ആഴ്ചയില്‍ ഒരിക്കല്‍ കാറില്‍ നിര്‍ബന്ധമായും പരിശോധിക്കേണ്ട നാലു കാര്യങ്ങള്‍

മുന്‍കാലങ്ങളെ പോലെ അല്ല, ഇന്നത്തെ കാറുകള്‍ പെരുവഴിയില്‍ കിടത്തില്ലെന്ന അടിയുറച്ച വിശ്വാസം ഉപഭോക്താക്കള്‍ക്കെല്ലാം ഉണ്ട്. ആധുനിക ടെക്‌നോളജികളുടെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കളുടെ വിശ്വാസം കാത്തുവരികയാണ് പുത്തന്‍ കാറുകള്‍.

ആഴ്ചയില്‍ ഒരിക്കല്‍ കാറില്‍ നിര്‍ബന്ധമായും പരിശോധിക്കേണ്ട നാലു കാര്യങ്ങള്‍

സെന്‍സറുകള്‍ മുഖേന ചെറിയ താളപ്പിഴവുകള്‍ പോലും തിരിച്ചറിഞ്ഞ് ഉടനടി മുന്നറിയിപ്പ് നല്‍കുന്ന സംവിധാനങ്ങള്‍ കാറില്‍ ഉള്ളപ്പോള്‍ എന്തിന് ആശങ്കപ്പെടണം? - ഇതാണ് ചിലരുടെ വാദം.

ആഴ്ചയില്‍ ഒരിക്കല്‍ കാറില്‍ നിര്‍ബന്ധമായും പരിശോധിക്കേണ്ട നാലു കാര്യങ്ങള്‍

എന്നാല്‍ കാറില്‍ ഒരുങ്ങിയിട്ടുള്ള ഇലക്ട്രോണിക് സംവിധാനത്തെ പൂര്‍ണമായും ആശ്രയിക്കുന്നത് അബദ്ധമാണ്. ആഴ്ചയില്‍ ഒരിക്കല്‍ കാറില്‍ കൃത്യമായി പരിശോധിക്കേണ്ട നാലു കാര്യങ്ങള്‍ —

ആഴ്ചയില്‍ ഒരിക്കല്‍ കാറില്‍ നിര്‍ബന്ധമായും പരിശോധിക്കേണ്ട നാലു കാര്യങ്ങള്‍

എഞ്ചിന്‍ ഓയില്‍ നില

എഞ്ചിന്‍ ഓയില്‍ ലാമ്പ് ഒരുങ്ങുമ്പോള്‍ എന്തിനാണ് എല്ലാ ആഴ്ചയും എഞ്ചിന്‍ ഓയില്‍ പരിശോധിക്കേണ്ട ആവശ്യം? എഞ്ചിന്‍ ഓയിലിന്റെ അളവ് കുറയുമ്പോള്‍ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനമാണ് എഞ്ചിന്‍ ഓയില്‍ ലാമ്പ്.

ആഴ്ചയില്‍ ഒരിക്കല്‍ കാറില്‍ നിര്‍ബന്ധമായും പരിശോധിക്കേണ്ട നാലു കാര്യങ്ങള്‍

എന്നാല്‍ ഈ ലാമ്പ് തെളിയുന്നത് വരെ ഓയില്‍ മാറ്റാതിരിക്കുന്നത് തെറ്റായ നടപടിയാണ്. ചൂടുകാലത്തും, തിരക്കേറിയ റോഡ് സാഹചര്യങ്ങളിലും കാറുകളില്‍ എഞ്ചിന്‍ ഓയിലിന്റെ ഉപഭോഗം കാര്യമായി വര്‍ധിക്കും.

ആഴ്ചയില്‍ ഒരിക്കല്‍ കാറില്‍ നിര്‍ബന്ധമായും പരിശോധിക്കേണ്ട നാലു കാര്യങ്ങള്‍

എഞ്ചിന്‍ ഓയില്‍ പരിശോധിക്കുന്നത് ലളിതമായ നടപടിയാണ്. ബോണറ്റ് തുറന്ന് എഞ്ചിന്‍ ബ്ലോക്കില്‍ നിന്നും പുറത്തേക്ക് നില്‍ക്കുന്ന ഡിപ്സ്റ്റിക്ക് ആദ്യം കണ്ടെത്തുക.

Trending On DriveSpark Malayalam:

കാര്‍ എഞ്ചിന്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

മാരുതിയ്ക്ക് എതിരെ എട്ട് വര്‍ഷം നീണ്ട നിയമപോരാട്ടം; ബംഗളൂരു ഉപഭോക്താവിന് ഒടുവിൽ നഷ്ടപരിഹാരം ലഭിച്ചു

ആഴ്ചയില്‍ ഒരിക്കല്‍ കാറില്‍ നിര്‍ബന്ധമായും പരിശോധിക്കേണ്ട നാലു കാര്യങ്ങള്‍

ശേഷം ഡിപ്സ്റ്റിക്കില്‍ രേഖപ്പെടുത്തിയ അളവ് വിലയിരുത്തി ആവശ്യമായ ഓയില്‍ എഞ്ചിനില്‍ ഒഴിക്കുക. എഞ്ചിന്‍ തണുത്തതിന് ശേഷം മാത്രമാണ് ഡിപ്സ്റ്റിക് ഉപയോഗിച്ച് എഞ്ചിന്‍ ഓയില്‍ നില പരിശോധിക്കേണ്ടത്. ഏറെക്കാലം കുറഞ്ഞ എഞ്ചിന്‍ ഓയിലില്‍ കാര്‍ ഓടിക്കുന്നത് ഗുരുതര എഞ്ചിന്‍ തകരാറുകള്‍ക്ക് വഴിതെളിക്കും.

ആഴ്ചയില്‍ ഒരിക്കല്‍ കാറില്‍ നിര്‍ബന്ധമായും പരിശോധിക്കേണ്ട നാലു കാര്യങ്ങള്‍

ബ്രേക്ക് ഫ്‌ളൂയിഡ് നില

എഞ്ചിന്‍ ഓയിലിനൊപ്പം കാറിന്റെ ബ്രേക്ക് ഫ്‌ളൂഡിഡ് നിലയും ആഴ്ചയില്‍ ഒരിക്കല്‍ നിര്‍ബന്ധമായും പരിശോധിക്കണം. എഞ്ചിന്‍ കമ്പാര്‍ട്ട്‌മെന്റിലാണ് ബ്രേക്ക് ഫ്‌ളൂയിഡ് കണ്‍ടെയ്‌നര്‍ നിലകൊള്ളുന്നത്.

ആഴ്ചയില്‍ ഒരിക്കല്‍ കാറില്‍ നിര്‍ബന്ധമായും പരിശോധിക്കേണ്ട നാലു കാര്യങ്ങള്‍

ബ്രേക്ക് ഫ്‌ളൂയിഡ് നിലനിര്‍ത്തേണ്ട ആവശ്യമായ അളവ് കണ്‍ടെയ്‌നറില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. സാധാരണയായി ബ്രേക്ക് ഫ്‌ളൂയിഡ് നില പെട്ടെന്ന് കുറയാറില്ല. ഇനി ഫ്‌ളൂയിഡ് നിലയില്‍ തുടർച്ചയായി കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കില്‍ ബ്രേക്ക് ലൈനിലോ, ബ്രേക്കിംഗ് സംവിധാനത്തിലോ ചോര്‍ച്ചയുണ്ടാകും.

ആഴ്ചയില്‍ ഒരിക്കല്‍ കാറില്‍ നിര്‍ബന്ധമായും പരിശോധിക്കേണ്ട നാലു കാര്യങ്ങള്‍

ബ്രേക്ക് ഫ്‌ളൂയിഡ് നില ഏറെ കുറവെങ്കില്‍ ബ്രേക്കിംഗ് സന്ദര്‍ഭത്തില്‍ പെഡല്‍ ഫ്‌ളോറിലേക്ക് താഴ്ന്നിറങ്ങും. ഈ സന്ദര്‍ഭത്തില്‍ ആവശ്യമായ ബ്രേക്കിംഗും കാറിന് ലഭിക്കില്ല.

ആഴ്ചയില്‍ ഒരിക്കല്‍ കാറില്‍ നിര്‍ബന്ധമായും പരിശോധിക്കേണ്ട നാലു കാര്യങ്ങള്‍

കൂളന്റ് നില

എഞ്ചിന്‍ താപം നിയന്ത്രിച്ച് നിര്‍ത്തുന്നതില്‍ കൂളന്റുകള്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. കൂളന്റ് നില വെളിപ്പെടുത്തുന്ന പ്രത്യേക അറയും എഞ്ചിന്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഒരുങ്ങുന്നുണ്ട്. രേഖപ്പെടുത്തിയിട്ടുള്ള അളവുകള്‍ക്ക് ഉള്ളില്‍ കൂളന്റ് നില നിലനിര്‍ത്തേണ്ടതും കാറിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അനിവാര്യമാണ്.

ആഴ്ചയില്‍ ഒരിക്കല്‍ കാറില്‍ നിര്‍ബന്ധമായും പരിശോധിക്കേണ്ട നാലു കാര്യങ്ങള്‍

ടയറുകള്‍

ആഴ്ചയില്‍ ഒരിക്കല്‍ ടയര്‍ സമ്മര്‍ദ്ദം പരിശോധിക്കുന്നതും ഉത്തമമായ നടപടിയാണ്. കേവലം സമ്മര്‍ദ്ദം പരിശോധിക്കുന്നതില്‍ ഉപരി ടയറുകള്‍ക്ക് കാര്യമായ പരുക്കുകളില്ലായെന്നതും പരിശോധിച്ചു ഉറപ്പുവരുത്തണം.

ആഴ്ചയില്‍ ഒരിക്കല്‍ കാറില്‍ നിര്‍ബന്ധമായും പരിശോധിക്കേണ്ട നാലു കാര്യങ്ങള്‍

ടയറിലുള്ള ചെറിയ വിള്ളലുകളും, കുമിളകളും അപകട ഭീഷണി ഉയര്‍ത്തും. ട്രെഡ് തീര്‍ന്ന് നൂല് വെളിയില്‍ വരുന്നത് വരെ ടയര്‍ കൊണ്ടനടക്കുന്നതും തെറ്റായ നടപടിയാണ്.

കാർ എഞ്ചിൻ തകരാറിലാക്കുന്ന നാല് ഡ്രൈവിംഗ് ശീലങ്ങളെയും ഇവിടെ പരിശോധിക്കാം —

ആഴ്ചയില്‍ ഒരിക്കല്‍ കാറില്‍ നിര്‍ബന്ധമായും പരിശോധിക്കേണ്ട നാലു കാര്യങ്ങള്‍

തുടര്‍ച്ചയായി ചുവപ്പ് വര മറികടക്കുക

എഞ്ചിന്‍ ആര്‍പിഎം മീറ്ററില്‍ രേഖപ്പെടുത്തിയ ചുവപ്പ് വരകള്‍ മിക്കവരും ശ്രദ്ധിച്ചിട്ടുണ്ടാകും. ഇതെന്തിനാണെന്ന് ചിന്തിച്ചിട്ടുണ്ടോ? തുടര്‍ച്ചയായി ഉയര്‍ന്ന റെവില്‍ (ഇരമ്പല്‍) പ്രവര്‍ത്തിക്കാന്‍ എഞ്ചിന് സാധിക്കില്ല.

ആഴ്ചയില്‍ ഒരിക്കല്‍ കാറില്‍ നിര്‍ബന്ധമായും പരിശോധിക്കേണ്ട നാലു കാര്യങ്ങള്‍

അതിനാല്‍ എഞ്ചിന്‍ മേല്‍ അധിക സമ്മര്‍ദ്ദം ചെലുത്തരുതെന്ന മുന്നറിയിപ്പാണ് ഈ ചുവന്ന വരകള്‍ നല്‍കുന്നത്. ഏറെനേരം ചുവപ്പ് വരയില്‍ തുടര്‍ന്നാല്‍ എഞ്ചിനിലും ടര്‍ബ്ബോയിലും (ഡീസല്‍ കാറാണെങ്കില്‍) താപം ക്രമാതീതമായി വര്‍ധിക്കും.

ആഴ്ചയില്‍ ഒരിക്കല്‍ കാറില്‍ നിര്‍ബന്ധമായും പരിശോധിക്കേണ്ട നാലു കാര്യങ്ങള്‍

ഡ്രൈവിംഗില്‍ എപ്പോഴും എഞ്ചിന്‍ ആര്‍പിഎം മീറ്ററില്‍ ഒരു കണ്ണുണ്ടായിരിക്കുന്നതാണ് ഉത്തമം. ചുവപ്പ് വര മറികടക്കുന്നതിന് മുമ്പ് ഗിയര്‍ ഷിഫ്റ്റ് ചെയ്യുന്നതാണ് അനിവാര്യമായ നടപടി.

ആഴ്ചയില്‍ ഒരിക്കല്‍ കാറില്‍ നിര്‍ബന്ധമായും പരിശോധിക്കേണ്ട നാലു കാര്യങ്ങള്‍

എഞ്ചിന്‍ ഓയില്‍ മാറ്റാതിരിക്കുക

എഞ്ചിന്‍ ഘടകങ്ങള്‍ക്കുള്ള ലൂബ്രിക്കന്റായാണ് ഓയില്‍ പ്രവര്‍ത്തിക്കുക. സുഗമമായ എഞ്ചിന്‍ ഘടകങ്ങളുടെ പ്രവര്‍ത്തനത്തിനൊപ്പം അമിത താപത്തെയും എഞ്ചിന്‍ ഓയില്‍ പ്രതിരോധിക്കും.

ആഴ്ചയില്‍ ഒരിക്കല്‍ കാറില്‍ നിര്‍ബന്ധമായും പരിശോധിക്കേണ്ട നാലു കാര്യങ്ങള്‍

അതിനാല്‍ എഞ്ചിന്‍ ഓയില്‍ മാറ്റുന്നതില്‍ വരുത്തുന്ന കാലതാമസം എഞ്ചിന്‍ മികവിനെ കാലക്രമേണ സാരമായി ബാധിക്കും. നിര്‍മ്മാതാക്കള്‍ അനുശാസിക്കുന്ന കാലയളവില്‍ എഞ്ചിന്‍ ഓയില്‍ മാറ്റുന്നതാണ് ഉത്തമം.

ആഴ്ചയില്‍ ഒരിക്കല്‍ കാറില്‍ നിര്‍ബന്ധമായും പരിശോധിക്കേണ്ട നാലു കാര്യങ്ങള്‍

ഒപ്പം എഞ്ചിന്‍ ഓയില്‍ നില പരിശോധിക്കേണ്ടതും അനിവാര്യമാണ്. എഞ്ചിനില്‍ ആവശ്യമായ അളവില്‍ ഓയില്‍ ഇല്ലെങ്കിലും കൂടുതല്‍ പ്രശ്‌നങ്ങള്‍ തലപ്പൊക്കും.

ആഴ്ചയില്‍ ഒരിക്കല്‍ കാറില്‍ നിര്‍ബന്ധമായും പരിശോധിക്കേണ്ട നാലു കാര്യങ്ങള്‍

സ്‌നോര്‍ക്കല്‍ ഇല്ലാതെ വാഹനം ആഴമേറിയ ജലാശയങ്ങളില്‍ ഇറക്കുന്നത്

ഉയര്‍ന്ന സമ്മര്‍ദ്ദത്തിലുള്ള ജ്വലനപ്രക്രിയയാണ് എഞ്ചിനിലുള്ളില്‍ നടക്കുന്നത്. അതിനാല്‍ ആഴമേറിയ ജലാശയങ്ങളിലൂടെ വാഹനം ഡ്രൈവ് ചെയ്യുന്നത് എഞ്ചിന്‍ പ്രവര്‍ത്തനത്തെ ബാധിക്കും.

ആഴ്ചയില്‍ ഒരിക്കല്‍ കാറില്‍ നിര്‍ബന്ധമായും പരിശോധിക്കേണ്ട നാലു കാര്യങ്ങള്‍

ഇത്തരം സാഹചര്യങ്ങളില്‍ എയര്‍ ഇന്‍ടെയ്ക്ക് സംവിധാനത്തിലൂടെ ജലം എഞ്ചിന്‍ അറയിലേക്ക് കടക്കും. തത്ഫലമായി എഞ്ചിന്‍ പ്രവര്‍ത്തനരഹിതമാകും. സ്‌നോര്‍ക്കല്‍ (Snorkel) ഉപയോഗിച്ച് ഒരുപരിധി വരെ വാഹനങ്ങള്‍ക്ക് ജലത്തിലൂടെ സുരക്ഷിതമായി നീങ്ങാം.

ആഴ്ചയില്‍ ഒരിക്കല്‍ കാറില്‍ നിര്‍ബന്ധമായും പരിശോധിക്കേണ്ട നാലു കാര്യങ്ങള്‍

അതത് കാറുകള്‍ക്ക് എന്ത് മാത്രം ആഴത്തില്‍ വെള്ളത്തില്‍ സഞ്ചരിക്കാം എന്നത് സംബന്ധിച്ച് നിര്‍മ്മാതാക്കള്‍ വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആഴ്ചയില്‍ ഒരിക്കല്‍ കാറില്‍ നിര്‍ബന്ധമായും പരിശോധിക്കേണ്ട നാലു കാര്യങ്ങള്‍

എഞ്ചിന്‍ ചൂടാകുന്നതിന് മുമ്പെ ഇരമ്പിപ്പിക്കുക

രാവിലെ വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നതിന് പിന്നാലെ എഞ്ചിന്‍ ഇരമ്പിപ്പിച്ച് ചൂടാക്കാന്‍ പലരും ശ്രമിക്കാറുണ്ട്. അനുയോജ്യമായ താപത്തില്‍ എത്തിയാല്‍ മാത്രാണ് എഞ്ചിന്‍ മികവ് വര്‍ധിക്കുക എന്നത് ശരി തന്നെ.

ആഴ്ചയില്‍ ഒരിക്കല്‍ കാറില്‍ നിര്‍ബന്ധമായും പരിശോധിക്കേണ്ട നാലു കാര്യങ്ങള്‍

എന്നാല്‍ സ്റ്റാര്‍ട്ട് ചെയ്ത ഉടനെ റെവ് ചെയ്ത് എഞ്ചിന്‍ ചൂടാക്കുന്ന രീതി കാറിന്റെ ആയുസിനെ സാരമായി ബാധിക്കും. ഓയില്‍ പടര്‍ന്ന് എഞ്ചിനില്‍ കോട്ടിംഗ് ഒരുങ്ങുന്നതിന് വേണ്ടി വാഹനം സ്റ്റാര്‍ട്ട് ചെയ്ത് രണ്ട് മിനുട്ട് നേരം കാത്തുനില്‍ക്കുന്നതാണ് ഉത്തമം.

ആഴ്ചയില്‍ ഒരിക്കല്‍ കാറില്‍ നിര്‍ബന്ധമായും പരിശോധിക്കേണ്ട നാലു കാര്യങ്ങള്‍

കൂടാതെ ആദ്യ രണ്ട് കിലോമീറ്റർ സഞ്ചരിക്കുമ്പോൾ എഞ്ചിന്‍ ആര്‍പിഎം 2,000 ത്തിന് കീഴെ നിലനിര്‍ത്തുന്നതും കാറിന്റെ ആയുസിനെ സ്വാധീനിക്കും.

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
Weekly Car Checks That Shouldn't Be Avoided. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X