ഏതെങ്കിലും വാങ്ങി ഒഴിക്കാറല്ലേ പതിവ്, കാറിന് പറ്റിയ എഞ്ചിൻ ഓയിൽ തെരഞ്ഞെടുക്കേണ്ടത് ഇങ്ങനെ

ഒരുപാട് കാര്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുമ്പോഴാണ് വാഹനങ്ങൾ അതിന്റെ പൂർണതയിൽ എത്തുന്നത്. അങ്ങനെ കാറുകളായാലും ടൂവീലറുകളായാലും എല്ലാത്തരത്തിലുള്ള മോട്ടോർ വാഹനങ്ങൾക്കും അത്യന്താപേക്ഷിതമായ സംഗതിയാണ് എഞ്ചിൻ ഓയിലുകൾ. എഞ്ചിനുള്ളിലെ ചലിക്കുന്ന ഘടകങ്ങളെ ലൂബ്രിക്കേറ്റുചെയ്ത് നിലനിർത്തുകയും ഘടകങ്ങൾ തമ്മിലുള്ള ഘർഷണം കുറയ്ക്കുകയും ആത്യന്തികമായി കാറിന്റെ എഞ്ചിൻ ആയുസ് വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഓയിലിൻ്റെ ജോലി. സർവീസിന് കൊടുക്കുമ്പോൾ സാധാരണയായി ഓയിലുകൾ മാറാറുണ്ട്. പക്ഷേ ഏത് തരം ഓയിലാണ് വണ്ടിയിൽ ഉപയോഗിക്കുന്നതെന്ന് നമ്മളിൽ പലരും അന്വേഷിക്കാറേയില്ല. നമ്മുടെ കാറുകൾക്ക് വേണ്ടിയുള്ള ശരിയായ തരം ഓയിൽ തെരഞ്ഞെടുക്കേണ്ടതും പ്രധാനമാണ്.

ഇന്ന് വിപണിയിൽ വിവിധ തരം ഓയിലുകൾ ലഭ്യമാണെങ്കിലും അവ തമ്മിലുള്ള വ്യത്യാസമോ കാര്യങ്ങളോ പലർക്കും അറിയുകയുമില്ല. വ്യത്യസ്ത തരം എഞ്ചിൻ ഓയിലുകളും വ്യത്യസ്ത ഗ്രേഡുകളുടെ പിന്നിലെ അർഥവും മനസിലാക്കിയിരിക്കുകയാണെങ്കിൽ ഏത് എഞ്ചിൻ ഓയിൽ ഒഴിക്കണമെന്ന് എളുപ്പത്തിൽ അറിഞ്ഞിരിക്കാം. പഴയ വാഹനങ്ങൾക്ക് പരമ്പരാഗത ഓയിലുകൾ നന്നായി പ്രവർത്തിച്ചേക്കാം.

Which Engine Oil Is Best For Your Car Explained In Malayalam

പക്ഷേ സെമി-സിന്തറ്റിക്, സിന്തറ്റിക് ഓയിലുകൾ പുതിയതോ ഉയർന്ന പ്രവർത്തനക്ഷമതയുള്ളതോ ആയ എഞ്ചിനുകൾക്ക് കൂടുതൽ സംരക്ഷണം നൽകാൻ സഹായിച്ചേക്കും. എഞ്ചിനെ അതിന്റെ മികച്ച രൂപത്തിൽ നിലനിർത്തുന്നതിന് യൂസർ മാനുവലിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുകയും വേണം. പഴയ കാറുകളിൽ സിന്തറ്റിക് ഓയിൽ ഉപയോഗിക്കുന്നതിനെ കുറിച്ചും പലർക്കും അറിവില്ലായ്മയുണ്ട്. അതെല്ലാം മാറ്റി, എന്തൊക്കെ തരം ഓയിലുകൾ വിപണയിൽ ലഭ്യമാണെന്നും നിങ്ങൾ ഏത് തെരഞ്ഞെടുക്കണമെന്നും പറഞ്ഞുതരാം.

പരമ്പരാഗത ഓയിൽ: ക്രൂഡ് ഓയിലിൽ നിന്ന് ശുദ്ധീകരിച്ച ഏറ്റവും അടിസ്ഥാന എഞ്ചിൻ ഓയിൽ ഇതാണ്. പഴയ കാർ മോഡലുകൾക്ക് ഏറ്റവും അനുയോജ്യമാവയവും ഇതുതന്നെയാണ്. പിന്നെ എഞ്ചിൻ ഓയിലിനായി അധികം പണമൊന്നും മുടക്കാൻ താത്പര്യമില്ലാത്തവർക്കും പരമ്പരാഗത എഞ്ചിൻ ഓയിൽ വാങ്ങുന്നതാണ് ഉചിതം. എന്നാൽ എപ്പോഴും വളരെ ലോംഗ് യാത്രകൾ നടർത്തുന്നവർക്കും ദീർഘകാല ഉപയോഗത്തിനുമായി ഓയിൽ നോക്കുന്നവർക്ക് ഇവ അനുയോജ്യമായേക്കില്ല.

Which Engine Oil Is Best For Your Car Explained In Malayalam

സിന്തറ്റിക് ബ്ലെൻഡ് ഓയിൽ: സിന്തറ്റിക്, പരമ്പരാഗത ഓയിലുകളുടെ മിശ്രിതമാണ് സിന്തറ്റിക് ബ്ലെൻഡ്. ഇത് സിന്തറ്റിക് ഓയിലിൻ്റെ ചില ഗുണങ്ങൾക്കൊപ്പം കുറഞ്ഞ വിലയിൽ വാങ്ങാനും സാധിക്കും. കാറുകൾ അധിമായി ഉപയോഗിക്കാറില്ലാത്തവർക്ക് ഇത്തരത്തിലുള്ള ഓയിൽ തെരഞ്ഞെടുക്കുന്നതാവും അനുയോജ്യം. പരമ്പരാഗത ഓയിലുകളേക്കാൾ മികച്ച സംരക്ഷണം ആഗ്രഹിക്കുന്ന, എന്നാൽ സിന്തറ്റിക് ഓയിലിൻ്റെ മുഴുവൻ വിലയും നൽകാൻ ആഗ്രഹിക്കാത്തവർക്കും സിന്തറ്റിക് ബ്ലെൻഡ് ഓയിൽ വാങ്ങാം.

സിന്തറ്റിക് ഓയിൽ: നിങ്ങളുടെ വാഹനത്തിന് മികച്ച പെർഫോമൻസും സംരക്ഷണവും വാഗ്ദാനം ചെയ്യുന്നതിനാണ് സിന്തറ്റിക് ഓയിൽ രാസപരമായി രൂപകൽപ്പന ചെയ്തിരിക്കുന്നത്. സിന്തറ്റിക് ഓയിലിന് അതിൻ്റെ കനം (അല്ലെങ്കിൽ വിസ്കോസിറ്റി) മാറ്റാൻ കഴിയും. അത് എത്ര ചൂടും തണുപ്പും ലഭിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. തണുത്ത ഊഷ്മാവിൽ കൂടുതൽ എളുപ്പത്തിൽ പ്രവർത്തിക്കാനും ഉയർന്ന ഊഷ്മാവിൽ ബ്രേക്ക്ഡൗൺ, ഘർഷണം എന്നിവ ചെറുക്കാനും സഹായിക്കും.

Which Engine Oil Is Best For Your Car Explained In Malayalam

പുതിയ എഞ്ചിനുകൾ, ഹൈ-പെർഫോമൻസ് കാറുകൾ, ട്രക്കുകൾ അല്ലെങ്കിൽ ചൂടിന്റേയോ തണുപ്പിന്റേയോ എക്‌സ്ട്രീം കാലാവസ്ഥയിൽ താമസിക്കുന്നവർക്ക് സിന്തറ്റിക് ഓയിലുകൾ അനുയോജ്യമാണ്. ഇത്തരത്തിലുള്ള ഓയിലിന് വാഹനങ്ങളുടെ ഇന്ധനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കുമെങ്കിലും സാധാരണയായി വിപണിയിൽ ലഭ്യമായ ഓയിലുകളേക്കാൾ ഏറ്റവും ചെലവേറിയതായിരിക്കുമെന്ന് മാത്രം.

എഞ്ചിൻ ഓയിലുകളുടെ ഗ്രേഡുകൾ എന്താണ് അർഥമാക്കുന്നതെന്നും സംശയമുള്ളവരുണ്ടാവും അല്ലേ. നാം വാങ്ങുന്ന ഓയിൽ കണ്ടെയ്‌നറുകളിൽ '5W-30' പോലുള്ള അക്കങ്ങളും അക്ഷരങ്ങളും പവരും കണ്ടിട്ടുണ്ടാകും. ഈ സംഖ്യകൾ ഓയിൽ ഗ്രേഡിനെയാണ് പ്രതിനിധീകരിക്കുന്നത്. അതിൻ്റെ വിസ്കോസിറ്റി അല്ലെങ്കിൽ തിക്ക്‌നെസ് (കനം) വ്യത്യസ്ത താപനിലകളിൽ അത് എങ്ങനെ പ്രവർത്തിക്കുന്നു എന്നിവയെയാണ് സൂചിപ്പിക്കുന്നത്.

ആ സംഖ്യകളുടെ അർഥവും പറഞ്ഞുതരാം. വ്യത്യസ്ത ഊഷ്മാവിൽ എണ്ണ എത്ര എളുപ്പത്തിൽ ഒഴുകുന്നു എന്നതിനെയാണ് വിസ്കോസിറ്റി സൂചിപ്പിക്കുന്നത്. കട്ടിയുള്ള ഓയിൽ എളുപ്പത്തിൽ ഒഴുകുന്നില്ല, എന്നതിനാൽ ചലിക്കുന്ന പാർട്‌സുകൾക്ക് കൂടുതൽ സംരക്ഷണം നൽകും. അതേസമയം കട്ടികുറഞ്ഞ ഓയിലുകൾ എളുപ്പത്തിൽ ഫ്ലോ ചെയ്യുന്നതിനാൽ പാർട്‌സുകൾക്ക് കൊടുക്കുന്ന പ്രതിരോധശേഷി കുറവാണെന്ന് വേണം പറയാൻ. ഇപ്പോൾ നിങ്ങൾക്ക് എഞ്ചിൻ ഓയിലുകളെ കുറിച്ച് ചെറിയൊരു ധാരണയായി കാണുമെന്ന് പ്രതീക്ഷിക്കാല്ലോ അല്ലേ.

More from DriveSpark

Article Published On: Sunday, October 27, 2024, 15:00 [IST]
English summary
Which engine oil is best for your car explained in malayalam
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X