IND vs NZ: ശ്രേയസ് ഈസ് ബാക്ക്, വെടിക്കെട്ട് താരം ബെഞ്ചില്‍!! ആദ്യ ടി20ക്ക് കിടു 11 ഇതാ

By Manu D

നാഗ്പൂര്‍: നീണ്ട ഗ്യാപ്പിനു ശേഷം ഇന്ത്യന്‍ ടി20 ടീമിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍. പരിക്കേറ്റ തിലക് വര്‍മയ്ക്കു പകരമാണ് ആദ്യ മൂന്നു ടി20കള്‍ക്കുള്ള ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത്. പരിക്കുകാരണം പരമ്പര നഷ്ടായ വാഷിങ്ടണ്‍ സുന്ദറിനു പപകരം രവി ബിഷ്‌നോയ്ക്കും ടീമില്‍ ഇടം ലഭിച്ചു.

അടുത്ത മാസം ഏഴിന് ആരംഭിക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനു മുമ്പ് കിവികളുമായി അഞ്ചു അഞ്ചു ടി20കളുടെ പരമ്പരയിലാണ് ഇന്ത്യ കൊമ്പുകോര്‍ക്കുക. ബുധനാഴ്ച (ജനുവരി 21) രാത്രി നാഗ്പൂരിലാണ് പരമ്പരയിലെ ആദ്യ പോരാട്ടം. ഈ മല്‍സരത്തിനുള്ള ഇന്ത്യയുടെ ശക്തമായ പ്ലെയിങ് ഇലനില്‍ ആര്‍ക്കെല്ലാം ഇടം ലഭിക്കുമെന്നു നോക്കാം.


SANJU ABHISHEK

ഇന്ത്യന്‍ ഇലവനില്‍ ആരെല്ലാം?

ആദ്യ ടി20യില്‍ ഇന്ത്യയുടെ ഓപ്പണിങ് ജോടികള്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും ലോക ഒന്നാം നമ്പര്‍ ബാറ്റര്‍ അഭിഷേക് ശര്‍മയുമായിരിക്കും. വൈസ് ക്യാപ്റ്റന്‍ കൂടിയായ ശുഭ്മന്‍ ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ വീണ്ടും ഓപ്പണിങിലേക്കു തിരികെ വിളിക്കാനുള്ള തീരുമാനം മാസ്റ്റര്‍ സ്‌ട്രോക്കായി മാറിയിരിക്കുകയാണ്.

IND vs NZ: തന്റെ മുന്‍ ടീമിനെ കുളമാക്കി ഗില്‍!! ചങ്കു തകര്‍ന്ന് രോഹിത്, ചെയ്തതറിയാം, വീഡിയോ

ഇനി ലോകകപ്പ് തീരുന്നത് വരെയെങ്കിലും ഓപ്പണിങില്‍ അദ്ദേഹത്തിന്റെ സ്ഥാനം സേഫാണെന്നു പറയാം. സഞ്ജു- അഭിഷേക് ഓപ്പണിങ് ജോടിക്കു ശേഷം മൂന്നാം നമ്പറില്‍ ഇറങ്ങുക നായകന്‍ സൂര്യകുമാര്‍ യാദവായിരിക്കും. മോശം ഫോമിലൂടെ കടന്നുപോവുന്ന അദ്ദേഹം ഇവിടെ തന്നെ കളിക്കുന്നതായിരിക്കും നല്ലത്.

കാരണം വണ്‍ഡൗണായി എത്തിയാല്‍ കൂടുതല്‍ ബോള്‍ നേരിടാനും അതു വഴി ബാറ്റിങിലെ താളം വീണ്ടെടുക്കാനും സ്‌കൈയ്ക്കു സാധിക്കും. രണ്ടോ, മൂന്നോ ഫിഫ്റ്റികള്‍ പരമ്പരയില്‍ നേടാന്‍ കഴിഞ്ഞാല്‍ അതു ലോകകപ്പില്‍ സൂര്യക്ക് നല്‍കുന്ന ആത്മനിവിശ്വാസം വളരെ വലുതായിരിക്കും.

നാലാമനായിട്ടാവും ശ്രേയസ് അയ്യര്‍ ക്രീസിലെത്തുക. ഇതോടെ ഇന്ത്യയുടെ ടോപ്പ് ഫോറും സെറ്റായിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് ഈ പൊസിഷനില്‍ തീര്‍ച്ചയായും ടീമിനു മുതല്‍ക്കൂട്ടാവും. തിലക് വര്‍മയുടെ അഭാവത്തില്‍ ആദ്യ മൂന്നു ടി20കളില്‍ ലഭിക്കുന്ന അവസരം ശ്രേയസ് പരമാവധി മുതലാക്കാന്‍ ശ്രമിക്കുമെന്ന കാര്യവുമുറപ്പാണ്.

IND vs NZ: സൂപ്പര്‍ താരം ഔട്ട്!! ഒപ്പം മറ്റൊരാളും, 2 മാറ്റം; മൂന്നാമങ്കം ജയിക്കാന്‍ ഈ 11

അദ്ദേഹം ടി20 ടീമിലേക്കു വന്നതോട എട്ടിന്റെ പണി കിട്ടിയത് വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷനാണ്. കാരണം തിലക് പിന്‍മാറിയതോടെ പകരം ഇന്ത്യന്‍ ഇലവനില്‍ തനിക്കു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം. പക്ഷെ ശ്രേയസിന്റെ വരവോടെ അത് അവസാനിച്ചിരിക്കുകയാണ്. ഇനി പരമ്പരയിലെ ഒരു കളിയില്‍ പോലും ഇഷാന് അവസരം ലഭിക്കാനും സാധ്യതയില്ല.


SHREYAS IYER

അഞ്ചാമനായി ക്രീസിലെത്തുന്നത് ഓള്‍റൗണ്ടര്‍ ശിവം ദുബെയായിരിക്കും. കാരണം ഇന്ത്യക്കു ടോപ്പ് ഫോറില്‍ ഇടംകൈയന്‍ ബാറ്റര്‍മാരില്ല. അതിനു ശേഷം ആറാമനായിട്ടാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റ് ചെയ്യുക. ഏഴാമനായി ടീമിലെത്തുക ഇടംകൈന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലായിരിക്കും. ഇതോടെ റിങ്കു സിങിനു ബെഞ്ചില്‍ ഇരിക്കേണ്ടിയും വരും.

തുടര്‍ന്ന് ബൗളര്‍മാരുടെ ഊഴമായിരിക്കും. സൂപ്പര്‍ ജോടികളായ കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയും ചേര്‍ന്ന് സ്പിന്‍ വിഭാഗം കൈകാര്യം ചെയ്യും. ഈ പരമ്പരയിലും ടി20 ലോകകപ്പിലുമെല്ലാം രണ്ടും പേരെയും ഒരുമിച്ച് കളിപ്പിക്കാനായിരിക്കും ഇന്ത്യയുടെ പ്ലാന്‍. അതിനു പിന്നാലെ പേസ് ലൈനപ്പില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം അര്‍ഷ്ദീപ് സിങും കളിക്കും.

ആദ്യ ടി20യിലെ ഇന്ത്യന്‍ 11

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.

ടി20 പരമ്പരയ്ക്കുള്ള പുതുക്കിയ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ആദ്യ മൂന്ന് ടി20കളില്‍ മാത്രം), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), റിങ്കു സിംഗ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രവി ബിഷ്‌നോയ്.

Credit: Mykhel

More from DriveSpark

Article Published On: Saturday, January 17, 2026, 6:21 [IST]
English summary
IND vs NZ: No Place For Ishan, India's Strongest Playing 11 For First T20 After Shreyas Arrival | Also Read In Malayalam
കൂടുതല്‍... #notification
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X