കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍; നിങ്ങള്‍ക്കുമുണ്ടോ ഈ ശീലങ്ങള്‍?

കാറിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഓയില്‍ ചെയ്ഞ്ചും, ടയര്‍ റൊട്ടേഷനും, ഡ്രൈവ് ബെല്‍റ്റ് ചെയ്ഞ്ചുമെല്ലാം എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് നമ്മുക്ക് അറിയാം. ഒരുപക്ഷെ, ഇടവേളകളില്‍ ഇവ പരിശോധിച്ച് കാറിന്റെ പ്രകടനം നാം മെച്ചപ്പെടുത്താറുമുണ്ട്.

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍; നിങ്ങള്‍ക്കുമുണ്ടോ ഈ ശീലങ്ങള്‍?

എന്നാല്‍ ഇത് കൊണ്ട് മാത്രം കാറിന് ആയുസ് വര്‍ധിക്കുമോ? യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ ഡ്രൈവിംഗ് ശീലങ്ങളെ ആശ്രയിച്ചാണ് കാറുകളുടെ നിലനില്‍പ്.

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍; നിങ്ങള്‍ക്കുമുണ്ടോ ഈ ശീലങ്ങള്‍?

ഒരുപക്ഷെ ഡ്രൈവിംഗിനിടെ നിങ്ങള്‍ പാലിച്ച് വരുന്ന പല ശീലങ്ങളും കാറിന്റെ തകര്‍ച്ചയിലേക്ക് വഴിതെളിക്കാം. കാറിനെ തകരാറിലാക്കുന്ന ചില തെറ്റായ ഡ്രൈവിംഗ് ശീലങ്ങള്‍-

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍; നിങ്ങള്‍ക്കുമുണ്ടോ ഈ ശീലങ്ങള്‍?

ഗിയര്‍ഷിഫ്റ്റിന് മേല്‍ അനാവശ്യമായി കൈവെയ്ക്കുക

മിക്കവരിലും കണ്ട് വരുന്ന ശീലമാണിത്. സ്റ്റിയറിംഗില്‍ നിന്നും ഒരല്‍പം വിശ്രമം തേടാനായാണ് ഗിയര്‍ ഷിഫ്റ്റിന് മേല്‍ ഇടയ്ക്കിടെ നാം കൈയവെയ്ക്കുന്നത്. എന്നാല്‍ ഈ ശീലം ഗിയര്‍ ബോക്‌സിന്റെ നാശത്തിന് കാരണമാകും.

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍; നിങ്ങള്‍ക്കുമുണ്ടോ ഈ ശീലങ്ങള്‍?

കുറഞ്ഞ മര്‍ദ്ദം പോലും ഗിയറുകളെ തകരാറിലാക്കാം എന്നതാണ് ഇതിന് കാരണം. 9 o'clock, 3 o'clock രീതികളില്‍ സ്റ്റീയറിംഗ് വീലുകളെ നിലനിര്‍ത്തുന്നത്, വാഹനത്തിന് മേല്‍ നിങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കും.

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍; നിങ്ങള്‍ക്കുമുണ്ടോ ഈ ശീലങ്ങള്‍?

പാര്‍ക്കിംഗ് ബ്രേക്കുകള്‍ ഉപയോഗിക്കാതിരിക്കുക

പാര്‍ക്കിംഗ് ബ്രേക്കുകളുടെ ഉപയോഗം ഏറെ അനിവാര്യമാണ്. 'കാറ്, ഗിയറില്‍ നിര്‍ത്തിയാല്‍ പോരെ, എന്തിനാണ് പാര്‍ക്കിംഗ് ബ്രേക്ക് ഇടുന്നത്' - ചിലര്‍ക്ക് സംശയമുണ്ടാകാം.

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍; നിങ്ങള്‍ക്കുമുണ്ടോ ഈ ശീലങ്ങള്‍?

പാര്‍ക്കിംഗ് ബ്രേക്ക് ഉപയോഗിച്ചില്ല എങ്കില്‍, വാഹനത്തിന്റെ മുഴുവന്‍ ഭാരവും പാര്‍ക്കിംഗ് പോളിലേക്ക് (pawl) വരും. ഗിയര്‍ബോക്‌സിലുള്ള ചെറിയ ലോഹ ഘടകമാണ് പാര്‍ക്കിംഗ് പോള്‍. ഈ ശീലം തുടര്‍ന്നാല്‍ പാര്‍ക്കിംഗ് പോള്‍ നശിക്കുന്നതിലേക്ക് ഏറെ താമസം നേരിടില്ല.

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍; നിങ്ങള്‍ക്കുമുണ്ടോ ഈ ശീലങ്ങള്‍?

കാറിലെ അനാവശ്യ ഭാരം

ചില കാറുകള്‍ കണ്ടാല്‍ സഞ്ചരിക്കുന്ന വീടാണെന്നേ തോന്നുകയുള്ളു. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ കാറില്‍ കരുതുന്ന ശീലവും ചിലര്‍ക്കുണ്ട്. ഇതും തെറ്റാണ്.

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍; നിങ്ങള്‍ക്കുമുണ്ടോ ഈ ശീലങ്ങള്‍?

കാറിന്റെ നിലനില്‍പിനെ സംബന്ധിച്ച് പരാമര്‍ശിക്കുമ്പോള്‍, അനാവശ്യമായ ഭാരം ഒഴിവാക്കേണ്ടതും വളരെ അത്യാവശ്യമാണ്. ഭാരം ഇന്ധനക്ഷമതയെ മാത്രമല്ല ബാധിക്കുക. മറിച്ച് സസ്‌പെന്‍ഷന്‍, ബ്രേക്ക്, ഡ്രൈവ്‌ട്രെയിന്‍ ഘടകങ്ങളെയെല്ലാം അമിതഭാരം സ്വാധീനിക്കും.

Recommended Video

Royal Enfield Introduces New Colours For Classic Range | In Malayalam - DriveSpark മലയാളം
കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍; നിങ്ങള്‍ക്കുമുണ്ടോ ഈ ശീലങ്ങള്‍?

ടാങ്കില്‍ കുറച്ച് മാത്രം ഇന്ധനം കരുതുക

കാര്‍ ടാങ്കില്‍ കുറച്ച് മാത്രം ഇന്ധനം കരുതുന്ന ശീലവും നമ്മളില്‍ പലര്‍ക്കുമുണ്ട്. എന്നാല്‍ ഈ ശീലത്തിനും ചിലപ്പോള്‍ വലിയ വില കൊടുക്കേണ്ടതായി വരും.

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍; നിങ്ങള്‍ക്കുമുണ്ടോ ഈ ശീലങ്ങള്‍?

കുറച്ച് ഇന്ധനത്തില്‍ വാഹനം പ്രവര്‍ത്തിക്കുമ്പോള്‍ ടാങ്ക് അതിവേഗം ചൂടാകും. കുറഞ്ഞ പക്ഷം ടാങ്കിന്റെ കാല്‍ഭാഗം എങ്കിലും ഇന്ധനം കരുതുന്നത് ഈ പ്രശ്‌നം ഒഴിവാക്കും.

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍; നിങ്ങള്‍ക്കുമുണ്ടോ ഈ ശീലങ്ങള്‍?

പൊടുന്നനെയുള്ള ബ്രേക്കിംഗ്

അപ്രതീക്ഷിതമായ അല്ലെങ്കില്‍ പൊടുന്നനെയുള്ള ബ്രേക്കിംഗ് പല സാഹചര്യത്തിലും ഒഴിച്ച് കൂടാനാവത്ത സംഗതിയാണ്. എന്നാല്‍ ഇത് ഒരു ശീലമായി കൊണ്ടു നടക്കുന്നവരുടെ എണ്ണവും ഇന്ന് കുറവല്ല.

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍; നിങ്ങള്‍ക്കുമുണ്ടോ ഈ ശീലങ്ങള്‍?

ബ്രേക്ക് പാഡുകളും റോട്ടറുകളും അതിവേഗം നശിക്കുന്നതിന് ഈ ശീലം കാരണമാകും. ബ്രേക്ക് പെഡലുകള്‍ സുഗമമായി പ്രയോഗിക്കുന്നതും ഉത്തമ ഡ്രൈവിംഗ് ശീലമാണ്.

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍; നിങ്ങള്‍ക്കുമുണ്ടോ ഈ ശീലങ്ങള്‍?

തണുപ്പുകാലത്ത് എഞ്ചിന്‍ ചൂടാക്കുക

ഡ്രൈവ് ചെയ്യുന്നതിന് മുമ്പ്, പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ താപത്തിലേക്ക് എഞ്ചിനെ കൊണ്ടു വരണമെന്ന സങ്കല്‍പത്തിന്റെ അടിസ്ഥാനത്തിലാണ് മിക്കവരും ഈ ശീലം പാലിക്കുന്നത്.

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍; നിങ്ങള്‍ക്കുമുണ്ടോ ഈ ശീലങ്ങള്‍?

യഥാര്‍ത്ഥത്തില്‍ ഇത് കാര്‍ബ്യുറേറ്റര്‍ എഞ്ചിനുകളുടെ കാലത്തെ സങ്കല്‍പമാണ്. ഇന്ന് വരുന്ന കാറുകളില്‍ ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനുകളാണ് ഇടംപിടിക്കുന്നത്.

കുറഞ്ഞ താപത്തിലും സുഗമമായി പ്രവര്‍ത്തിക്കാന്‍ എഞ്ചിനെ പര്യാപ്തപ്പെടുത്തുന്നതാണ് ഫ്യൂവല്‍ ഇഞ്ചക്ടഡ് കാറുകളിലെ ഇസിയു.

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍; നിങ്ങള്‍ക്കുമുണ്ടോ ഈ ശീലങ്ങള്‍?

ഇത്തരത്തില്‍ എഞ്ചിന്‍ ചൂടാക്കുന്നത് എഞ്ചിന്‍ ഓയില്‍ ഡൈല്യൂഷന് കാരണാകും. സ്റ്റാര്‍ട്ട് ചെയ്തിടുന്ന വേളയില്‍, ഇന്ധനം ഓയിലുമായി കലരാനുള്ള സാധ്യത കൂടുതലാണ്. ഇത് ഓയിലിന്റെ ലൂബ്രിക്കേഷന്‍ സ്വഭാവം കുറയ്ക്കും. തത്ഫലമായി ആവശ്യമായ ലൂബ്രിക്കേഷന്‍ എഞ്ചിന് ലഭിക്കാതെ വരും.

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍; നിങ്ങള്‍ക്കുമുണ്ടോ ഈ ശീലങ്ങള്‍?

അനാവശ്യമായി ക്ലച്ചിനെ ആശ്രയിക്കുക

ട്രാഫിക്ക് സിഗ്നലുകളില്‍ പച്ച തെളിയുന്നതും കാത്ത് ക്ലച്ചില്‍ കാല്‍ അമര്‍ത്തി അക്ഷമരായി നില്‍ക്കുന്നവരാണ് നമ്മളില്‍ ഭൂരിപക്ഷവും. എന്നാല്‍ ഇതും തെറ്റായ ശീലമാണ്.

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍; നിങ്ങള്‍ക്കുമുണ്ടോ ഈ ശീലങ്ങള്‍?

ക്ലച്ചിന് മേല്‍ അനാവശ്യമായി കാല്‍ വെയ്ക്കുന്നത് ക്ലച്ചിന്റെ തേയ്മാനത്തിന് വഴിതെളിക്കും. ക്ലച്ച് പ്ലേറ്റുകള്‍ തുടര്‍ച്ചയായി മാറ്റേണ്ടതിനും ഈ ശീലം കാരണമാകും.

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍; നിങ്ങള്‍ക്കുമുണ്ടോ ഈ ശീലങ്ങള്‍?

റിവേഴ്‌സില്‍ നിന്നും നേരെ ഡ്രൈവിലേക്ക്

പാര്‍ക്കിംഗ് വേളയിലാണ് മിക്കവരിലും ഈ ശീലം തലപ്പൊക്കുന്നത്. റിവേഴ്‌സില്‍ ഗിയറില്‍ പിന്നോട്ട് നീങ്ങവെ, പൊടുന്നനെ കാറിനെ ഡ്രൈവ് ഗിയറിലേക്ക് മാറ്റുന്ന ശീലം ഇന്ന് പതിവാണ്.

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍; നിങ്ങള്‍ക്കുമുണ്ടോ ഈ ശീലങ്ങള്‍?

സഞ്ചരിച്ചിരുന്ന ദിശയില്‍ നിന്നും അപ്രതീക്ഷിതമായി എതിര്‍ ദിശയിലേക്ക് മാറുക എന്നത് ഡ്രൈവ്‌ട്രെയിനില്‍ അധിക സമ്മര്‍ദ്ദം ചെലുത്തും. റിവേഴ്‌സ് ഗിയറില്‍ കാര്‍ നിന്നതിന് ശേഷം മാത്രം ഡ്രൈവ് ഗിയറിലേക്ക് മാറുന്നതാണ് ഉചിതമായ നടപടി.

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍; നിങ്ങള്‍ക്കുമുണ്ടോ ഈ ശീലങ്ങള്‍?

ബ്രേക്ക് ചവിട്ടിയുള്ള ഇറക്കം

ബ്രേക്ക് ചവിട്ടി കയറ്റം ഇറങ്ങുന്നതിന് എന്താണ് കുഴപ്പം എന്ന് ചിന്തിക്കാം. ഇറക്കങ്ങളില്‍ മിക്കവരും കാല്‍ ബ്രേക്കിന് മേല്‍ വെച്ചാണ് ഡ്രൈവ് ചെയ്യുക.

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍; നിങ്ങള്‍ക്കുമുണ്ടോ ഈ ശീലങ്ങള്‍?

അടിയന്തര സാഹചര്യത്തില്‍ എളുപ്പം ബ്രേക്ക് ചവിട്ടാന്‍ ഈ ശീലം സഹായിക്കുമെന്നാണ് പലരുടെയും വിശ്വാസം. എന്നാല്‍ ഇതും തെറ്റായ ശീലമാണ്. ബ്രേക്കിന് മേല്‍ അനാവശ്യമായി കാല്‍വെയ്ക്കുന്നത് ബ്രേക്ക് പാഡിലും റോട്ടറിലും അധിക സമ്മര്‍ദ്ദം ചെലുത്തും.

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍; നിങ്ങള്‍ക്കുമുണ്ടോ ഈ ശീലങ്ങള്‍?

മാത്രമല്ല, ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങളുടെ ബ്രേക്കുകള്‍ ഓവര്‍ ഹീറ്റാകുകയാണ്. അതിനാല്‍ അടിയന്തര അവസരങ്ങളില്‍ നിങ്ങള്‍ ബ്രേക്ക് ചവിട്ടിയാല്‍ ലഭിക്കണമെന്നില്ല. ചരിവുള്ള റോഡുകളില്‍ കാറിനെ ചെറിയ ഗിയറില്‍ ഇറക്കുക വഴി, വാഹനത്തിന് മേല്‍ കൂടുതല്‍ നിയന്ത്രണം നിങ്ങള്‍ക്ക് സ്ഥാപിക്കാം.

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍; നിങ്ങള്‍ക്കുമുണ്ടോ ഈ ശീലങ്ങള്‍?

വൈകിയുള്ള ഗിയര്‍ ഷിഫ്റ്റിംഗ്

മാനുവല്‍ ഗിയര്‍ സിസ്റ്റത്തില്‍, എഞ്ചിന്മേലും അതിന്റെ കരുത്തിന്മലും ഡ്രൈവര്‍ക്ക് പൂര്‍ണ ആധിപത്യമാണ് ലഭിക്കുന്നത്. ഡ്രൈവര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് മുകളിലായി യാതൊരു വിധ ഇലക്ട്രോണിക് ഉപകരണങ്ങളും ഇടപെടില്ല.

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍; നിങ്ങള്‍ക്കുമുണ്ടോ ഈ ശീലങ്ങള്‍?

അതിനാല്‍ RPM മീറ്റര്‍, അല്ലെങ്കില്‍ ടാക്കോ മീറ്ററില്‍ ഡ്രൈവറുടെ ശ്രദ്ധ അനിവാര്യമാണ്. ഉയര്‍ന്ന RPM കളില്‍ ഗിയര്‍ ഷിഫ്റ്റിംഗ് നടത്തുന്നത് ഏറെ ഗുണകരമാണ്. എന്നാല്‍ ഏറെ വൈകിയുള്ള ഗിയര്‍ ഷിഫ്റ്റിംഗ് എഞ്ചിന് തകരാറാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.

Trending On DriveSpark Malayalam:

ആരും പറയാത്ത, എന്നാല്‍ അറിഞ്ഞിരിക്കേണ്ട ചില കാര്‍ മര്യാദകള്‍

ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള 10 കാരണങ്ങള്‍

ട്യൂബ്‌ ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

ട്രാഫിക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; അവകാശങ്ങള്‍ ഇതൊക്കെ

കാർ പുതിയതാണോ? ശ്രദ്ധിക്കുക വാറന്റി ഇങ്ങനെയും നഷ്ടപ്പെടാം

Most Read Articles

Malayalam
English summary
10 Bad Driving Habits That Damage Your Car. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X