കാര്‍ എഞ്ചിന്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

കാര്‍ എഞ്ചിനെ കുറിച്ച് നമ്മള്‍ എപ്പോഴാണ് ചിന്തിക്കാറ്? സാധാരണയായി എഞ്ചിനില്‍ നിന്നും അസ്വാഭാവിക ശബ്ദം ഉയരുമ്പോഴോ അല്ലെങ്കില്‍ എഞ്ചിന്‍ സ്റ്റാര്‍ട്ടാകാതെ വരുമ്പോഴോ മാത്രമാണ് മിക്കവരും എഞ്ചിനെന്ത് പറ്റി എന്ന് ചിന്തിക്കാറ്.

കാര്‍ എഞ്ചിന്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

കാര്‍ എത്ര പുതിയതാണെങ്കിലും പഴയതാണെങ്കിലും എഞ്ചിന്‍ ഒഴിച്ച് കൂടാനാകത്ത ഘടകമാണ്. ഇടവേളകളില്‍ കാറിലെ എഞ്ചിന്‍ മെക്കാനിക്കിനെ കൊണ്ട് പരിശോധിപ്പിക്കേണ്ടത് അനിവാര്യമാണ്. ഗുരുതര പ്രശ്‌നങ്ങളൊന്നും കൂടാതെ കാര്‍ എഞ്ചിന്‍ സുഗമമായി പ്രവര്‍ത്തിപ്പിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ —

കാര്‍ എഞ്ചിന്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

സമയക്രമമായി എഞ്ചിന്‍ ഓയില്‍ മാറ്റുക

എഞ്ചിന്‍ ഘടകങ്ങള്‍ക്കുള്ള ലൂബ്രിക്കന്റായാണ് ഓയില്‍ പ്രവര്‍ത്തിക്കുക. സുഗമമായ എഞ്ചിന്‍ ഘടകങ്ങളുടെ പ്രവര്‍ത്തനത്തിനൊപ്പം അമിത താപത്തെയും എഞ്ചിന്‍ ഓയില്‍ പ്രതിരോധിക്കും.

കാര്‍ എഞ്ചിന്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

അതിനാല്‍ എഞ്ചിന്‍ ഓയില്‍ മാറ്റുന്നതില്‍ വരുത്തുന്ന കാലതാമസം എഞ്ചിന്‍ മികവിനെ കാലക്രമേണ സാരമായി ബാധിക്കും. നിര്‍മ്മാതാക്കള്‍ അനുശാസിക്കുന്ന കാലയളവില്‍ എഞ്ചിന്‍ ഓയില്‍ മാറ്റുന്നതാണ് ഉത്തമം.

കാര്‍ എഞ്ചിന്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ഇടവേളകളില്‍ കൂളിംഗ് ഘടകങ്ങള്‍ പരിശോധിക്കുക

എഞ്ചിന്‍ ഓയില്‍ മാറ്റുന്നത് പോലെ തന്നെ കൂളിംഗ് ഘടകങ്ങളുടെ പരിശോധനയും ഏറെ പ്രധാനപ്പെട്ട കാര്യമാണ്. റേഡിയേറ്റര്‍, വാട്ടര്‍ പമ്പ്, തെര്‍മോസ്റ്റാറ്റ്, കൂളന്റ് എന്നിവ ഉള്‍പ്പെടുന്നതാണ് കാറിലെ കൂളിംഗ് സംവിധാനം.

Recommended Video

[Malayalam] Mahindra KUV100 NXT Launched In India - DriveSpark
കാര്‍ എഞ്ചിന്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

സമയക്രമമായ പരിശോധന ഈ ഘടകങ്ങളില്‍ നടത്തിയില്ലായെങ്കില്‍ എഞ്ചിന്‍ താപം ക്രമാതീതമായി വര്‍ധിക്കും. എഞ്ചിന്‍ ഭാഗങ്ങളിലേക്ക് തണുത്ത വായു കടത്തി വിടുന്ന റേഡിയേറ്ററിന് എന്നും പ്രത്യേക പരിഗണന നല്‍കേണ്ടതുണ്ട്.

കാര്‍ എഞ്ചിന്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

എയര്‍ ഫില്‍ട്ടറുകള്‍ ഇടയ്ക്കിടെ വൃത്തിയാക്കുക

ചെളി, ഇല, പൊടി മുതലായ മാലിന്യങ്ങള്‍ എഞ്ചിനിലേക്ക് കടക്കുന്നത് പ്രതിരോധിക്കുകയാണ് എയര്‍ ഫില്‍ട്ടറുകളുടെ ലക്ഷ്യം.

Trending On DriveSpark Malayalam:

ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

കാറില്‍ നിന്നും ഫോണ്‍ ചാര്‍ജ്ജ് ചെയ്യരുതെന്ന് പറയാന്‍ കാരണം

കാര്‍ എഞ്ചിന്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

അതിനാല്‍ ഇടയ്ക്കിടെ വൃത്തിയാക്കിയില്ലായെങ്കില്‍ മാലിന്യങ്ങള്‍ വന്നടിഞ്ഞ് എയര്‍ ഫില്‍ട്ടര്‍ പ്രവര്‍ത്തനരഹിതമാകും. ഇത് എഞ്ചിന്‍ മികവിനെയും ബാധിക്കും. അതിനാല്‍ ഇടവേളകളില്‍ എയര്‍ ഫില്‍ട്ടര്‍ മാറ്റേണ്ടത് എഞ്ചിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അനിവാര്യമാണ്.

കാര്‍ എഞ്ചിന്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ടാങ്കിൽ ഇന്ധനം ഏറ്റവും താഴ്ന്ന നിലയില്‍ നിര്‍ത്തരുത്

കുറഞ്ഞ ഇന്ധനത്തില്‍ കാര്‍ ഏറെ ദൂരം ഓടിക്കുന്നത് ഫ്യൂവല്‍ പമ്പിനെ തകരാറിലാക്കും. ഇന്ധനത്തിലുള്ള മാലിന്യങ്ങള്‍ സാധാരണയായി ടാങ്കിന് അടിത്തട്ടില്‍ ഊറി കിടക്കാറാണ് പതിവ്.

കാര്‍ എഞ്ചിന്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

എന്നാല്‍ ടാങ്കില്‍ ഇന്ധനം കുറവെങ്കില്‍ ഇതേ മാലിന്യങ്ങള്‍ അടിത്തട്ടില്‍ നിന്നും ഫ്യൂവല്‍ പമ്പിലേക്ക് വന്നെത്തും. ഫ്യൂവല്‍ വാര്‍ണിംഗ് ലൈറ്റ് തെളിഞ്ഞാലുടന്‍ കാര്‍ തകരാറിലാകും എന്ന് ഇതിന് അര്‍ത്ഥമില്ല.

കാര്‍ എഞ്ചിന്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

എന്നാല്‍ ഈ രീതി പതിവെങ്കില്‍ കാര്‍ തകരാറിലാകാന്‍ കാലതാമസം ഏറെ നേരിടില്ല.

Trending On DriveSpark Malayalam:

കുറഞ്ഞ ഇന്ധനത്തില്‍ കാറോടിക്കരുതെന്ന് പറയാന്‍ കാരണം

ഇന്ധനചെലവ് കുറയ്ക്കുന്നതിനുള്ള 7 മാര്‍ഗങ്ങള്‍

കാര്‍ എഞ്ചിന്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

എഞ്ചിന്‍ ബെല്‍റ്റ് മാറ്റുക

ഫാന്‍, ആള്‍ട്ടര്‍നേറ്റര്‍, കണ്ടീഷണര്‍, വാട്ടര്‍ പമ്പ് മുതലായവയുടെ മികവാര്‍ന്ന പ്രവര്‍ത്തനത്തില്‍ എഞ്ചിന്‍ ബെല്‍റ്റുകള്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. സാധാരണയായി ബെല്‍റ്റുകള്‍ ഏറെക്കാലം നീണ്ടുനില്‍ക്കുന്നതാണ്.

കാര്‍ എഞ്ചിന്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

എന്നാല്‍ എഞ്ചിന്‍ പ്രവര്‍ത്തിക്കുമ്പോള്‍ ബെല്‍റ്റ് തകരുന്ന സാഹചര്യം ഗുരുതര പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കും. ബെല്‍റ്റില്‍ ചെറിയ വിള്ളലുകള്‍ കാണപ്പെടുമ്പോള്‍ തന്നെ ബെല്‍റ്റുകള്‍ മാറ്റുന്നതാണ് ഉത്തമം.

കാര്‍ എഞ്ചിന്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

എഞ്ചിന്‍ മുന്നറിയിപ്പ് ചിഹ്നം

വ്യക്തമായ കാരണം സൂചിപ്പിക്കാതെ തെളിയുന്ന എഞ്ചിന്‍ മുന്നറിയിപ്പ് ചിഹ്നം, മിക്ക കാര്‍ ഉപഭോക്താക്കളിലും ആശങ്കയുണര്‍ത്തും. ഈ അവസരത്തില്‍ മെക്കാനിക്കിനെ കണ്ട് എഞ്ചിന്‍ പരിശോധിപ്പിക്കേണ്ടത് അനിവാര്യമാണ്.

കാര്‍ എഞ്ചിന്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ഫ്യൂവല്‍ ഫില്‍ട്ടര്‍ മാറ്റുക

ഫ്യൂവല്‍ ഫില്‍ട്ടറിലൂടെ കടന്നതിന് ശേഷം മാത്രമാണ് ഇന്ധനം എഞ്ചിന്‍ ഭാഗങ്ങളിലേക്ക് എത്തുക. ഇന്ധനത്തില്‍ നിന്നുള്ള മാലിന്യങ്ങളെ എഞ്ചിനില്‍ എത്തുന്നതില്‍ നിന്നും പ്രതിരോധിക്കുകയാണ് ഫ്യൂവല്‍ ഫില്‍ട്ടറുകളുടെ ലക്ഷ്യം.

കാര്‍ എഞ്ചിന്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

അതിനാല്‍ ഫ്യൂവല്‍ ഫില്‍ട്ടര്‍ മാറ്റാതിരിക്കുന്നതും എഞ്ചിന്‍ പ്രകടനത്തെ ബാധിക്കും.

കാർ എഞ്ചിൻ സുഗമമായി പ്രവർത്തിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒരേ വേഗതയില്‍ ഡ്രൈവ് ചെയ്യാന്‍ ശ്രമിക്കുക

ഡ്രൈവിംഗ് ശീലങ്ങളെ കൂടി ആശ്രയിച്ചാണ് എഞ്ചിന്റെ സുഗമമായ പ്രവര്‍ത്തനം. റോഡില്‍ ഒരേ വേഗത കൈവരിക്കാന്‍ ശ്രദ്ധിച്ചാല്‍ എഞ്ചിന്‍ മികവ് വര്‍ധിക്കും; ഒപ്പം കാറിലെ ഇന്ധനക്ഷമതയിലും മികവ് രേഖപ്പെടുത്തും.

കാർ എഞ്ചിൻ സുഗമമായി പ്രവർത്തിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്പാര്‍ക്ക് പ്ലഗുകളും വയറുകളും മാറ്റുക

സ്പാര്‍ക്ക് പ്ലഗ് മുഖനേയാണ് എഞ്ചിനില്‍ ഇന്ധനം കത്തി തുടങ്ങുക. എഞ്ചിന്‍ സിലിണ്ടറിന്റെ അടച്ച അഗ്രഭാഗത്തേക്കുള്ള വാല്‍വിലൂടെ ഇന്ധനവും വായുവും കലര്‍ന്ന മിശ്രിതം സിലിണ്ടറിനും പിസ്റ്റണിനുമിടയിലുള്ള ഭാഗത്തേക്ക് എത്തുന്നു. സ്പാര്‍ക്ക് പ്ലഗാണ് ഈ മിശ്രിതത്തെ കത്തിക്കുന്നത്.

കാർ എഞ്ചിൻ സുഗമമായി പ്രവർത്തിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്പാര്‍ക്ക് പ്ലഗുകള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ ആക്സിലറേറ്റ് ചെയ്യുമ്പോള്‍ പൊടുന്നനെ താളം നഷ്ടപ്പെടും. അതിനാല്‍ സ്പാര്‍ക്ക് പ്ലഗുകളും സമയക്രമമായി മാറ്റേണ്ടതുണ്ട്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

More from DriveSpark

Article Published On: Friday, November 17, 2017, 13:02 [IST]
English summary
Tips to Keep Your Car Engine in Perfect Working Condition. Read in Malayalam.
കൂടുതല്‍... #auto tips #hatchback
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X