഡീസലിനും പരമാവധി മൈലേജ് ഇതിലൂടെ ഉറപ്പാക്കാനും സാധിക്കും.

Tips To Increase Car Mileage During Winter Season In Malayalam

ഡ്രൈവിംഗിന് മുമ്പ് എഞ്ചിൻ ചൂടാക്കേണ്ട: അതായത് കാർ സ്റ്റാർട്ട് ചെയ്‌ത് അൽപനേരം ഓണാക്കിയിട്ടിട്ട് എഞ്ചിൻ ചൂടാക്കുന്നത് പലർക്കുമുള്ള ശീലമാണ്. കാർ ചൂടാകാൻ അനുവദിക്കുന്നത് പ്രലോഭിപ്പിക്കുന്ന കാര്യമാണെങ്കിലും ഇതത്ര കാര്യക്ഷമമല്ല. ആധുനിക കാറുകളിലെ എഞ്ചിനുകൾ ഡ്രൈവിംഗ് സമയത്ത് കൂടുതൽ കാര്യക്ഷമമായി ചൂടാക്കുന്നു. ആയതിനാൽ ഐഡിൾ സമയം പരിമിതപ്പെടുത്താം.

എഞ്ചിൻ അതിന്റെ ഒപ്റ്റിമൽ താപനിലയിലെത്തുന്നത് വരെ ആദ്യത്തെ കുറച്ച് മിനിറ്റ് സൌമ്യമായി ഡ്രൈവ് ചെയ്യുകയാണ് ശരിയായ രീതി. ഈ സമീപനം ഇന്ധനം ലാഭിക്കുക മാത്രമല്ല നിങ്ങളുടെ എഞ്ചിനിലെ തേയ്മാനം കുറയ്ക്കുകയും ചെയ്യുന്നു. അങ്ങനെ തണുപ്പുള്ള കാലവസ്ഥയിൽ മാത്രമല്ല അല്ലാത്ത സാഹചര്യങ്ങളിലും വാഹനത്തിൽ നിന്നും മികച്ച മൈലേജ് കണ്ടെത്താനാവും.

Tips To Increase Car Mileage During Winter Season In Malayalam

ഡ്രൈവിംഗ് ശീലങ്ങൾ മാറ്റണം: ശൈത്യകാലത്ത് സ്പീഡിലുള്ള ഡ്രൈവിംഗ് ഇന്ധനക്ഷമതയെ പ്രത്യേകിച്ച് ദോഷകരമായി ബാധിക്കും. അനാവശ്യമായ നിഷ്ക്രിയത്വം ഒഴിവാക്കുക, ക്രമാനുഗതമായ ആക്സിലറേഷൻ, ഡിസെലറേഷൻ സമീപനം എന്നിവയിലേക്ക് മാറാനും ഇക്കാലഘട്ടത്തിൽ നമുക്ക് ശ്രമിക്കാം. പെട്ടെന്നുള്ള ബ്രേക്കിംഗും ദ്രുതഗതിയിലുള്ള സ്റ്റാർട്ടുകളും കൂടുതൽ ഇന്ധനം ചെലവഴിക്കുക മാത്രമല്ല വാഹനത്തിൽ അധിക സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു. സുഗമമായ ഡ്രൈവിംഗ് ശൈലി മികച്ച മൈലേജിന് കാര്യമായ സംഭാവന നൽകും.

അധിക ഭാരം ഒഴിവാക്കാം: വാഹനത്തിൽ അനാവശ്യ ഭാരം വഹിക്കുന്നതും ഇന്ധന ഉപഭോഗം വർധിക്കുന്നതിന് കാരണമാകും. ആവശ്യമില്ലാത്ത കാര്യങ്ങളും ഭാരമുള്ളവ വണ്ടിയിൽ കയറ്റുന്നതുമെല്ലാം ഒഴിവാക്കുന്നതിലൂടെ മികച്ച മൈലേജ് കൈവരിക്കാനാവും. അധിക ഭാരം കയറ്റുന്നതിലൂടെ കാറിന്റെ എഞ്ചിന് കൂടുതൽ ജോലിയെടുക്കേണ്ടി വരും. അങ്ങനെയാണ് ഇന്ധനക്ഷമത കുറയുന്നത്. ഭാരം കുറഞ്ഞ ലോഡ് മികച്ച മൈലേജിലേക്ക് വിവർത്തനം ചെയ്യുന്നുവെന്ന് മനസിലാക്കാമല്ലോ. പ്രത്യേകിച്ച് ശൈത്യകാലത്ത് ഇവയെല്ലാം വളരെ പ്രാധാന്യമർഹിക്കുന്നവയാണ്.

Tips To Increase Car Mileage During Winter Season In Malayalam

എഞ്ചിൻ ഓയിലിലും ശ്രദ്ധവേണം: ശൈത്യകാലത്ത് അനുയോജ്യമായ എഞ്ചിൻ ഓയിൽ തെരഞ്ഞെടുക്കുന്നതും ഇന്ധനക്ഷമതയിൽ സ്വാധീനം ചെലുത്തും. കട്ടിയുള്ള എണ്ണകൾ റെസിസ്റ്റൻസ് വർധിപ്പിക്കുകയും ഉയർന്ന ഇന്ധന ഉപഭോഗത്തിലേക്ക് നയിക്കുകയും ചെയ്യും. തണുപ്പുള്ള സാഹചര്യങ്ങളിൽ കൂടുതൽ എളുപ്പത്തിൽ ഫ്ലോ ലഭിക്കുന്ന വിന്റർ ഗ്രേഡ് ഓയിൽ തെരഞ്ഞെടുക്കാനും ശ്രമിക്കാം.

നിങ്ങളുടെ വാഹനത്തിന്റെ മാനുവൽ പരിശോധിച്ച് വേണം ഇത്തരം കാര്യങ്ങൾ ചെയ്യാൻ എന്നതും പ്രത്യേകം ഓർമിപ്പിക്കട്ടെ. ഈ ലളിതമായ കാര്യം എഞ്ചിൻ പെർഫോമൻസ് മെച്ചപ്പെടുത്തുകയും മികച്ച മൈലേജ് നേടാൻ സഹായിക്കുകയും ചെയ്യും. ഇത്തരം നടപടികൾ സ്വീകരിക്കുന്നത് ശൈത്യകാലത്ത് കാറിന്റെ ഇന്ധനക്ഷമതയിൽ വ്യക്തമായ വ്യത്യാസം വരുത്താൻ നിങ്ങളെ സഹായിക്കും.

Tips To Increase Car Mileage During Winter Season In Malayalam

ടയർ പ്രഷർ നിലനിർത്തുക: പലപ്പോഴും അവഗണിക്കപ്പെടുന്നതും എന്നാൽ ഇന്ധനക്ഷമതയുടെ നിർണായകമായ ഒരു വശവുമാണ് ടയറിലെ മർദ്ദം കൃത്യമായ അളവിൽ സൂക്ഷിക്കുക എന്നത്. താപനില കുറയുമ്പോൾ ടയർ മർദ്ദവും കുറയുന്നുണ്ട്. ഇത് ഇന്ധനക്ഷമതയെ ബാധിക്കുന്നു. കമ്പനിയുടെ ശുപാർശകൾ അനുസരിച്ച് എയർ പതിവായി പരിശോധിക്കുകയും പരിപാലിക്കുകയും ചെയ്യുക. മതിയായ മർദ്ദം മികച്ച മൈലേജ് ഉറപ്പാക്കുക മാത്രമല്ല, തണുത്തു കിടക്കുന്ന റോഡിലും മഞ്ഞുമൂടിയ റോഡുകളിലും ട്രാക്ഷൻ വർധിപ്പിക്കുകയും ചെയ്യും.

More from DriveSpark

Article Published On: Sunday, December 3, 2023, 9:00 [IST]
English summary
Tips to increase car mileage during winter season in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X