IND vs NZ T20: മൂന്നാമങ്കം ആര്‍ക്ക്? ഇന്ത്യക്കായി മിന്നിക്കുക 5 പേര്‍!! സഞ്ജുവുണ്ടോ; പ്രവചിച്ച് എഐ
ഗുവാഹത്തി: വീണ്ടുമൊരു പരമ്പര മോഹവുമായാണ് ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയിലെ മൂന്നാമങ്കത്തില്‍ ഇന്ത്യയിറങ്ങുക. ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന പോരാട്ടത്തില്‍ ജയിക്കാനായാല്‍ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ സൂര്യകുമാര്‍ യാദവിനും സംഘത്തിനും 3-0ന്റെ അപരാജിത ലീഡ് നേടാന്‍ സാധിക്കും.
ആദ്യ രണ്ടു കളിയിലും ആധികാരികമായാണ് നമ്മള്‍ ജയിച്ചുകയറിയത്. ആദ്യ മല്‍സരത്തില്‍ 48 റണ്‍സിന്റെ ജയം ടീം ആഘോഷിച്ചപ്പോള്‍ രണ്ടാമത്തേതില്‍ ഏഴു വിക്കറ്റിനും ജയിച്ചുകയറി. മൂന്നാം ടി20യില്‍ വിജയം ആര്‍ക്കൊപ്പമായിരിക്കുമെന്നും ഇന്ത്യക്കു വേണ്ടി തിളങ്ങുക ആരൊക്കെ ആയിരിക്കുമെന്നും പ്രവചിച്ചിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക്. ഇതേക്കുറിച്ച് നോക്കാം.

ടീം ഫോമും കരുത്തും
നിലവിലെ ലോക ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യ ടി20യില്‍ മാജിക്കല്‍ ഫോം തുടരുകയാണ്. 2024ലെ ലോകകപ്പ് നേട്ടത്തിനു ശേഷം കളിച്ച 14 ടി20 പരമ്പരകളും ജയിച്ചാണ് ടീമിന്റെ പടയോട്ടം. അവസാനമായി കളിച്ച 10 ടി20കളെടുത്താല്‍ ഒന്നില്‍ മാത്രമേ ഇന്ത്യ തോല്‍വിയറിഞ്ഞിട്ടുള്ളൂ.
IND vs NZ T20 : സഞ്ജുവിന് ഇനി ചാന്‍സില്ല, ഡൂ ഓര്‍ ഡൈ..! ലോകകപ്പിലേക്ക് ഗില്‍ എത്തുമോ?
അവസാന കളിയില്‍ നായകന്‍ സൂര്യകുമാര്‍ യാദവും (37 ബോളില്‍ 82*) തന്റെ പഴയ ഫോമിലേക്കു മടങ്ങിയെത്തിയതോടെ ഇന്ത്യക്കു ആശങ്കകളൊന്നുമില്ല. ഇഷാന്‍ കിഷനും (32 ബോളില്‍ 76) ടീമിലേക്കുള്ള മടങ്ങിവരവിലെ ആദ്യ ഫിഫ്റ്റി കഴിഞ്ഞ മല്‍സരത്തില്‍ നേടി.
സ്പിന്‍ ജോടികളായ വരുണ്‍ ചക്രവര്‍ത്തിക്കും കുല്‍ദീപ് യാദവിനും കിവികളെ പിടിച്ചു നിര്‍ത്താന്‍ സാധിക്കുന്നുണ്ട്. നാട്ടില്‍ കളിക്കുന്ന ആനുകൂല്യവും ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരുടെ സാന്നിധ്യവുമെല്ലാം ഇന്ത്യയെ കൂടുതല്‍ അപകടകാരികളാക്കുന്നു.
മറുഭാഗത്തു ടി20യില്‍ സ്ഥിരത പുലര്‍ത്താന്‍ കഴിായാതെ പാടുപെടുകളാണ് ന്യൂസിലാന്‍ഡ്. ബൗളിങിലെ പ്രശ്‌നങ്ങളും ഫീല്‍ഡിങില്‍ വരുത്തുന്ന പിഴവുകളുമെല്ലാം ടീമിനു ക്ഷീണമാവുന്നു. മൂന്നാം ടി20യിലും ഇവയെല്ലാം കിവികളെ വേട്ടയാടിയേക്കും.
പിച്ചും സാഹചര്യങ്ങളും
മൂന്നാം ടി20 മല്‍സരത്തിന്റെ വേദിയായ ഗുവാഹത്തിയിലെ പിച്ചിലേക്കു വന്നാല്‍ ബാറ്റിങിനെ തുണയ്ക്കുന്നതാണിത്. അധികം ബൗണ്‍സില്ലാത്ത പരിമിതമായ സ്വിങുമുള്ള ഇവിടെ സമീപകാലത്തെല്ലാം വലിയ സ്‌കോറുകളും പിറന്നിട്ടുണ്ട്.
ഗില്ലിന്റെ ചീട്ട് കിറി, സഞ്ജുവിന് യുവി പണി കൊടുത്തതോ? സത്യം ഇതല്ല!! ശരിക്കും കാരണമിങ്ങനെ
പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങളെയും പോലെ വീണ്ടുമൊരു റണ്‍ചേസ് ഇവിടെ പ്രതീക്ഷിക്കാം. പവര്‍പ്ലേയില്‍ 50-60 റണ്‍സെങ്കിലും പിറക്കാനുമിടയുണ്ട്. രണ്ടാമിന്നിങ്‌സിന്റെ സമയത്ത് മഞ്ഞുവീഴ്ചയുണ്ടാവുമെന്നതിനാല്‍ ടീമുകള്‍ റണ്‍ചേസിനാവും മുന്‍തൂക്കം നല്‍കുക.

വിജയമാര്‍ക്ക്, മിന്നിക്കുകയാര്?
മൂന്നാം ടി20യിലും ന്യൂസിലാന്‍ഡിനെ തുരത്തി പരമ്പരയും ഇന്ത്യ വരുതിയിലാക്കുമെന്നാണ് എഐയുടെ പ്രവചനം. ഗുവാഹത്തിയിലും ഇന്ത്യ വെന്നിക്കൊടി പാറിക്കാനുള്ള സാധ്യത 60-78 ശതമാനം വരെയാണ്. എന്നാല്‍ ന്യൂസിലാന്‍ഡ് ഈ കൡയില്‍ ജയിക്കാനുള്ള സാധ്യത വെറും 22-40 ശതമാനം വരെ മാത്രമേയുള്ളൂ.
IND vs NZ: സഞ്ജു പറഞ്ഞത് കേട്ടില്ല, 'കുഴിയില്‍' ചാടി സൂര്യ!! ഇത്രയ്ക്കു വിലയില്ലേ? സംഭവമിങ്ങനെ
അതേസമയം, ഇന്ത്യക്കു വേണ്ടി പ്രധാനമായും മിന്നിച്ചേക്കുക അഞ്ചു പേരാവുമെന്നാണ് എഐയുടെ പ്രവചനം. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ശിവം ദുബെ, വരുണ്‍ ചക്രവര്‍ത്തി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണിത്.
കഴിഞ്ഞ മല്‍സരത്തില്‍ വണ്‍ഡൗണായി ക്രീസിലെത്തിയ ശേഷം 32 ബോളില്‍ 76 റണ്‍സ് വാരിക്കൂട്ടിയ ഇഷാനാണ് മല്‍സരഗതി തന്നെ മാറ്റിയത്. ഇഷാന്‍ അത്തരമൊരു കൗണ്ടര്‍ അറ്റാക്കിങ് ഗെയിം കളിച്ചില്ലായിരുന്നെങ്കില്‍ തുടക്കത്തിലെ വന്‍ തകര്‍ച്ചയില്‍ (രണ്ടിന് ആറ്) കരകയറുക ടീമിനു അസാധ്യമായി മാറിയേനെ. മൂന്നാം ടി20യിലേത് ബാറ്റിങ് പിച്ച് കൂടി ആയതിനാല്‍ ഇഷാന്‍ വീണ്ടുമൊരു സ്‌ഫോടനാത്മക ഇന്നിങ്‌സ് കളിക്കാനുള്ള സാധ്യതയും കൂടുതലാണ്.
Credit: Mykhel


Click it and Unblock the Notifications








