പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

Written By:

പുതിയ കാര്‍ വാങ്ങാന്‍ നിങ്ങള്‍ക്ക് പദ്ധതിയുണ്ടോ? കാറ് ഏതായാലും സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ഉപഭോക്താക്കള്‍ ഇന്ന് ഒരേ സ്വരത്തില്‍ പറയുന്നു.

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

ഒട്ടേറെ സുരക്ഷാ സംവിധാനങ്ങളാണ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി കാറുകളില്‍ നിര്‍മ്മാതാക്കള്‍ നല്‍കുന്നത്. ഇതില്‍ എബിഎസ്, എയര്‍ബാഗുകള്‍ സുരക്ഷാ ഉറപ്പ് വരുത്തുന്നതില്‍ നിര്‍ണായകവുമാണ്. എന്നാല്‍ ഇവ രണ്ടും മാത്രം മതിയോ കാറിനെ സുരക്ഷിതമെന്ന് വിലയിരുത്താന്‍?

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

എബിഎസിനും എയര്‍ബാഗിനും ഒപ്പം മറ്റ് ചില സുരക്ഷാ സജ്ജീകരണങ്ങളും കാറുകളില്‍ അനിവാര്യമാണ്. എന്തൊക്കെയാണ് അവ? പരിശോധിക്കാം.

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

ISOFIX

കുടുംബത്തില്‍ കുഞ്ഞ് ഉള്‍പ്പെടുന്നൂവെങ്കില്‍ ഒഴിച്ചുകൂടാനാകാത്ത സുരക്ഷാ ഫീച്ചറാണ് ISOFIX. കുഞ്ഞ് എന്നും മടിത്തട്ടില്‍ സുരക്ഷിതമാണെന്ന് കരുതാന്‍ സാധിക്കുമോ? ഒരിക്കലുമില്ല.

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

കാറിനുള്ളില്‍ സ്ഥാപിച്ച ചൈല്‍ഡ് സീറ്റിലാണ് കുഞ്ഞിന് ഏറ്റവും കൂടുതല്‍ സുരക്ഷ ലഭിക്കുക. ISOFIX ലൂടെയാണ് പിന്‍സീറ്റില്‍ ചൈല്‍ഡ് സീറ്റ് സ്ഥാപിക്കുക. സീറ്റ് ബെല്‍റ്റ് ഉപയോഗിച്ച് ചൈല്‍ഡ് സീറ്റ് മുറുക്കുകയും ചെയ്യാം.

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

അപകടവേളയില്‍ പോലും ചൈല്‍ഡ് സീറ്റിന് ഇളക്കം തട്ടാതെ ISOFIX സംരക്ഷിക്കും. മഹീന്ദ്ര KUV100, മാരുതി സുസൂക്കി ഇഗ്നിസ് ഉള്‍പ്പെടുന്ന എന്‍ട്രി-ലെവല്‍ ഹാച്ച്ബാക്കുകള്‍ ഇന്ന് ISOFIX സുരക്ഷ ഒരുക്കുന്നുണ്ട്.

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

ബ്രേക്ക് അസിസ്റ്റ്

കൂട്ടിയിടിക്കുമെന്ന് തോന്നുന്ന പക്ഷം കാര്‍ നിര്‍ത്താനായി നാം ബ്രേക്ക് ചവിട്ടാറുണ്ട്. അപകട സാധ്യത നാം കൃത്യമായി വിലയിരുത്തുമെങ്കിലും, ബ്രേക്ക് പെഡലില്‍ ചെലുത്തുന്ന സമ്മര്‍ദ്ദം കൂടിയോ, കുറഞ്ഞോ പോകാം.

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

ഇവിടെയാണ് ബ്രേക്ക് അസിസ്റ്റ് ഫീച്ചര്‍ ഇടപെടുന്നത്. ഡ്രൈവറുടെ പ്രതികരണത്തിന്റെ പശ്ചാത്തലത്തില്‍ ബ്രേക്ക് അസിസ്റ്റ് ഫീച്ചര്‍, ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ബ്രേക്കിംഗ് സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നു.

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

തത്ഫലമായി കാറിന്റെ സ്റ്റോപിംഗ് ഡിസ്റ്റന്‍സ് കുറയുന്നു. നിസാന്‍ മൈക്ര, മാരുതി സ്വിഫ്റ്റ് ഉള്‍പ്പെടുന്ന കാറുകളില്‍ ബ്രേക്ക് അസിസ്റ്റ് ഫീച്ചര്‍ ലഭ്യമാണ്.

സീറ്റ് ബെല്‍റ്റ് പ്രീ-ടെന്‍ഷനര്‍, ലോഡ് ലിമിറ്റര്‍

അപകടവേളയില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്ന ഒരു ഘടകമാണ് സീറ്റ് ബെല്‍റ്റുകള്‍.

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

ശരീരത്തിന്റെ താഴ്ഭാഗം സംരക്ഷിക്കുന്നതില്‍ സീറ്റ്‌ബെല്‍റ്റുകള്‍ പര്യാപ്തമാണ്. എന്നാല്‍ ശരീരത്തിന്റെ മേല്‍ഭാഗത്ത് ഫലവത്തായ സുരക്ഷ നല്‍കാന്‍ സീറ്റ് ബെല്‍റ്റുകള്‍ക്ക് സാധിക്കുമോ?

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

അപ്രതീക്ഷിത ഹാര്‍ഡ്-ബ്രേക്കിംഗില്‍ ശരീരത്തിന്റെ മേല്‍ഭാഗത്തുള്ള സീറ്റ് ബെല്‍റ്റ് മുറുക്കുകയാണ് പ്രീ-ടെന്‍ഷനറുകളുടെ കര്‍ത്തവ്യം. ഇത്തരത്തില്‍ ഒരുപരിധി വരെ യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കില്ല.

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

ഇനി സീറ്റ് ബെല്‍റ്റ് മുറുകി പരുക്കേല്‍ക്കാതിരിക്കാനായി, ഇടിയ്ക്ക് പിന്നാലെ യാത്രക്കാര്‍ക്ക് മേലുള്ള സീറ്റ് ബെല്‍റ്റിന്റെ സ്വാധീനം, ലോഡ് ലിമിറ്റര്‍ പരിമിതപ്പെടുത്തും. ഇന്ന് വരുന്ന മിക്ക കാറുകളിലും ഈ ഫീച്ചര്‍ ലഭ്യമാണ്.

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍

ഇല്‌ക്ട്രോണിക് ബ്രേക്ക്-ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ ഫീച്ചറിന് ഒപ്പമാണ് നിര്‍മ്മാതാക്കള്‍ എബിഎസ് സുരക്ഷ ഒരുക്കുന്നത്. എല്ലാ വീലുകളിലും തുല്യമായ ബ്രേക്കിംഗ് ഫോഴ്‌സ് അല്ല ലഭിക്കുക എന്ന തത്വത്തിലാണ് ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ പ്രവര്‍ത്തിക്കുന്നത്.

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

വീലുകള്‍ക്ക് ആവശ്യത്തിലേറെ ബ്രേക്കിംഗ് നല്‍കുന്നത്, സ്‌കിഡിംഗിലേക്ക് വഴിതെളിക്കും. മാറുന്ന ലോഡ് കണ്ടീഷനുകള്‍ക്ക് അനുസൃതമായി വീലുകളില്‍ പരമാവധി ബ്രേക്കിംഗ് ഫോഴ്‌സ് നല്‍കി, കുറഞ്ഞ ദൂരത്തില്‍ കാര്‍ നിര്‍ത്തുകയാണ് ഇബിഡിയുടെ ദൗത്യം.

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

ടാറ്റ ടിയാഗൊ, മാരുതി സ്വിഫ്റ്റ്, ഹോണ്ട ബ്രിയോ, മാരുതി ഇഗ്നിസ്, ഫോര്‍ഡ് ഫിഗോ ഉള്‍പ്പെടുന്ന മോഡലുകളില്‍ ഇബിഡിക്ക് ഒപ്പമുള്ള എബിഎസ് നിലകൊള്ളുന്നു.

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

എയര്‍ബാഗുകള്‍

യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ നിര്‍ണായകമാണ് എയര്‍ബാഗുകള്‍. അപകടത്തില്‍, ക്രമ്പിള്‍ സോണിന് ആഘാതം ഏല്‍ക്കുന്ന പക്ഷം എയര്‍ബാഗ് പുറത്ത് വരും.

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

ഇടിയുടെ ആഘാതത്തില്‍ ഡാഷ്‌ബോര്‍ഡിലും സ്റ്റീയറിംഗിലും യാത്രക്കര്‍ വന്ന് ഇടിക്കുന്നതിനെ പ്രതിരോധിക്കുകയാണ് എയര്‍ബാഗുകളുടെ ലക്ഷ്യം. റെനോ ക്വിഡ്, മാരുതി ഇഗ്നിസ്, മാരുതി വാഗണ്‍-ആര്‍, മാരുതി ആള്‍ട്ടോ, ടാറ്റ ടിയാഗൊ ഉള്‍പ്പെടുന്ന കാറുകളില്‍ എയര്‍ബാഗുകള്‍ ഇടംപിടിക്കുന്നു.

കൂടുതല്‍... #ഓട്ടോ ടിപ്സ്
English summary
5 Security Features That Must Be In A New Car. Read in Malayalam.
Story first published: Friday, July 14, 2017, 17:39 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark