കൂടിയതെല്ലാം കുറഞ്ഞു, സ്വർണവിലയിൽ കനത്ത ഇടിവ്, ഇന്ന് കുറച്ച് പൊന്ന് വാങ്ങിയാലോ..?
വന്ദേഭാരത് ട്രെയിൻ പോലെ കുതിച്ചു പായുകയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില. മൂന്ന് ദിവസം കൊണ്ട് 11,840 രൂപയാണ് ഒരുപവൻ സ്വർണത്തിന് കൂടിയത്. അതോടെ ആഭരണം വാങ്ങാൻ കാത്തിരുന്നവരുടെ ചങ്ക് തകർന്നു. എന്നാൽ ആഭരണപ്രേമികൾക്ക് ചെറിയ ആശ്വാസം ഇന്ന് ലഭിച്ചിട്ടുണ്ട്. കാരണം റെക്കോർഡ് വിലയിൽ നിന്നും ഇന്ന് സ്വർണവില താഴേക്ക് വീണിട്ടുണ്ട്. വരും ദിവസങ്ങളിലും വില കുറഞ്ഞാൽ അത് വലിയ ആശ്വാസം നൽകുമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഇന്നത്തെ വില
ഇന്നലെയാണ് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തിയത്. ഒറ്റയടിക്ക് 8,640 രൂപയാണ് പവന് വർദ്ധിച്ചത്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഒറ്റദിന വർദ്ധനവാണ് ഇന്നലെ ഉണ്ടായത്. ഒരു പവൻ 22 കാരറ്റ് സ്വർത്തിന്റെ വില 1,31,160 രൂപയായിരുന്നു. എന്നാൽ വൈകുന്നേരം വില ചെറുതായി താഴേക്ക് വീണു. 800 രൂപയാണ് പവന് ഇന്നലെ വൈകുന്നേരം കുറഞ്ഞത്. അതോടെ 130360 രൂപ എന്ന നിലവാരത്തിലായിരുന്നു വ്യാപാരം. ഇന്ന് വീണ്ടും വില താഴേക്ക് വീണു. 5,240 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 1,25,120 രൂപയും ഗ്രാമിന് 15,640 രൂപയുമാണ് ഇന്നത്തെ വില.
വെട്ടിത്തിളങ്ങി സ്വര്‍ണ്ണവില, വ്യാപാരികള്‍ വാങ്ങല്‍ നിര്‍ത്തി- കാരണങ്ങളറിയാം
ഒരുപവൻ വാങ്ങാൻ
ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,60,000 രൂപയ്ക്ക് മുകളിൽ നൽകണം.

കുറവിന് കാരണം
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുറഞ്ഞതാണ് കേരളത്തിലും വില കുറയാൻ കാരണം. ആഗോള സ്വർണവില ഔണ്‍സിന് 5,200 ഡോളറിലേക്ക് വീണു. 5600 ഡോളറിൽ നിന്നുമാണ് ഈ വീഴ്ച. കലങ്ങിമറിയുന്ന ഭൗമരാഷ്ട്രീയമാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില വർദ്ധിക്കാൻ കാരണമായത്. ട്രംപ്, ദക്ഷിണ കൊറിയയ്‌ക്കെതിരെ 25 ശതമാനം തീരുവ ചുമത്തിയതും കാനഡയ്ക്ക് മേല്‍ 100 ശതമാനം തീരുവ ചുമത്തുമെന്ന അദ്ദേഹത്തിന്റെ ഭീഷണിയും സ്വര്‍ണ്ണത്തെ സുരക്ഷിത നിക്ഷേപമാക്കി.
സ്വര്‍ണ്ണം, വെള്ളി വിലകളിലെ കുതിച്ചുചാട്ടം ആഗോള പ്രതിസന്ധിയുടെ സൂചനയെന്ന് സാമ്പത്തിക സര്‍വേ 2026
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.
ജനുവരി മാസത്തെ വില
ജനുവരി 1-ആം തീയ്യതി സംസ്ഥാനത്ത് ഒരുപവൻ സ്വർണത്തിന്‍റെ വില 99,040 രൂപയായിരുന്നു. 5-ആം തീയ്യതി പവന്‍റെ വില 1 ലക്ഷം രൂപ കടന്നു. 10-ആം തീയ്യതി ആയപ്പോഴേക്കും പവൻ 1,03,000 രൂപയിലേക്കും 14-ആം തീയതി ആയപ്പോൾ പവൻ വില 1,05,320 രൂപയിലേക്കും കുതിച്ചു. 1.1 ലക്ഷം രൂപ കടക്കുന്നത് 20-ആം തീയ്യതിയാണ്. 28-ആം തീയ്യതി പവന്‍റെ വില 1.21 ലക്ഷവും കടന്നു. 29-ആം തീയ്യതിയാണ് 1,31,160 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് സ്വർണമെത്തിയത്. ജനുവരി മാസം മാത്രം ഏകദേശം 26,000 രൂപയാണ് ഇന്ന് വരെ ഒരുപവൻ സ്വർണത്തിന് കൂടിയത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
Credit: Goodreturns


Click it and Unblock the Notifications








