IND vs NZ: നെറ്റ്‌സില്‍ ബുംറയെ പഞ്ഞിക്കിട്ട് സഞ്ജു!! പക്ഷെ ചിലര്‍ വെള്ളം കുടിപ്പിച്ചു; വീഡിയോ

By Manu D

തിരുവനന്തപുരം: ന്യൂസിലാന്‍ഡുമായുള്ള അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ ഇന്ത്യയിറങ്ങുമ്പോള്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ്. കാരണം സ്വന്തം നാട്ടില്‍ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട മല്‍സരം കളിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ ഓപ്പണര്‍.

വരാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പില്‍ സഞ്ജുവിനു പ്ലെയിങ് ഇലവനില്‍ സ്ഥാനമുണ്ടാവുമോയെന്നു തീരുമാനിക്കുന്നതും ഈ കളിയിലെ പ്രകടനം തന്നെയായിരിക്കും. അതിനിടെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ നെറ്റ് സെഷനില്‍ അദ്ദേഹത്തിന്റെ ബാറ്റിങിനെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്.


SANJU SAMSON

നെറ്റ്‌സിലെ പ്രകടനം

അഞ്ചാം ഏകദിനത്തിനു മുന്നോടിയായുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷനില്‍ മികച്ച പ്രകടമാണ് സഞ്ജു സാംസണ്‍ നെറ്റ്‌സില്‍ കാഴ്ചവച്ചതെന്നാണ് പുറത്തു വരുന്ന വിവരം. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ വളരെ അനായാസമാണ് മലയാളി താരം കൈകാര്യം ചെയ്തത്. പരിശീലനത്തിനിടെ മൂന്ന്-നാല് സിക്‌സറുകളെങ്കിലും സൂപ്പര്‍ പേസര്‍ക്കെതിരേ അദ്ദേഹം കണ്ടെത്തുകയും ചെയ്തു.

T20 WC 2026: ഇന്ത്യയെ എനിക്കു തരൂ, തനിച്ച് കഥ കഴിക്കും!! പാക് സ്പിന്നറുടെ മുന്നറിയിപ്പ്

പക്ഷെ സ്പിന്നര്‍മാര്‍ക്കെതിരേ സഞ്ജു അല്‍പ്പം വിഷമിക്കുകയും ചെയ്തു. സ്ലോ ബോളുകള്‍ നേരിടുന്നതില്‍ ചില പ്രശ്‌നങ്ങള്‍ തനിക്കുണ്ടെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്. ഇടംകൈയന്‍ സ്പിന്നറായ അക്ഷര്‍ പട്ടേലുള്‍പ്പെടെയുള്ളവര്‍രെ നേരിട്ടപ്പോള്‍ സഞ്ജു പതറുകയും ചെയ്‌തെന്നാണ് വ്യക്തമാവുന്നത്.

നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്ന സഞ്ജു സാംസണ്‍, വീഡിയോ കാണാം

വിശാഖപട്ടണത്ത് ഇന്ത്യ 51 റണ്‍സിന്റെ കനത്ത പരാജയമേറ്റു വാങ്ങിയ അവസാന മല്‍സരത്തില്‍ അദ്ദേഹത്തെ പുറത്താക്കിയത് കിവി ക്യാപ്റ്റനും സ്പിന്നറുമായ മിച്ചെ്ല്‍ സാന്റ്‌നറായിരുന്നു. വിക്കറ്റ് കവര്‍ ചെയ്യാതെ ബാക്ക്ഫൂട്ടിലേക്കു വന്ന ശേഷം ഓഫ് സൈഡിലേക്കു കളിക്കാന്‍ ശ്രമിച്ചെങ്കിലും ബോള്‍ മിസ്സായപ്പോള്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.

സഞ്ജുവിന്റെ പ്രകടനം

ഇന്ത്യന്‍ ടി20 ടീമിന്റെ ഓപ്പണര്‍ സ്ഥാനത്തേക്കുള്ള രണ്ടാം വരവില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ വിഷമിക്കുന്ന സഞ്ജു സാംസണിനെയാണ് കാണുന്നത്. ന്യൂസിലാന്‍ഡുമായുള്ള ഈ ടി20 പരമ്പരയിലെ നാലിന്നിങ്‌സുകളില്‍ നിന്നും വെറും 40 റണ്‍സ് മാത്രമേ അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുള്ളൂ 25 റണ്‍സ് പോലും ഒരിന്നിങ്‌സിലും താരം തികച്ചിട്ടുമില്ല.


SANJU SAMSON

അവസാന മല്‍സരത്തില്‍ നേടിയ 24 റണ്‍സാണ് പരമ്പരയില്‍ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍. മൂന്നു ഫോറും ഒരു സിക്‌സറുമടക്കം നേടി ഭേദപ്പെട്ട രീതിയില്‍ തുടങ്ങിയെങ്കിലും അതു വലിയൊരു ഇന്നിങ്‌സാക്കി മാറ്റിയെടുക്കാന്‍ കഴിഞ്ഞില്ല. മിച്ചെല്‍ സാന്റ്‌നര്‍ക്കെതിരേ തീര്‍ത്തും അശ്രദ്ധമായ ഷോട്ടിനു ശ്രമിച്ച് ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.

കഴിഞ്ഞ പ്രവചനം കിറുകൃത്യം!! കാര്യവട്ടത്ത് സഞ്ജുവിന്റെ റണ്ണെത്ര? ഫിഫ്റ്റിയില്ല, എഐ പറയും

10, 6, 0, 24 എന്നിങ്ങനെയാണ് പരമ്പരയില്‍ സഞ്ജുവിന്റെ സ്‌കോറുകള്‍. അതുകൊണ്ടു തന്നെ ഹോംഗ്രൗണ്ടായ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അദ്ദേഹത്തിനു മിന്നിച്ചേ തീരൂ. ഒരു 70-80 റണ്‍സോ, സെഞ്ച്വറിയോയാണ് എല്ലാവരും പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നത്. എങ്കില്‍ മാത്രമേ മുന്‍ മല്‍സരങ്ങളിലെ ക്ഷീണം തീര്‍ക്കാനും സാധിക്കുകയുള്ളൂ.

ഇതിനു കഴിഞ്ഞാല്‍ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണറും വിക്കറ്റ് കീപ്പറുമായി സഞ്ജുവിനെ കാണുകയും ചെയ്യാം. എന്നാല്‍ ഫിഫ്റ്റിക്കു താഴെ റണ്‍സിനാണ് ഔട്ടാവുന്നതെങ്കില്‍ ലോകകപ്പിലുടനീളം അദ്ദേഹത്തിനു ബെഞ്ചില്‍ ഇരിക്കേണ്ടതായും വരും.

സഞ്ജു ഔട്ടായപ്പോള്‍ ഗംഭീര്‍ ഞെട്ടി, ഒരാള്‍ ചിരിച്ചു!! ഇഷാനല്ല; ഡഗൗട്ടില്‍ സംഭവിച്ചതറിയാം

പകരം ഇഷാന്‍ കിഷനായിരിക്കും ഈ റോളിലേക്കു നറുക്കുവീഴുക. ഇതിനകം കളിച്ച മല്‍സരങ്ങളില്‍ ഒരു 70 പ്ലസ് റണ്‍സടക്കം നേടി താരം ഗംഭീര ഫോമിലുമാണ്. 2024ലെ അവസാന ടി20 ലോകകപ്പിലും സഞ്ജു ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു.

എന്നാല്‍ ബംഗ്ലാദേശുമായുള്ള സന്നാഹ മല്‍സരത്തില്‍ ഓപ്പണിങിലെത്തി അദ്ദേഹം ഫ്‌ളോപ്പാവുകയും വണ്‍ഡൗണായി ഇറങ്ങിയ റിഷഭ് പന്ത് ഫിഫ്റ്റി പ്ലസ് റണ്‍സ് കുറിക്കുകയും ചെയ്‌തോടെ ചിത്രം മാറി. ഇതോടെ ലോകകപ്പിലെ മുഴുവന്‍ കളിയിലും സഞ്ജു ബെഞ്ചില്‍ ഇരുന്നപ്പോള്‍ റിഷഭ് കീപ്പറാവുകയും ചെയ്തു.

Credit: Mykhel

More from DriveSpark

Article Published On: Saturday, January 31, 2026, 15:36 [IST]
English summary
IND vs NZ: How Sanju Samson Batted Against Jasprit Bumrah And Axar Patel In Nets, Video Goes Viral | Also Read In Malayalam
കൂടുതല്‍... #notification
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X