സ്വർണം ഇനി കൂടുതൽ കൊണ്ടുവരാം: പ്രവാസികൾക്ക് കോളടിച്ചു..പുതിയ മാറ്റം അറിയാം
പ്രവാസികൾക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ. ഇനി മുതൽ വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് കൂടുതൽ സ്വർണം കൊണ്ടുവരാനാകും. ഇത് സംബന്ധിച്ചുള്ള പരിധികളിൽ സർക്കാർ മാറ്റം വരുത്തി. സ്വർണ വില ഉയരുന്ന സാഹചര്യത്തിൽ നാട്ടിലേക്ക് കൊണ്ടുവരാനുള്ള സ്വർണത്തിൻ്റെ പരിധി ഉയർത്തണമെന്ന ആവശ്യം പ്രവാസികൾ ശക്തമാക്കിയിരുന്നു. ഇക്കാര്യത്തിലാണ് കേന്ദ്രത്തിൻ്റെ അനുകൂല നടപടി.
ഒരു വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് താമസിച്ചു തിരിച്ചുവരുന്ന ഒരു ഇന്ത്യന്‍ പുരുഷന് 20 ഗ്രാം ആഭരണങ്ങള്‍ ഡ്യൂട്ടിയില്ലാതെ തന്നെ കൊണ്ടുവരാം എന്നായിരുന്നു നേരത്തേ ഉണ്ടായിരുന്ന നിയമം. ഇത്തരത്തിൽ കൊണ്ടുവരുന്ന സ്വർണത്തിൻ്റെ മൂല്യം 50000 രൂപയില്‍ കവിയരുത്. സ്ത്രീകളാണെങ്കില്‍ അവര്‍ക്ക് 40 ഗ്രാം വരെ സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവരാം പക്ഷെ ഒരു ലക്ഷം രൂപ മൂല്യപരിധിയില്‍ കൂടരുത് എന്നായിരുന്നു നിയമം. പിഴ ഒഴിവാക്കുന്നതിനായി ഓരോ യാത്രക്കാരനും അവർ കൊണ്ടുവന്ന അധിക സ്വർണത്തിൻ്റെ ഇൻവോയ്സുകൾ കൈവശം വെക്കുകയും വിമാനത്താവളങ്ങളിൽ വെച്ച് സ്വർണ അളവ് ഔദ്യോഗികമായി വെളിപ്പെടുത്തുകയും ചെയ്യണമായിരുന്നു.

എന്നാൽ സ്വർണ വില കുതിച്ചുയർന്നതോടെ ഇത്തരത്തിൽ മൂല്യം നിശ്ചയിച്ച് കൊണ്ടുവരുമ്പോൾ വിമാനത്താവളങ്ങളിൽ വെച്ച് അപഹാസ്യരാകുന്ന സാഹചര്യം ഉണ്ടാകാറുള്ളതായി പ്രവാസികൾ പരാതിപ്പെട്ടിരുന്നു. ചെറിയ അളവിൽ സ്വർണം കൊണ്ടുവരുമ്പോൾ തന്നെ കള്ളക്കടത്തുകാരെ പോലെയാണ് തങ്ങളോട് കസ്റ്റംസ് ഉദ്യോഗസ്ഥർ പെരുമാറിയിരുന്നത് എന്നാണ് പലരും ചൂണ്ടിക്കാട്ടിയത്. ഈ സാഹചര്യത്തിലാണ് നിയമത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യം പ്രവാസികൾ ഉയർത്തിയത്.
പുതിയ ഉത്തരവ് അനുസരിച്ച് ഒരു വനിതാ യാത്രക്കാരിക്ക് പരമാവധി 40 ഗ്രാമും മറ്റ് യാത്രക്കാർക്ക് 20 ഗ്രാമും വരെ സ്വർണം കൊണ്ടുവരാൻ സാധിക്കും. അതേസമയം ആഭരണങ്ങൾ വ്യക്തിഗത ഉപയോഗത്തിനുള്ള 'യഥാർത്ഥ സ്വകാര്യ ബാഗേജിന്റെ' ഭാഗമായിരിക്കണം, വിൽപനയ്ക്ക് ഉദ്ദേശിച്ചുള്ളതാകരുത്.
അതേസമയം സ്വർണത്തിന് പുറമെ മറ്റ് ുവ സാധനങ്ങളുടെ പരിധിയും സർക്കാർ ഉയർത്തിയിട്ടുണ്ട്. ഇന്ത്യയിൽ താമസിക്കുന്നവർ, ഇന്ത്യൻ വംശജരായ വിനോദസഞ്ചാരികൾ, അല്ലെങ്കിൽ ടൂറിസ്റ്റ് വിസയല്ലാത്ത സാധുവായ വിസയുള്ള വിദേശ പൗരന്മാർ എന്നിവർക്ക് 75,000 രൂപ വരെയുള്ള സാധനങ്ങൾ തീരുവ രഹിതമായി കൊണ്ടുവരാം എന്നാണ് പുതിയ നിയമം. മുൻപ് ഇത് 50,000 രൂപയായിരുന്നു. വിദേശ വിനോദസഞ്ചാരികൾക്കായി നിയമങ്ങളിൽ പ്രത്യേക പരിധി നിശ്ചയിച്ചിട്ടുണ്ട്. 25,000 രൂപ വരെയുള്ള സാധനങ്ങൾക്ക് തീരുവ രഹിത ഇളവ് ലഭിക്കും. ഈ സാധനങ്ങൾ അവരവരുടെ കൈവശമോ ബാഗേജിലോ ഉണ്ടായിരിക്കണം.
18 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഒരു യാത്രക്കാരന് (വിമാനത്തിലെ ജോലിക്കാർ അഴികെ) പുതിയ ലാപ്ടോപ്പ് (നോട്ട്പാഡ് ഉൾപ്പെടെ) തീരുവ രഹിതമായി കൊണ്ടുവരാം. ഇത് യഥാർത്ഥ ബാഗേജിന്റെ ഭാഗമായിരിക്കണം. ഒരു യാത്രക്കാരന്റെ സൗജന്യ ഇളവ് മറ്റൊരു യാത്രക്കാരന്റെ ഇളവുമായി കൂട്ടിച്ചേർക്കാനോ ഒന്നിച്ചു കണക്കാക്കാനോ കഴിയില്ല.
രാജ്യത്തേക്ക് കറൻസി കൊണ്ടുവരുന്നതിനും പുറത്തേക്ക് കൊണ്ടുപോകുന്നതിനുമുള്ള നിയമങ്ങൾ 2015-ലെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെൻ്റ് (കറൻസി ഇറക്കുമതിയും കയറ്റുമതിയും) റെഗുലേഷനുകളും അതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വിജ്ഞാപനങ്ങളും അനുസരിച്ചായിരിക്കുമെന്നും പുതിയ ഉത്തരവിൽ പറയുന്നുണ്ട്.
Credit: Oneindia


Click it and Unblock the Notifications








