ചാഞ്ചാട്ടം തുടർന്ന് സ്വർണം, ഇന്ന് വില മുകളിലേക്ക് തന്നെ, പവന്‍റെ പുതിയ നിരക്കുകൾ അറിയാം

By Shyam Kumar M

കേരളത്തിൽ സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ രണ്ട് തവണയാണ് സ്വർണവില മാറിയത്. രാവിലെ പവന് 160 രൂപയും ഉച്ചയ്ക്ക് ശേഷം 480 രൂപയുമാണ് കുറഞ്ഞത്. എന്നാൽ ഇന്ന് രാവിലെ പവന്‍റെ വില ചെറുതായി ഉയർന്നു. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഇന്നത്തെ വില

പവന് 1,18,080 രൂപ എന്ന നിലവാരത്തിലായിരുന്നു ഇന്നലെ വൈകുന്നേരം സ്വർണവ്യാപാരം നടന്നത്. അതേസമയം ഇന്ന് രാവിലെ 400 രൂപ പവന് കൂടി. അതോടെ 1,18,480 രൂപ എന്നതാണ് പുതിയ നിരക്ക്. 14,810 രൂപ എന്നതാണ് ഗ്രാമിന്‍റെ വില. വില ഉയർന്നതോടെ സ്വർണാഭരണം വാങ്ങാൻ കൂടുതൽ പണം നൽകേണ്ടി വരും. കാരണം സ്വർണ വിലക്കൊപ്പം പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്ക് ചാർജ് എന്നീ ഘടകങ്ങളും ചേരുമ്പോഴാണ് ആഭരണത്തിൻ്റെ വില നിശ്ചയിക്കുന്നത്. ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,35,000 രൂപ നൽകേണ്ടി വരും.

സ്വർണവില കൂടിയതിൽ സന്തോഷിക്കാം, പണയം വയ്ക്കുമ്പോൾ കൂടുതൽ തുക ലഭിക്കും, ശ്രദ്ധിക്കേണ്ടത് ഇതാണ്

അന്താരാഷ്ട്ര വില

ആഗോള സ്വർണവിലയും ചാഞ്ചാട്ടം തുടരുകയാണ്. നിലവിൽ 5200 ഡോളറിനടുത്താണ് ഔൺസ് സ്വർണത്തിന്‍റെ വില. ആഗോള രാഷ്ട്രീയ പ്രതിസന്ധികളും യുദ്ധ സാഹചര്യങ്ങളും മൂലം ഓഹരി വിപണികളിൽ നിന്ന് നിക്ഷേപകർ കൂട്ടത്തോടെ സ്വർണത്തിലേക്ക് ചുവടുമാറ്റിയതാണ് വിലയെ സ്വാധീനിച്ചത്. ലോകമാകെയുള്ള കേന്ദ്ര ബാങ്കുകളും സ്വർണം വാങ്ങിക്കൂട്ടാൻ ശ്രമിച്ചത് വില ഉയരാൻ കാരണമായി.


Gold Rate Today Malayalam

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. വരും ദിവസങ്ങളിലും വില മുകളിലേക്ക് ഉയരുമോ എന്ന ആശങ്കയിലാണ് ആഭരണ പ്രേമികൾ. ഈ വർഷം കേന്ദ്ര ബാങ്കുകളിൽ നിന്നും നിക്ഷേപകരിൽ നിന്നും ആവശ്യത്തിന് ഡിമാൻഡ് ഉണ്ടാകുമെന്നും 2026 അവസാനത്തോടെ സ്വർണ വില ഔൺസിന് 6,300 ഡോളറായി ഉയരുമെന്നും ആഗോള ബ്രോക്കറേജ് സ്ഥാപനമായ ജെപി മോർഗൻ പറയുന്നു. അങ്ങനെ സംഭവിച്ചാൽ വലിയ അളവിൽ സ്വർണം വാങ്ങുന്ന വിവാഹ പാർട്ടികളുടെ കണക്ക് കൂട്ടലുകൾ തെറ്റും എന്ന കാര്യം ഉറപ്പാണ്.

1 കോടി കയ്യിൽ വേണോ? 25, 30, 40 വയസുകളിൽ എത്ര രൂപ വീതം മാസം മാറ്റിവയ്ക്കണം?

9 കാരറ്റ് സ്വർണം വാങ്ങാം

ആഭരണം എന്ന നിലയിൽ സ്വർണം വാങ്ങുന്നവർക്ക് 22 കാരറ്റിന് പകരം 9 കാരറ്റ് സ്വർണം വാങ്ങാം. 9 കാരറ്റ് സ്വർണത്തിൽ 37.5% മാത്രമേ സ്വർണം അടങ്ങിയിട്ടുള്ളൂ. ബാക്കി 62.5% ചെമ്പ്, വെള്ളി അല്ലെങ്കിൽ സിങ്ക് പോലുള്ള മറ്റ് ലോഹങ്ങളുടെ മിശ്രിതമാണ് ഉൾക്കൊള്ളുന്നത്. ഈ കാരണത്താലാണ് 9 കാരറ്റ് ആഭരണങ്ങൾക്ക് താരതമ്യേന വില കുറയുന്നത്. സ്വർണത്തേക്കാൾ കൂടുതൽ മറ്റു ലോഹങ്ങൾ ഉൾക്കൊള്ളുന്നതിനാൽ ഇത്തരം ആഭരണങ്ങൾ കൂടുതൽ ശക്തവും ഈടുനിൽക്കുന്നതുമായിരിക്കും. 9 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 6200 രൂപയാണ് ഗ്രാം വില. പവന് 48,800 രൂപയ്ക്ക് തൊട്ടടുത്ത് വരും. അതായത് 22 ഗ്രാം സ്വർണത്തിന് 1.3 ലക്ഷം രൂപ കൊടുക്കേണ്ട സ്ഥാനത്താണ് 50,000 രൂപയ്ക്ക് 1 പവൻ 9 കാരറ്റ് സ്വർണം ലഭിക്കുന്നത്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Credit: Goodreturns

More from DriveSpark

Article Published On: Friday, February 27, 2026, 16:12 [IST]
English summary
Gold price in Kerala rises by Rs 400 per sovereign today. Check the latest updated gold rates and price details here.
കൂടുതല്‍... #notification
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X