ഇന്ത്യയോട് മുട്ടി, തകര്‍ന്നടിഞ്ഞ് ബംഗ്ലാദേശ് ക്രിക്കറ്റ്!! ലീഗ് മുടങ്ങി, മേധാവി തെറിച്ചു

By Manu D

വരാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കില്ലെന്ന തീരുമാനമെടുത്തതിന്റെ പേരില്‍ ഇത്ര വലിയൊരു ദുരന്തം ബംഗ്ലാദേശ് പ്രതീക്ഷിച്ചു കാണില്ല. ഇന്ത്യയോടു മുട്ടിയ ശേഷമുണ്ടായ സംഭവ വികാസങ്ങള്‍ ബംഗ്ലാദേശ് ക്രിക്കറ്റിനെയാകെ ഇപ്പോള്‍ താറുമാറാക്കിയിരിക്കുകയാണ്.

ബംഗ്ലാദേശ് ക്രിക്കറ്റില്‍ ഇത്രയും വലിയൊരു പ്രതിസന്ധി സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലെന്ന കാര്യമുറപ്പാണ്. ബംഗ്ലാദേശ് താരങ്ങളുടെ പ്രതിഷേധം കനക്കുകയും ബിപിഎല്‍ (ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്) മുടങ്ങുകയും ചെയ്തതിനു പിന്നാലെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് മേധാവി നജ്മുല്‍ ഇസ്ലാമിനെ പുറത്താക്കുകയും ചെയ്തിരിക്കുകയാണ്.


BANGLADESH

വരുംദിവസങ്ങളില്‍ ബംഗ്ലാദേശ് ക്രിക്കറ്റില്‍ ഇനി എന്തൊക്കെയാവും സഭവിക്കുകയെന്നാണ് കാത്തിരുന്നു കാണേണ്ടത്. യഥാര്‍ഥത്തില്‍ ഇത്തരമൊരു പ്രതിസന്ധിയിലേക്ക് ബംഗ്ലാദേശിനെ തള്ളിയിട്ടത് എന്താണെന്നറിയാം.

IND vs NZ: സൂപ്പര്‍ താരം ഔട്ട്!! ഒപ്പം മറ്റൊരാളും, 2 മാറ്റം; മൂന്നാമങ്കം ജയിക്കാന്‍ ഈ 11

ബംഗ്ലാദേശില്‍ സംഭവിച്ചതെന്ത്?

കഴിഞ്ഞ ഐപിഎല്‍ മിനി താരലേലത്തില്‍ വാങ്ങിയ ബംഗ്ലാദേശിന്റെ മുന്‍നിര ഫാസ്റ്റ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒഴിവാക്കിയതോടയാണ് എല്ലാ പ്രശ്‌നങ്ങളുടെയും തുടക്കം. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രാഷ്ട്രീയ ബന്ധം വഷളായ സാഹചര്യത്തില്‍ മുസ്തഫിസുറിനെ കളിപ്പിച്ചാല്‍ പ്രതിഷേധിക്കുമെന്ന് വിവിധ കോണുകളില്‍ നിന്നും വിമര്‍ശനങ്ങളുയര്‍ന്നു.

തുടര്‍ന്നാണ് താരത്തെ പുറത്താക്കാന്‍ കെകെആറിനോടു ബിസിസിഐ ആവശ്യപ്പെട്ട്. ഇന്ത്യയുടെ ഈ നീക്കം ബംഗ്ലാദേശിനെ ചൊടിപ്പിക്കുകയും ചെയ്തു. ഇന്ത്യയില്‍ ടി20 ലോകകപ്പ് കളിക്കുന്നതില്‍ തങ്ങളുടെ ടീമിനു സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ മല്‍സരങ്ങള്‍ മറ്റൊരു വേദിയായ ശ്രീലങ്കയിലേക്കു മാറ്റി നല്‍കണമെന്നും ഐസിസിക്ക് അവര്‍ ഇമെയില്‍ അയച്ചു.

പക്ഷെ ഐസിസി ഇതു അംഗീകരിക്കാന്‍ തയ്യാറായില്ല. കളിക്കാരുടെ യാത്രയും താമസസൗകര്യവുമെല്ലാം ഇതിനകം ക്രമീകരിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ ഇനിയൊരു വേദി മാറ്റം ദുഷ്‌കരമാണെന്ന അഭിപ്രായമാണ് ബിസിസിഐയ്ക്കുള്ളത്. അതിനു ശേഷമായിരുന്നു ബംഗ്ലാദശില്‍ ഒന്നിന്നു പിറകെ ഒന്നായി സംഭവ വികാസങ്ങള്‍ അരങ്ങേറിയത്.

IND vs NZ: അവന്‍ ദുരന്തം!! എന്തു ചെയ്യണമെന്ന് പോലുമറിയില്ല, പഞ്ഞിക്കിട്ട് ശ്രീകാന്ത്

ടി20 ലോകകപ്പില്‍ കളിക്കാന്‍ ഇന്ത്യയിലേക്കു പോയില്ലെങ്കില്‍ ബംഗ്ലാദേശ് താരങ്ങള്‍ക്കു പ്രതിഫലമൊന്നും നല്‍കില്ലെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) ഡയറക്ടറര്‍ നജ്മുല്‍ ഇസ്ലാമിന്റെ പ്രസ്താവന ചര്‍ച്ചയായി. മാത്രമല്ല നേരത്തേ കളിച്ച വലിയ ടൂര്‍ണമെന്റുകളില്‍ ബംഗ്ലാദേശ് താരങ്ങളുടെ പ്രകടനത്തെ ഫിനാന്‍സ് കമ്മിറ്റി രൂക്ഷമായി വിമര്‍ശിച്ചതും വലിയ കോളിളക്കം സൃഷ്ടിച്ചു.


najmul islam

Najmul Islam/ X

കോടികള്‍ മുടക്കി ബംഗ്ലാദേശ് ടീമിനെ ടി20 ലോകകപ്പിനായി അയച്ച ശേഷം അവര്‍ അവിടെ പോയി പെര്‍ഫോം ചെയ്തില്ലെങ്കില്‍ എന്തു കാര്യം? അതിന്റെ പേരില്‍ ഞങ്ങള്‍ അവര്‍ക്കു നല്‍കിയ പണം തിരിച്ചു ചോദിക്കാറുണ്ടോ? ഒരിക്കലും അങ്ങനെ സംഭവിച്ചിട്ടില്ല. ഞങ്ങള്‍ ടീമിനായി ഒരുപാട് പണം മുടക്കി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കളിച്ചപ്പോഴും ടീം പരാജയമായി. ഒരു വലിയ കിരീടമെങ്കിലും ടീം ഇതുവരെ നേടിയിട്ടുണ്ടോ? നിങ്ങള്‍ നന്നായി പെര്‍ഫോം ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ മുടക്കിയ പണം തിരികെ നല്‍കണമെന്ന് എല്ലാ സമയത്തും പറയാന്‍ കഴിയുമെന്നും നജ്മുല്‍ ഇസ്ലാം തുറന്നടിക്കുകയും ചെയ്തിരുന്നു.

IND vs NZ: ചതിച്ചത് രോഹിത്? ആ പിഴവിന് മാപ്പില്ല!! ഇത്ര ഫിറ്റായിട്ടും അതിനായി ശ്രമിച്ചില്ല

ഇതാണ് ബംഗ്ലാദേശ് ക്രിക്കറ്റര്‍മാരെയാകെ ചൊടിപ്പിച്ചത്. ഇപ്പോള്‍ നടക്കുന്ന ബംഗ്ലാദേശ് പ്രീമിയല്‍ ലീഗ് (ബിപിഎല്‍) ബഹിഷ്‌കരിക്കാന് അവരുടെ ക്രിക്കറ്റര്‍മാരോട് ബംഗ്ലാദേശ് ക്രിക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ആവശ്യപ്പെടുകയും ചെയ്തു. മാത്രമല്ല നജ്മുല്‍ ഇസ്ലാം ഉടന്‍ സ്ഥാനമൊഴിയണമെന്ന ആവശ്യവും ഇവര്‍ മുന്നോട്ടു വച്ചു.

തുടര്‍ന്ന് ബംഗ്ലദേശ് താരങ്ങള്‍ ഒറ്റക്കെട്ടായി പ്രതിഷേധിച്ചതോടെ ബിപിഎല്ലില്‍ മിര്‍പൂരും ചാറ്റോഗ്രാം റോയസല്‍സും തമ്മിലുള്ള മല്‍സരം റദ്ദാക്കേണ്ടിയും വന്നു. കാര്യങ്ങള്‍ കൈവിട്ടുപോയെന്നു വ്യക്തമായതോടെയാണ് നജ്മുല്‍ ഇസ്ലാമിനെ ബിസിബി തലപ്പത്തു നിന്നും ഇപ്പോള്‍ നീക്കിയിരിക്കുന്നത്.

Credit: Mykhel

More from DriveSpark

Article Published On: Friday, January 16, 2026, 9:27 [IST]
English summary
How Bangladesh Collapse After Fight With India In T20 World Cup Issue | Also Read In Malayalam
കൂടുതല്‍... #notification
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X