ട്രാഫിക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ

Written By:

ട്രാഫിക് ചെക്കിംഗുകള്‍ക്ക് ഇന്ത്യയില്‍ മിക്കപ്പോഴും ലഭിക്കുന്നത് വില്ലന്‍ പരിവേഷമാണ്. എന്ത് കൊണ്ടാകം ഇത്? എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ട്രാഫിക്ക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ

ട്രാഫിക് ചെക്കിംഗുകളെ അഭിമുഖീകരിക്കുക എന്നത് ഇന്ന് ഇന്ത്യയിലെ ഓരോ വാഹന ഉപഭോക്താക്കള്‍ക്കളുടെയും, ദിനചര്യയുടെ ഭാഗമായി മാറിയിരിക്കുന്നു.

ട്രാഫിക്ക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ

ഹെല്‍മറ്റും മറ്റ് റോഡ് നിയമങ്ങള്‍ പാലിച്ചാലും ഡ്രൈവിംഗ് ലൈസന്‍സ്, ഇന്‍ഷൂറന്‍സ്, ആര്‍സി ബുക്ക് എന്നിങ്ങനെ നീളുന്ന നീണ്ട പരിശോധനാ ചടങ്ങുകളില്‍ ടൂവീലര്‍ യാത്രികര്‍ പെട്ട് പോകുന്നത് പതിവാണ്.

ട്രാഫിക്ക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ

അതിനാല്‍ മിക്കപ്പോഴും ട്രാഫിക് ചെക്കിംഗുകളെ വെട്ടിച്ച് രക്ഷതേടുന്ന ഡ്രൈവര്‍മാരുടെ എണ്ണവും ഇന്ത്യയില്‍ നാള്‍ക്ക് നാള്‍ വര്‍ധിക്കുകയാണ്.

ട്രാഫിക്ക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ

ട്രാഫിക് ചെക്കിംഗുകളെ എന്തിനാണ് നാം ഭയക്കുന്നത്?

ട്രാഫിക്ക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ

മോട്ടോര്‍ യാത്രികരുടെ അവകാശങ്ങളെ കുറിച്ച് പൂര്‍ണ ബോധ്യമുണ്ടെങ്കില്‍ ട്രാഫിക് ചെക്കിംഗുകളെ ഒരിക്കലും ഭയക്കേണ്ടതായി വരില്ല. ഒരു മോട്ടോര്‍ യാത്രികന് നിയമം നല്‍കുന്ന അവകാശങ്ങള്‍ എന്തൊക്കെ, പരിശോധിക്കാം-

ട്രാഫിക്ക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ
  • വാഹന പരിശോധന

യൂണിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ അല്ലെങ്കില്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥന് മാത്രമാണ് വാഹനം പരിശോധിക്കാനുള്ള അധികാരമുള്ളത്.

ട്രാഫിക്ക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ

പരിശോധനാ വേളയില്‍ യൂണിഫോമില്‍ വന്നെത്തുന്ന ഉദ്യോഗസ്ഥന്റെ നെയിം പ്ലെയിറ്റ് തിരിച്ചറിഞ്ഞതിന് ശേഷം മാത്രം വാഹന രേഖകൾ കാണിക്കുക.

ട്രാഫിക്ക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ

ഇനി നെയിം പ്ലെയിറ്റ് ഇല്ലാത്ത സാഹചര്യമാണെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ പേര്, തിരിച്ചറിയല്‍ രേഖ, ബാച്ച് നമ്പര്‍ എന്നിവ ചോദിക്കാന്‍ മോട്ടോര്‍ യാത്രികന് അവകാശമുണ്ട്.

ട്രാഫിക്ക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ
  • വാഹനം പിടിച്ചെടുക്കാനുള്ള അവകാശം?

ട്രാഫിക് കോണ്‍സ്റ്റബിളിന് വാഹനം പിടിച്ചെടുക്കാനുള്ള അധികാരം നിയമം നല്‍കുന്നില്ല.

ട്രാഫിക്ക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ

വാഹനത്തിന്റെ മലിനീകരണ രേഖകള്‍ ആവശ്യപ്പെടാന്‍ പോലും കോണ്‍സ്റ്റബിളിന് അനുവാദമില്ല എന്നതാണ് യാഥാർത്ഥ്യം.

ട്രാഫിക്ക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ

കാരണം നിയമപ്രകാരം മലിനീകരണ രേഖകൾ പരിശോധിക്കാനുള്ള അധികാരമുള്ളത് RTO യ്ക്കാണ്.

ട്രാഫിക്ക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ

മാത്രമല്ല, നിങ്ങള്‍ കാറിനുള്ളില്‍ യാത്രക്കാർ ഇരിക്കവെ വാഹനം പിടിച്ചെടുക്കാനുള്ള അധികാരവും ട്രാഫിക് പൊലീസിന് നിയമം നൽകുന്നില്ല.

ട്രാഫിക്ക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ

ട്രാഫിക് നിയമപ്രകാരം, അസിസ്റ്റന്റ് സബ്-ഇന്‍സ്‌പെക്ടര്‍ക്ക് മുകളില്‍ പദവിയുള്ളവര്‍ക്ക് മാത്രമാണ് ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് മേല്‍ ചലാന്‍, നോട്ടീസ്, പിഴ എന്നിവ നല്‍കാന്‍ അധികാരമുള്ളു.

ട്രാഫിക്ക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ

അതേസമയം, അസിസ്റ്റൻഡ് സബ്-ഇൻസ്പെക്ടർ, സബ്-ഇന്‍സ്‌പെക്ടര്‍, ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്ക് സ്‌പോട് പിഴ സ്വീകരിക്കാം.

ട്രാഫിക്ക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ

അസിസ്റ്റൻഡ് സബ്-ഇൻസ്പെക്ടറിന് താഴെ പദവിയുള്ളവര്‍ക്ക് ട്രാഫിക് നിയമലംഘനങ്ങളും ബന്ധപ്പെട്ട വാഹന നമ്പറും രേഖപ്പെടുത്താന്‍ മാത്രമാണ് അധികാരമുള്ളത്.

ട്രാഫിക്ക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ
  • ലൈസന്‍സ് പിടിച്ചെടുക്കാമോ?

ഈ ചോദ്യവും ഇന്ന് പലരും ചോദിക്കുന്നതാണ്. ഏതൊക്കെ സാഹചര്യങ്ങളില്‍ ട്രാഫിക് പൊലീസിന് ലൈസന്‍സ് പിടിച്ചെടുക്കാം?

ട്രാഫിക്ക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ

ചുവന്ന ട്രാഫിക് സിഗ്നലുകള്‍ മറികടന്നാല്‍ ട്രാഫിക് പൊലീസിന് നിങ്ങളുടെ ലൈസന്‍സ് പിടിച്ചെടുക്കാം.

ട്രാഫിക്ക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ

ഇതിന് പുറമെ, വാഹനത്തില്‍ അമിത ഭാരം കയറ്റിയാലും, ചരക്ക് വാഹനങ്ങളില്‍ യാത്രക്കാരെ കയറ്റിയാലും ലൈസന്‍സ് പിടിച്ചെടുക്കപ്പെടാം.

ട്രാഫിക്ക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ

മദ്യപിച്ച് വാഹനമോടിച്ചാല്‍, ഡ്രൈവിംഗിനിടെ മൊബൈലില്‍ സംസാരിച്ചാല്‍, അമിതവേഗതയില്‍ ഡ്രൈവ് ചെയ്താല്‍ എന്നീ കുറ്റങ്ങള്‍ക്കും ട്രാഫിക് പൊലീസിന് നിങ്ങളില്‍ നിന്നും ലൈസന്‍സ് പിടിച്ചെടുക്കാം.

ട്രാഫിക്ക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ

എന്നാല്‍ പിടിച്ചെടുത്ത ലൈസന്‍സ് ചൂണ്ടിക്കാട്ടി റസീത് നല്‍കേണ്ട ഉത്തരവാദിത്വം ട്രാഫിക് പൊലീസിന് ഉണ്ട്.

ട്രാഫിക്ക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ
  • താക്കോല്‍ ഊരിയെടുക്കാന്‍ ട്രാഫിക് പൊലീസിന് അധികാരമുണ്ടോ?

പലപ്പോഴും ട്രാഫിക് ചെക്കിംഗുകളില്‍ കണ്ട് വരുന്ന സ്ഥിരം നടപടിയാണിത്.

ട്രാഫിക്ക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ

എന്നാല്‍ വാഹനത്തില്‍ നിന്നും താക്കോല്‍ ഊരിയെടുക്കാനുള്ള അധികാരം നിയമം ട്രാഫിക് പൊലീസിന് നല്‍കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ട്രാഫിക്ക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ

ഇത്തരം സാഹചര്യങ്ങളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് എതിരെ നിങ്ങള്‍ക്ക് എഫ്‌ഐആര്‍ ഫയല്‍ ചെയ്യാം.

ട്രാഫിക്ക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ

കൂടാതെ, പരിശോധനാവേളയില്‍ നിങ്ങളുടെ വാഹനത്തിന്റെ ഡോര്‍ ബലമായി തുറന്ന് നിങ്ങളെ പുറത്തിറക്കാനുള്ള അധികാരവും ട്രാഫിക് പൊലീസിന് ഇല്ല.

ട്രാഫിക്ക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ
  • ഏതൊക്കെ തരത്തില്‍ പിഴകളെ അഭിമുഖീകരിക്കാം?

ട്രാഫിക് ലംഘനങ്ങള്‍ക്ക് നിങ്ങളുടെ മേല്‍ ചുമത്തപ്പെടുന്ന പിഴയെ രണ്ട് തരത്തില്‍ സമീപിക്കാം.

ട്രാഫിക്ക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ

—ട്രാഫിക് ഉദ്യോഗസ്ഥന്‍ നല്‍കുന്ന ചലാന്‍ സ്ലിപില്‍ ഒപ്പിട്ട് പിഴ അപ്പോള്‍ തന്നെ നല്‍കാം.

ട്രാഫിക്ക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ

—ഇനി നിങ്ങള്‍ നിയമം ലംഘിച്ചില്ല എന്ന് വിശ്വസിക്കുന്നൂവെങ്കില്‍, ചലാന്‍ ഒപ്പിടാതെ കുറ്റം എതിര്‍ക്കുന്നൂ എന്ന് വ്യക്തമാക്കാവുന്നതാണ്.

ട്രാഫിക്ക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ

ഇത്തരം സാഹചര്യത്തില്‍ നോട്ടീസുമായി നിങ്ങള്‍ക്ക് കോടതിയെ സമീപിച്ച് കേസില്‍ വാദം സമര്‍പ്പിക്കാവുന്നതാണ്.

ട്രാഫിക്ക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ

ഇനി നിയമം അനുവദിക്കുന്നതിലും കൂടുതല്‍ തുകയാണ് ട്രാഫിക് ഉദ്യോഗസ്ഥന്‍ പിഴ ചുമത്തിയത് എങ്കില്‍ കോടതിയില്‍ നേരിട്ടും നിങ്ങള്‍ക്ക് പിഴ ഒടുക്കാം.

ട്രാഫിക്ക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ
  • സ്ത്രീകള്‍ കൂടെയുണ്ടെങ്കിൽ?
ഇവിടെയും പലർക്കും നിയമവശം അത്ര പരിചയമില്ല.
ട്രാഫിക്ക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ

വൈകിട്ട് ആറ് മണിക്ക് ശേഷം സ്ത്രീകള്‍ ഓടിക്കുന്ന വാഹനം പരിശോധിക്കണം എങ്കില്‍ വനിതാ പൊലീസിന്റെ സാന്നിധ്യമുണ്ടാവണം എന്ന് നിയമം വ്യക്തമാക്കുന്നു.

ട്രാഫിക്ക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ

ഇനി വാഹനത്തില്‍ സ്ത്രീയുണ്ട് എങ്കില്‍ വൈകിട്ട് ആറ് മണിക്ക് ശേഷമുള്ള വാഹന പരിശോധനകളിൽ വനിതാ പൊലീസിന്റെ സാന്നിധ്യം ചെക്കിംഗ് ഇന്‍സ്‌പെക്ടറോട് നിങ്ങൾക്ക് ആവശ്യപ്പെടാം.

ട്രാഫിക്ക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ

മേല്‍പറഞ്ഞ അവകാശങ്ങള്‍ നിയമം ലംഘിക്കാനുള്ള മൗനാനുവാദം അല്ല എന്നതും പ്രത്യേകം ഇവിടെ ശ്രദ്ധിക്കണം.

ട്രാഫിക്ക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ

നിയമം എല്ലാവരും പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും നിങ്ങളെ സാഹയിക്കാനുമാണ് പൊലീസ് നിലകൊള്ളുന്നത്.

ട്രാഫിക്ക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ

നിങ്ങള്‍ നിയമം ലംഘിച്ചൂവെങ്കില്‍ പൊലീസുമായി സഹകരിക്കേണ്ടതും ഒരു ഉത്തമ ഇന്ത്യൻ പൗരന്റെ കടമയാണ്.

കൂടുതല്‍... #ഓട്ടോ ടിപ്സ് #auto tips
English summary
Pulled over by Traffic Policemen? Know your Rights. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark