ഗില്‍ എന്തൊരു മണ്ടന്‍!! ആരെങ്കിലും അത് ചെയ്യുമോ? ആഞ്ഞടിച്ച് ശ്രീകാന്ത്, കാരണമറിയാം

By Manu D

ഇന്‍ഡോര്‍: ന്യൂസിലാന്‍ഡുമായുള്ള മൂന്നാം ഏകദിനത്തില്‍ ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ നായകനും മുഖ്യ സെലക്ടറുമായിരുന്ന കെ ശ്രീകാന്ത്. ഗില്ലിന്റെ വലിയൊരു മണ്ടത്തരമാണ് ബാറ്റിങിലെ തുടക്കം പാളായിയിട്ടും കിവികളെ 330ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സഹായിച്ചതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് അദ്ദേഹം.

രണ്ടു വിക്കറ്റിനു അഞ്ചു റണ്‍സെന്ന പരിതാപകപമായ അവസ്ഥയില്‍ നിന്നാണ് ന്യൂസിലാന്‍ഡ് എട്ടു വിക്കറ്റിനു 377 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. മറുപടിയില്‍ വിരാട് കോലിയുടെ സെഞ്ച്വറിയിലേറി ഇന്ത്യ പൊരുതിയെങ്കിലും 46 ഓവറില്‍ 296 റണ്‍സിനു പോരാട്ടം അവസാനിക്കുകയായിരുന്നു.


SHIUBMAN GILL

ഗില്ലിനു പറ്റിയ പിഴവ്

ന്യൂസിലാന്‍ഡിനെ മധ്യ ഓവറുകളില്‍ വലിയ കൂട്ടുകെട്ടുണ്ടാക്കി മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ സഹായിച്ചത് ശുഭ്മന്‍ ഗില്ലിന്റെ മോശം ക്യാപ്റ്റന്‍സിയാണെന്നാണ് കെ ശ്രീകാന്തിന്റെ വിലയിരുത്തല്‍. ഈ മല്‍സരത്തെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശ്രേയസ് കാണിച്ചതിന് മാപ്പില്ല!! ഇതാണോ വൈസ് ക്യാപ്റ്റന്‍? കിവികളെ ജയിപ്പിക്കാന്‍ 'കൂട്ടുനിന്നു'

വലംകൈയന്‍ ബാറ്റര്‍മാരായ ഡാരില്‍ മിച്ചെലും ഗ്ലെന്‍ ഫിലിപ്‌സും ക്രീസിലുള്ളപ്പോള്‍ ഇടംകൈയന്‍ സ്പിന്നറായ രവീന്ദ്ര ജഡേജയെ കുറേക്കൂടി നേരത്തേ തന്നെ ശുഭ്മന്‍ ഗില്‍ ബൗളിങിനായി കൊണ്ടു വരേണ്ടതായിരുന്നു.

പക്ഷെ അവന്‍ മീഡിയം പേസറായ ഹര്‍ഷിത് റാണയെ പരീക്ഷിക്കുകയായിരുന്നു. ജഡേജയാണ് ആദ്യം ബൗള്‍ ചെയ്തിരുന്നതെങ്കില്‍ ക്രീസിലുള്ള രണ്ടു ബാറ്റര്‍മാരും ബുദ്ധിമുട്ടിയേനെ. ഫുട്ട് വര്‍ക്ക് അടക്കമുള്ളവയിലെല്ലാം അവര്‍ക്കു ക്രമീകരണങ്ങള്‍ നടത്തേണ്ടതായും വരുമായിരുന്നു.

പക്ഷെ ഹര്‍ഷിത് ബൗള്‍ ചെയ്തതോടെ മിച്ചെലിനും ഫിലിപ്‌സിനും കാര്യങ്ങള്‍ എളുപ്പമായി. ക്രീസില്‍ നിലയുറപ്പിക്കാനും അവരെ ഇതു സഹായിച്ചു. പിന്നീട് ജഡേജ വൈകി പന്തെറിയാന്‍ എത്തുമ്പോഴേക്കും രണ്ടു പേരും സെറ്റായി കഴിഞ്ഞിരുന്നു.

ടീമിലുണ്ട്, കളിപ്പിക്കില്ല!! ആരോണ്‍ പുതിയ സഞ്ജു? എന്തുകൊണ്ട് വീണ്ടും പുറത്ത്, കാരണമിങ്ങനെ

അതു കാരണം വളരെ അനായാസം സ്പിന്നിനെതിരേ ഷോട്ടുകള്‍ കളിക്കാനും ഇവര്‍ക്കു കഴിഞ്ഞു. നിതീഷിന് വലിയൊരു സ്‌പെല്‍ തുടര്‍ച്ചയായി നല്‍കാന്‍ പാടില്ലായിരുന്നു. ആദ്യം ജഡേജയെയും പിന്നെ നീതിഷിനെയും ബൗളിങില്‍ മാറി മാറി പരീക്ഷിക്കായിരുന്നു.

ജഡേജയും കുല്‍ദീപ് യാദവും തീര്‍ത്തും നിരാശപ്പെടുത്തി. ഹര്‍ഷിത് റൗണയുടെ ബൗളിങെടുത്താല്‍ ഏറെക്കുറെ എല്ലാ കളിയിലും രണ്ടാം സ്‌പെല്ലില്‍ റണ്‍ഡ് വാരിക്കോരി നല്‍കുന്നുണ്ട്. പക്ഷെ ന്യൂബോളില്‍ അവന്‍ വേറെ തന്നെ ബൗളറുമാണ്. ഹര്‍ഷിത്തിന് ബൗളിങില്‍ ബ്രേക്ക് നല്‍കാനും പാടില്ലായിരുന്നു.


RAVINDRA JADEJA

കളി മാറിയതെവിടെ?

ഇന്‍ഡോറിലെ ഈ മല്‍സരം യഥാര്‍ഥത്തില്‍ എവിടെയാണ് മാറിയത്? മധ്യ ഓവറുകളില്‍ നമ്മുടെ ബൗളര്‍മാരുടെ പ്രകടനം വളരെ പരിതാപകരമാണ്. പ്രത്യേകിച്ചും നമ്മുടെ സ്പിന്നര്‍മാരുടെ പ്രകടനമാണ് ഏറ്റവും മോശം.

ന്യൂബോളില്‍ ഗംഭീരമായി പന്തെറിയാന്‍ ഹര്‍ഷിത് റാണയ്ക്കു കഴിയുന്നുണ്ട്. പക്ഷെ അടുത്ത സ്‌പെല്ലില്‍ ഏറെ റണ്‍സും വഴങ്ങുന്നു. അവന്റെ ആദ്യ സ്‌പെല്ലെടുത്താല്‍ തകര്‍പ്പന്‍ ബൗളിങ് കാഴ്ചവച്ച ശേഷം രണ്ടു വിക്കറ്റുകളെടുത്തു. പക്ഷെ 10 ഓവറില്‍ വിട്ടുനല്‍കിയത് 84 റണ്‍സാണ്. പിന്നാട് റണ്‍ചേസില്‍ ഹര്‍ഷിത് ഉജ്ജ്വലമായി ബാറ്റും ചെയ്തു.

രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും ബൗളിങില്‍ യാതൊരു ചലനവുമുണ്ടാക്കിയില്ല. കുല്‍ദീപ് ഈ കളിയില്‍ മാത്രമല്ല പരമ്പരയിലുടനീളം ഇംപാക്ടുണ്ടാക്കിയില്ല. നിതീഷ് കുമാര്‍ റെഡ്ഡി ഈ കളിയില്‍ എട്ടോവര്‍ ബൗള്‍ ചെയ്‌തെങ്കിലും റണ്‍സ് വഴങ്ങിയിരുന്നു. അതൊരു പ്രശ്‌നം തന്നെയാണെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

കുല്‍ദീപിന് മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ വീഴ്ത്താനായത് വെറും മൂന്നു വിക്കറ്റുകളാണെങ്കില്‍ ജഡേജയ്്ക്ക് ഒരു വിക്കറ്റ് പോലും ലഭിച്ചതുമില്ല. ബൗളിങില്‍ മാത്രമല്ല, ബാറ്റിങിലും അദ്ദേഹം വന്‍ ഫ്‌ളോപ്പായിരുന്നു.

Credit: Mykhel

More from DriveSpark

Article Published On: Monday, January 19, 2026, 22:57 [IST]
English summary
IND vs NZ: Gill Made A Huge Blunder As Captain, Srikkanth Points Out His Biggest Mistake In 3rd Odi | Also Read In Malayalam
കൂടുതല്‍... #notification
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X