ബുധന്‍ നല്‍കും ഒന്നല്ല രണ്ട് രാജയോഗം: പേഴ്‌സില്‍ ധനം കുമിയും, സമ്പത്തിലാറാടും മൂന്ന് രാശിക്കാര്‍

By Sangeetha

ജ്യോതിഷ പ്രകാരം നോക്കുകയാണെങ്കില്‍ ഓരോ സമയത്തും ഓരോ തരത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. അതില്‍ ബുധന്റെ മാറ്റം നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരമാണ് നേട്ടങ്ങള്‍ കൊണ്ട് വരുന്നത് എന്നതാണ് ഈ ലേഖനത്തില്‍ പറയുന്നത്. വിദ്യാഭ്യാസം, ബുദ്ധിശക്തി, ബഹുമാനം, ബിസിനസ്, അറിവ് എന്നിവയെ സ്വാധീനിക്കുന്നതാണ് ബുധന്‍. അതുകൊണ്ട് തന്നെ ബുധന്റെ മാറ്റം നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ഇത് മറ്റ് ഗ്രഹങ്ങളുമായി ചേരുമ്പോള്‍ അത് ശുഭകരമായ പല മാറ്റങ്ങളിലേക്കാണ് എത്തിക്കുന്നത്.

ബുധന്‍ മകരം രാശിയിലേക്ക് മാറി, നിലവില്‍ സൂര്യന്‍, ശുക്രന്‍, ചൊവ്വ എന്നീ ഗ്രഹങ്ങളും മകരം രാശിയില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. അത് നിങ്ങളുടെ ജീവിതത്തില്‍ ബുധാദിത്യ യോഗവും ലക്ഷ്മി നാരായണ രാജയോഗവും രൂപംകൊള്ളുന്നു. പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളിലേക്കാണ് എത്തുന്നത്. അത് പലപ്പോഴും സാമ്പത്തിക നേട്ടങ്ങളും വിജയവും കൈപ്പിടിയില്‍ എത്തുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം.


Budh Gochar 2026

മകരം രാശി
മകരം രാശിക്കാര്‍ക്ക് ലഗ്നത്തിലാണ് ഗ്രഹങ്ങള്‍ക്ക് മാറ്റം സംഭവിക്കുന്നത്. ഇത് ഒന്‍പതാം ഭാവത്തിലാണ് നേട്ടത്തിലേക്ക് എത്തുന്നത്. ബുധന്‍ ലഗ്നത്തില്‍ സംക്രമിക്കുന്നതിനാല്‍ മകരം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. മുടങ്ങിക്കിടക്കുന്ന പല കാര്യങ്ങളും കൃത്യമായി പൂര്‍ത്തിയാക്കുന്നതിന് സാധിക്കും. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. പല കാര്യങ്ങളിലും ശുഭകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ മാറ്റങ്ങള്‍ തേടി എത്തും. തൊഴില്‍ രംഗത്ത് അംഗീകരിക്കപ്പെടുകയും അതുപോലെ തന്നെ ഉന്നതമായ സ്ഥാനം തേടി എത്തുകയും ചെയ്യുന്നു. സ്വത്ത് സമ്പാദനത്തിന് ഏറ്റവും മികച്ച സമയമാണ് മകരം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഒന്നൊഴിയാതെ നിങ്ങളെ തേടി എത്തും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗവും ലക്ഷ്മി നാരായണ രാജയോഗവും കൂടുതല്‍ സന്തോഷകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല എട്ടും പതിനൊന്നും ഭാവങ്ങളുടെ അധിപനാവുന്നതിലൂടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. എല്ലാ മേഖലകളിലും വിജയവും സന്തോഷവും സമാധാനവും തേടി എത്തുന്നു. അപ്രതീക്ഷിത നേട്ടങ്ങള്‍ കൊണ്ട് വരുന്നു. വിദേശത്ത് ജോലി ചെയ്യുന്നതിനുള്ള യോഗം കാണുന്നു. തൊഴില്‍ രംഗത്ത് സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും നിങ്ങള്‍ക്കുണ്ടാവും. ബിസിനസ് രംഗത്ത് മികച്ച നേട്ടങ്ങള്‍ തേടി എത്തും. സാമ്പത്തിക സ്ഥിതിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ഗുണകരമായ മാറ്റങ്ങള്‍ സംഭവിക്കും. ജോലിയില്‍ മികച്ച അവസരങ്ങള്‍ തേടി എത്തും. പങ്കാളിയോടൊപ്പം സന്തോഷകരമായ നിമിഷങ്ങളും നല്ല ആരോഗ്യവും ഇവര്‍ക്ക് ലഭിക്കുന്നതിന് ബുധന്റെ മാറ്റം കാരണമാകുന്നു.


Budh Gochar 2026

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് രണ്ട് രാജയോഗങ്ങളും നേട്ടങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല ഒന്‍പതാം ഭാവത്തിലാണ് ഇവരില്‍ രണ്ട് രാജയോഗവും മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. സാമ്പത്തിക നേട്ടങ്ങള്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയിലേക്ക് എത്തിക്കും. അത് കൂടാതെ മുടങ്ങിക്കിടന്ന പണം നിങ്ങള്‍ക്ക് തിരികെയെത്തുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. പ്രണയിക്കുന്നവര്‍ക്കും അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്. തൊഴില്‍ രംഗത്ത് ഉത്തരവാദിത്വം വര്‍ദ്ധിക്കും. ഭാഗ്യം അനുകൂലമായി വരുന്നതിനാല്‍ അത് നിങ്ങള്‍ക്ക് ധാരാളം നേട്ടങ്ങളെ കൊണ്ട് വരുന്നു. ഏറെക്കാലമായുള്ള ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പലപ്പോഴും വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്ന സമയം കൂടിയാണ്. ആഗ്രഹങ്ങള്‍ പലതും സഫലമാവുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരും.

Credit: Boldsky

More from DriveSpark

Article Published On: Sunday, January 18, 2026, 14:45 [IST]
English summary
The Mercury transit in 2026 forms Budhaditya and Lakshmi-Narayan Rajyog, bringing unexpected financial gains and prosperity for specific zodiac signs
കൂടുതല്‍... #notification
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X