Driving License Transfer ഡ്രൈവിംഗ് ലൈസൻസ് എങ്ങനെ ട്രാൻസ്‌ഫർ ചെയ്യാം?

പതിനെട്ടു വയസ് പൂർത്തിയാമ്പോഴേക്കും ഇന്നത്തെ തലമുറ ഡ്രൈവിംഗ് ലൈസൻസ് (Driving License) എടുക്കാനുള്ള ഓട്ടത്തിലായിരിക്കും. പണ്ടത്തെ തലമുറയെ അപേക്ഷിച്ച് ഇപ്പോഴുള്ളവർ ഇക്കാര്യത്തിൽ ഏറെ മുന്നിലുമാണ്. എന്തുകൊണ്ടെന്നാൽ മുമ്പത്തേതിലും വളരെ അനായാസമായി ലൈസൻസിന് അപേക്ഷിക്കാനും ടെസ്റ്റ് പാസാവാനും സാധിക്കും എന്നതു തന്നെ.

ലൈസൻസ് ടെസ്റ്റിന് ഇപ്പോൾ ഓട്ടോമാറ്റിക് വാഹനങ്ങൾ ഉപയോഗിക്കാമെന്ന തീരുമാനം വന്നതെല്ലാം ഇതിനുള്ള ചെറിയ ഉദാഹരണങ്ങൾ മാത്രമാണ്. മാത്രമല്ല മറ്റ് സേവനങ്ങളും വിരൽതുമ്പിുണ്ട്. ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാനോ, പുതുക്കാനോ എന്തായാലും പണ്ടത്തെ അത്രയും മെനക്കേടോ കഷ്‌ടപ്പാടോയില്ല. ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് ട്രാൻസ്‌ഫർ ചെയ്യാനാവുമെന്ന് നിങ്ങൾക്കറിയാമോ? ഇക്കാര്യം അറിയാമെങ്കിലും ഇതിനുള്ള നടപടി ക്രമങ്ങളൊന്നും പലർക്കും അറിവില്ലാത്തൊരു കാര്യമായിരിക്കാം.

Driving License Transfer

എന്നാൽ ഇത് എങ്ങനെ ചെയ്യാമെന്ന് പറഞ്ഞുതരാം. ഇന്ത്യയിൽ ഡ്രൈവിംഗ് ലൈസൻസ് ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നതിന് സാധാരണയായി ചില ഘട്ടങ്ങൾ പാലിക്കുകയും അതിന് ആവശ്യമായ രേഖകൾ നൽകുകയും വേണം. നിർദ്ദിഷ്ട സംസ്ഥാനത്തെയും ഡ്രൈവിംഗ് ലൈസൻസിന്റെ തരത്തെയും ആശ്രയിച്ച് കൃത്യമായ പ്രക്രിയ അല്പം വ്യത്യാസപ്പെടാം. എങ്കിലും പൊതുവായ നടപടികൾ അനുസരിച്ച് ഇക്കാര്യം എങ്ങനെ ചെയ്യാം എന്ന് ഒന്നു വിശദീകരിക്കാം.

ഡ്രൈവിംഗ് ലൈസൻസ് എടുത്തിരിക്കുന്ന ഒറിജിനൽ സ്റ്റേറ്റിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) നേടുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ (RTO) നിന്നോ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങാനാവും. നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നതിൽ എതിർപ്പുകളൊന്നുമില്ലെന്ന് തെളിയിക്കുന്നതിനാണ് ഈ സർട്ടിഫിക്കറ്റിന്റെ ആവശ്യം വരുന്നത്. എല്ലാ സംസ്ഥാനങ്ങളിലെയും ഡ്രൈവിങ് ലൈസൻസ് സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോള്‍ സംസ്ഥാനത്തെ ആര്‍ടി ഓഫീസുകളിലും ലഭിക്കും.

Driving License Transfer

ഇതിനു ശേഷം ചില ഡോക്യുമെന്റുകളും ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നതിന് ആവശ്യമായുണ്ട്. ഡ്രൈവിംഗ് ലൈസൻസ് കൈമാറ്റം ചെയ്യുന്നതിനുള്ള അപേക്ഷാ ഫോം അതത് ആർടിഒയുടെ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്‌തെടുക്കാം. ഇതോടൊപ്പം ഒറിജിനൽ ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ്, പാസ്‌പോർട്ട് അല്ലെങ്കിൽ യൂട്ടിലിറ്റി ബില്ലുകൾ പോലുള്ള സാധുവായ അഡ്രസ് തെളിയിക്കുന്ന രേഖകളും കൈയിൽ കരുതേണ്ടതുണ്ട്. അതായത് നിലവിൽ ആ സംസ്ഥാനത്തെ വിലാസം തെളിയിക്കുന്ന രേഖകള്‍ വേണമെന്ന് ചുരുക്കം.

ഡ്രൈവിംഗ് ലൈസൻസ് ട്രാസ്‌ഫർ ചെയ്യാനായി ആർടിഒയിൽ നിന്ന് ലഭിച്ച എൻഒസിയുടെ പകർപ്പും ഇതിനൊപ്പം സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ നാല് മുതൽ ആറ് വരെ പാസ്‌പോർട്ട് വലിപ്പത്തിലുള്ള ഫോട്ടോകളും അപേക്ഷയോടൊപ്പം വെക്കാം. ഇവകൂടാതെ ഏത് സംസ്ഥാനത്തേക്കാണ് ലൈസൻസ് ട്രാൻസ്ഫർ ചെയ്യുന്നത് എന്നുവെച്ചാൽ അതത് ആർടിഒ വ്യക്തമാക്കിയിട്ടുള്ള മറ്റേതെങ്കിലും രേഖകളുണ്ടെങ്കിൽ അതും ഹാജരാക്കേണ്ടതുണ്ട്.

ഇത്തരം ഡോക്യുമെന്റുകൾ എല്ലാം ശേഖരിച്ചതിനു ശേഷം നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് കൈമാറാൻ ആഗ്രഹിക്കുന്ന സ്ഥലത്തെ ആർടിഒ ഓഫീസ് സന്ദർശിക്കുക. അപേക്ഷാ ഫോറം ആവശ്യമായ രേഖകൾ സഹിതം ആർടിഒയ്ക്ക് സമർപ്പിക്കുക. ഇതിനു ശേഷം നിർദേശിക്കുന്ന ഫീസ് ഘടന അനുസരിച്ച് ഡ്രൈവിംഗ് ലൈസൻസ് ട്രാൻസ്‌ഫർ ചെയ്യുന്നതിന് ആവശ്യമായ ഫീസ് അടയ്ക്കുക. ട്രാൻസ്ഫർ ചെയ്യുന്ന ഡ്രൈവിംഗ് ലൈസൻസിന്റെ തരം അനുസരിച്ച് ഫീസ് വ്യത്യാസപ്പെടാമെന്ന് പ്രത്യേകം ഓർമിക്കേണം.

Driving License Transfer

ചില സന്ദർഭങ്ങളിൽ ലൈസൻസ് കൈമാറ്റം ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ ഡ്രൈവിംഗ് കഴിവുകൾ വിലയിരുത്തുന്നതിന് ഡെസ്റ്റിനേഷൻ സ്റ്റേറ്റ് ആർടിഒ നിങ്ങളോട് ഒരു ഡ്രൈവിംഗ് ടെസ്റ്റ് ആവശ്യപ്പെട്ടേക്കാം. ടെസ്റ്റ് ആവശ്യമാണെങ്കിൽ ട്രാൻസ്ഫർ പ്രക്രിയ പൂർത്തിയാക്കാൻ നിങ്ങൾ അതിൽ വിജയിക്കേണ്ടതുണ്ട്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ ടെസ്റ്റിന് ഹാജരാവാൻ പറയുന്നത് വളരെ വിരളമായി മാത്രമേ സംഭവിക്കാറുള്ളൂ. അല്ലാത്ത പക്ഷം അപേക്ഷകൾ പരിഗണിച്ച് അപ്രൂവ് ചെയ്യാറാണ് പതിവ്.

ലൈസൻസ് ട്രാൻസ്‌ഫർ ചെയ്യുന്നതിനുള്ള നിങ്ങളുടെ അപേക്ഷ അംഗീകരിക്കപ്പെട്ടാൽ പുതിയ സംസ്ഥാനത്തു നിന്നും നിങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കും. ഇത്തരത്തിൽ ട്രാൻസഫർ അഥവാ കൈമാറ്റം ചെയ്യപ്പെട്ട ലൈസൻസിന് നിങ്ങളുടെ ഒറിജിനൽ ലൈസൻസിന്റെ അതേ ലൈസൻസ് നമ്പർ തന്നെയായിരിക്കും ഉണ്ടായിരിക്കുക. നിലവിൽ സംസ്ഥാനത്തെ വിലാസം തെളിയിക്കുന്ന രേഖകള്‍ കൊണ്ടുവന്നാൽ അന്യസംസ്ഥാനങ്ങളിലെ ലൈസൻസ് കേരളത്തിലെ വിലാസത്തിലേയ്ക്ക് മാറ്റാൻ പ്രയാസമില്ല.

More from DriveSpark

Article Published On: Tuesday, April 18, 2023, 19:00 [IST]
English summary
Transfer driving licence from one state to another simple steps to follow
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X