Just In
- 5 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്; പ്രഖ്യാപനവുമായി ഫ്ലിപ്കാര്ട്ട്
- 6 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
- 6 hrs ago
അവതരണത്തിന് മുന്നെ ട്രൈഡന്റ് 660 വില വിവരങ്ങള് പുറത്ത്; സ്ഥിരീകരിക്കാതെ ട്രയംഫ്
- 8 hrs ago
അഞ്ച് മാസത്തിനുള്ളില് 10 ലക്ഷം റൈഡുകള് പൂര്ത്തിയാക്കി റാപ്പിഡോ ഓട്ടോ
Don't Miss
- News
കോണ്ഗ്രസിന് 'കൈ' കൊടുക്കാനിറങ്ങി പിസി ജോര്ജ്, ആ ഷാള് വേണ്ടെന്ന് റിജില് മാക്കുറ്റി, വീണ്ടും പാളി
- Finance
2021ല് ഇന്ത്യയിലെ കമ്പനികളില് 7.7 ശതമാനം ശമ്പള വര്ധനവ്, ഏതൊക്കെ മേഖലകളെന്ന് അറിയാം
- Movies
സൂര്യ ചേച്ചി എന്ന ഗെയിമര് വീക്ക് ആണ്; ക്യാപ്റ്റന് കിട്ടുന്ന വോയിസ് പിന്നീടും ഉണ്ടാവണം, തുറന്നടിച്ച് അഡോണി
- Sports
IND vs ENG: കരഞ്ഞുകൊണ്ടേയിരിക്കൂ, ഓസ്കര് നിങ്ങള്ക്കു തന്നെ- സ്റ്റോക്സിന് ട്രോള്
- Travel
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി നരേന്ദ്ര മോഡി സ്റ്റേഡിയം
- Lifestyle
ഉറക്കമില്ലായ്മയുണ്ടോ; ആദ്യം മാറ്റേണ്ടത് ഇവയെല്ലാമാണ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കുറഞ്ഞ ഇന്ധനത്തില് കാറോടിക്കരുതെന്ന് പറയാന് കാരണം
ഇന്ധനം തീരാറായി എന്ന് ഫ്യൂവല് മീറ്ററില് മുന്നറിയിപ്പ് ലഭിച്ചാലും തെല്ലു ഭയമില്ലാതെ ഡ്രൈവ് ചെയ്യുന്നവരായിരിക്കും നമ്മളില് പലരും. ഇതൊക്കെ കുറേ കണ്ടിട്ടുള്ളതാ, കാര് ഇനിയും കുറെ മുന്നോട്ട് പോകുമെന്ന വിശ്വാസം മിക്കവരിലും വേരുറച്ച് കഴിഞ്ഞു.

കാറുകളുമായുള്ള നീണ്ട കാലത്തെ പരിചയത്തിന്റെ പശ്ചാത്തലത്തിലാകാം ഇന്ധനം കുറവാണെങ്കിലും ആക്സിലറേറ്ററില് കാലമര്ത്താന് പലരെയും പ്രേരിപ്പിക്കുന്നത്. എന്നാല് ഈ രീതി ശരിക്കും ശരിയാണോ?

തീരെ കുറഞ്ഞ ഇന്ധനത്തില് കാറോടിക്കുന്നത് ഗുരുതര പ്രശ്നങ്ങള്ക്ക് വഴിതെളിക്കും. ഒന്നാമത് കാറിലുള്ള ഫ്യൂവല് മീറ്റര് കിറുകൃത്യമല്ല. കൂടാതെ ഡ്രൈവിംഗ് രീതി, ഇന്ധനക്ഷമത എന്നിവയെ ആശ്രയിച്ചാണ് കാറുകളിലെ ഫ്യൂവല് മീറ്ററിന്റെ കൃത്യത.

കാല് ഭാഗം ഇന്ധനമെങ്കിലും ടാങ്കിൽ എപ്പോഴുമുണ്ടായിരിക്കണമെന്ന് പറയാന് കാരണം
മേല് സൂചിപ്പിച്ചത് പോലെ കുറഞ്ഞ ഇന്ധനം കാര് പതിവായി ഓടിക്കുന്നത് വലിയ പ്രശ്നങ്ങള്ക്ക് ഇടവരുത്തും.

തുടര്ച്ചയായി ഇത്തരത്തിലുള്ള ഡ്രൈവിംഗ് രീതി കാറ്റാലിറ്റിക് കണ്വേര്ട്ടറുകളെ തകരാറിലാക്കും. കാറ്റലിറ്റിക് കണ്വേര്ട്ടറുകള്ക്ക് തകരാര് സംഭവിച്ചാല് ഉടനടി മാറ്റേണ്ടതോ, റിപ്പയര് ചെയ്യേണ്ടതോ അനിവാര്യമാണ്.

കുറഞ്ഞ ഇന്ധനത്തില് കാര് ഏറെ ദൂരം ഓടിക്കുന്നത് ഫ്യൂവല് പമ്പിനെയും തകരാറിലാക്കും. ഇന്ധനത്തിലുള്ള മാലിന്യങ്ങള് സാധാരണയായി ടാങ്കിന് അടിത്തട്ടില് ഊറി കിടക്കാറാണ് പതിവ്.

എന്നാല് ടാങ്കില് ഇന്ധനം കുറവെങ്കില് ഇതേ മാലിന്യങ്ങള് അടിത്തട്ടില് നിന്നും ഫ്യൂവല് പമ്പിലേക്ക് വന്നെത്തും. ഫ്യൂവല് വാര്ണിംഗ് ലൈറ്റ് തെളിഞ്ഞാലുടന് കാര് തകരാറിലാകും എന്ന് ഇതിന് അര്ത്ഥമില്ല.

എന്നാല് ഈ രീതി പതിവെങ്കില് കാര് തകരാറിലാകാന് കാലതാമസം ഏറെ നേരിടില്ല.
Trending On DriveSpark Malayalam:
കാര് തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്
പുതിയ കാര് വാങ്ങാന് പദ്ധതിയുണ്ടോ? കാറില് ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്


ഇത് മാത്രമാണോ പ്രശ്നം?
ഇലക്ട്രിക് ഫ്യൂവല്-പമ്പ് മോട്ടോറിനുള്ള കൂളന്റായും കാറിലെ ഇന്ധനം പ്രവര്ത്തിക്കുന്നുണ്ട്. അതിനാല് ഇന്ധനം കുറയുന്ന സാഹചര്യത്തില് ടാങ്കില് നിന്നും വായുവിനെയാകും പമ്പ് വലിച്ചെടുക്കുക.

തുടര്ച്ചയായി കുറഞ്ഞ ഇന്ധനത്തില് കാറോടിക്കുമ്പോള് ഫ്യൂവല്-പമ്പ് മോട്ടോറില് താപം വര്ധിക്കും. ഇത് ഫ്യൂവല് പമ്പ് തകരാറിലാകുന്നതിലേക്കും വഴിതെളിക്കും.
Trending On DriveSpark Malayalam:
ബ്രേക്ക് പാഡുകള് ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്?
കാറുകളെ കുറിച്ച് ഇന്നും പ്രചാരത്തിലുള്ള ചില തെറ്റിദ്ധാരണകള്
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here