സ്വര്‍ണവില ഇടിഞ്ഞു താഴുന്നു; ഇന്ന് വന്‍ വിലക്കുറവ്, 20000 രൂപയുടെ വീഴ്ച, പവന്‍ വില അറിയാം

By Ashif N

കൊച്ചി: കേരളത്തില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വര്‍ണവില കുത്തനെ ഇടിയുകയാണ്. ഇന്നും അതുതന്നെയാണ് അവസ്ഥ. ഉയര്‍ന്ന വിലയിലെത്തിയ ശേഷം പഴയ സ്വര്‍ണം വില്‍ക്കാമെന്ന് കരുതിയവര്‍ക്ക് തിരിച്ചടിയാണ് ഇന്നത്തെ വാര്‍ത്ത. പവന് 6500 രൂപയില്‍ അധികം ഇന്ന് കുറഞ്ഞു. ഇനിയും സ്വര്‍ണ വില താഴുമെന്നാണ് വിവരം.

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 5 മുതല്‍ ആരംഭിക്കും; പരീക്ഷാ ഫലം ഒരു ദിവസം നേരത്തെ അറിയാം

ഒരു പവന്‍ സ്വര്‍ണത്തിന് 131160 രൂപ എന്ന സര്‍വകാല റെക്കോര്‍ഡ് നിരക്കില്‍ എത്തിയ ശേഷമാണ് വില കുറയാന്‍ തുടങ്ങിയത്. ഓരോ ദിവസവും 5000, 8000 രൂപ വച്ചാണ് ഉയര്‍ന്നിരുന്നത്. ഇപ്പോള്‍ അതുപോലെ വില ഇടിയുകയാണ്. ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് 20040 രൂപ കുറഞ്ഞാണ് ഇന്നത്തെ വിലയില്‍ എത്തിയിരിക്കുന്നത്. പുതിയ പവന്‍ വില അറിയാം...


gold price kerala february 2 2026-

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 6640 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 830 രൂപയും കുറഞ്ഞു. പവന് 111120 രൂപയും ഗ്രാമിന് 13890 രൂപയുമാണ് ഇന്നത്തെ വില. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. അതേസമയം, കേരളത്തില്‍ വെള്ളിയുടെ ഗ്രാം വില 300 രൂപയാണ്. പത്ത് ഗ്രാമിന് 3000 രൂപ നല്‍കണം. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4652 ഡോളറായി കുറഞ്ഞു. 5500 വരെ ഉയര്‍ന്ന ശേഷമാണ് വില ഇടിഞ്ഞത്.

സൗദി അറേബ്യ ഒപ്പുവച്ചു; തങ്ങളില്ലെന്ന് തുര്‍ക്കി, പാകിസ്താന് ചുറ്റും ആശങ്ക, കാരണം ഖത്തറിലെ സംഭവമല്ല

കുറഞ്ഞ നിരക്കില്‍ സ്വര്‍ണം ലഭിക്കണം എന്നുള്ളവര്‍ക്ക് താഴ്ന്ന കാരറ്റുകള്‍ സ്വീകരിക്കാം. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11415 രൂപയാണ് വില. എട്ട് ഗ്രാമിന് 91320 രൂപയും. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8890 രൂപയും എട്ട് ഗ്രാമിന് 71120 രൂപയുമായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5730 രൂപയും എട്ട് ഗ്രാമിന് 45840 രൂപയുമായി. നാല് ദിവസത്തിനിടെയാണ് സ്വര്‍ണത്തിന് 20000 രൂപ കുറഞ്ഞിരിക്കുന്നത് എന്നതു എടുത്തു പറയണം.

സ്വര്‍ണവില കുത്തനെ കുറയാന്‍ കാരണം ഇതാണ്

ക്രൂഡ് ഓയില്‍ വില ബാരലിന് 66 ഡോളര്‍ എന്ന നിരക്കിലാണുള്ളത്. ഡോളര്‍ സൂചിക 97.07 എന്ന നിരക്കിലാണ്. ഡോളറിനെതിരായ ഇന്ത്യന്‍ രൂപയുടെ മൂല്യം അല്‍പ്പം ഉയര്‍ന്ന് 91.67 എന്ന നിരക്കിലെത്തി. ഡോളര്‍ മൂല്യത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടെ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞു വരുന്നതാണ് കേരളത്തിലും വില താഴാന്‍ കാരണം.

അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാന്‍ ആയി കെവിന്‍ വാര്‍ഷ് എത്തുമെന്ന വാര്‍ത്തകളാണ് സ്വര്‍ണ വിപണിയില്‍ തിരിച്ചടിക്കുന്നതത്രെ. കെവിന്‍ വാര്‍ഷ് ചുമതലയേറ്റാല്‍ പലിശ നിരക്ക് ഉയര്‍ത്തുമെന്നും ഈ വേളയില്‍ സ്വര്‍ണവില താഴുമെന്നുമാണ് പ്രചാരണം. അതിന് മുമ്പ് തന്നെ ഉയര്‍ന്ന വിലയില്‍ നില്‍ക്കുമ്പോള്‍ വിറ്റഴിച്ച് ലാഭം കൊയ്യുകയാണ് നിക്ഷേപകര്‍.

സ്വര്‍ണത്തിന്റെ ലാഭമെടുക്കല്‍ തുടര്‍ന്നാല്‍ വില ഇനിയും താഴും. ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കണം എന്ന നിലപാടുള്ള വ്യക്തിയാണ് വാര്‍ഷ്. ഇതിന് വേണ്ടിയുള്ള നടപടികള്‍ അദ്ദേഹം സ്വീകരിച്ചാല്‍ സ്വര്‍ണവില വീണ്ടും താഴും. മാത്രമല്ല, വെനസ്വേലയിലെ പ്രശ്‌നങ്ങളും റഷ്യ-യുക്രൈന്‍ വിവാദങ്ങളും വൈകാതെ അവസാനിച്ചേക്കും. അതേസമയം, ഇറാന്‍ അമേരിക്ക തര്‍ക്കം ആശങ്കയാണ്. ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ച അമേരിക്ക വേഗത്തില്‍ തീര്‍ക്കുമെന്നും പറയപ്പെടുന്നു.

Credit: Oneindia

More from DriveSpark

Article Published On: Monday, February 2, 2026, 10:58 [IST]
English summary
Gold Rate Today In Kerala Down At 6640; Pavan Price At 111120, Gram At 13890, Details Inside
കൂടുതല്‍... #notification
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X