IND vs NZ: സഞ്ജുവിനെ തകര്‍ത്തു, ഇഷാനെ ഹീറോയാക്കി!! എല്ലാം ചെയ്തത് അവര്‍; ആഞ്ഞടിച്ച് ഇര്‍ഫാന്‍

By Manu D

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കൊപ്പം ബാറ്റിങില്‍ തുടര്‍ച്ചയായി ഫ്‌ളോപ്പായി കൊണ്ടിരിക്കുന്ന സഞ്ജു സാംസണിനു പിന്തുണയുമായി മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. സഞ്ജുവിനെ ഇപ്പോള്‍ ഏറ്റവും മോശം അവസ്ഥയിലേക്ക് തള്ളിയിട്ടതും ഇഷാന്‍ കിഷനെ ഹീറോയാക്കിയതും ഒരേയാളുകള്‍ തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സഞ്ജുവിന്റെ ഫ്‌ളോപ്പ് ഷോ, ഗില്‍ ഹാപ്പിയോ? ഇഷാന്റെ സെഞ്ച്വറിയോട് പ്രതികരിച്ചതിങ്ങനെ

ന്യൂസിലാന്‍ഡിനെതിരേ സമാപിച്ച അഞ്ചു ടി20കളുടെ പരമ്പരയില്‍ വന്‍ ഫ്‌ളോപ്പായതോടെ മലയാളി താരത്തിന് ഇനി ലോകകപ്പ് പ്ലെയിങ് ഇലവനിലും സ്ഥാനം ലഭിക്കില്ലെന്നുറപ്പായിട്ടുണ്ട്. വെറും 46 റണ്‍സാണ് പരമ്പരയില്‍ സഞ്ജുവിനു സ്‌കോര്‍ ചെയ്യാനായത്. ഇഷാനാവട്ടെ ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം നേടി മിന്നിക്കുകയും ചെയ്തു.


SANJU SAMSON- IND vs NZ

സഞ്ജുവിന്റെ വില്ലനാര്?

സഞ്ജു സാംസണിന്റെ ഫോമിനെ കുറിച്ച് സംസാരിക്കുമ്പോള്‍ രണ്ടു കാര്യങ്ങള്‍ പ്രത്യേകം എടുത്തു പറയേണ്ടതുണ്ടെന്നാണ് ഇര്‍ഫാന്‍ പഠാന്‍ ചൂണ്ടിക്കാട്ടുന്നത്. രണ്ടു കാരണങ്ങള്‍ കൊണ്ടാണ് ഒരു ബാറ്റര്‍ക്കു റണ്ണെടുക്കാന്‍ കഴിയാതെ പോവുന്നത്. ഒന്ന് ആത്മവിശ്വാസക്കുറവാണെങ്കില്‍ മറ്റൊന്ന് ബാറ്റിങ് ടെക്‌നിക്കിലെ പ്രശ്‌നങ്ങളുമാണ്.

IND vs NZ: ലോകകപ്പില്‍ ഇനി ബെഞ്ചിലിരിക്കും!! അവസരം തുലച്ചു, ഇവര്‍ക്ക് കിട്ടിയത് 8ന്റെ പണി

സഞ്ജു സാംസണിന്റെ കാര്യത്തില്‍ ഞാന്‍ രണ്ടു കാര്യങ്ങളാണ് ശ്രദ്ധിച്ചത്. ജീവിതത്തിലൊരിക്കലും ബാറ്റിങില്‍ സ്ഥിരത പുലര്‍ത്തിയിട്ടില്ലാത്ത താരമാണ് അദ്ദേഹം. പക്ഷെ സ്ഥിരത കൈവരിക്കുകയും റണ്‍സ് നേടുകയും ചെയ്തപ്പോള്‍ സഞ്ജുവിനെ അവര്‍ മാറ്റി.

ഓപ്പണറായി മൂന്നു സെഞ്ച്വറികളടക്കം നേടി നില്‍ക്കുന്ന സമയത്താണ് അദ്ദേഹത്തോട് ബാറ്റിങില്‍ താഴേക്ക് ഇറങ്ങാന്‍ ആവശ്യപ്പെടുന്നത്. ഇവിടെയാണ് പ്രശ്‌നം വരുന്നത്. ഇഷാന്‍ കിഷനെ ടീമിലെടുത്തതിന്റെ ക്രെഡിറ്റ് നമ്മള്‍ ഇപ്പോള്‍ സെലക്ടര്‍മാര്‍ക്കാണ് നല്‍കുന്നത്. എന്നാല്‍ സഞ്ജു ഫോമൗട്ടായതിന്റെ വിമര്‍ശനം അര്‍ഹിക്കുന്നതും ഇതേ സെലക്ടര്‍മാര്‍ തന്നെയാണെന്നും ഇര്‍ഫാന്‍ ആഞ്ഞടിക്കുന്നു.

പൊസിഷന്‍ മാറ്റരുത്

ക്രിക്കറ്റിന്റെ ഏതു തലത്തിലാണെങ്കിലും ഒരു താരം നന്നായി കളിച്ചുതൊണ്ടിരിക്കവെ അവിടെ നിന്നും മാറ്റുന്നന് തെറ്റ് തന്നെയാണെന്നും ഇര്‍ഫാന്‍ പഠാന്‍ അഭിപ്രായപ്പെട്ടു. ക്ലബ്ബ് ക്രിക്കറ്റിലോ, ആഭ്യന്തര ക്രിക്കറ്റിലോ ഏതിലുമാവട്ടെ ഇക്കാര്യം എല്ലാവര്‍ക്കും കണക്ടാവും.


SANJU SAMSON- IND vs NZ

അതായത് നിങ്ങള്‍ നന്നായി പെര്‍ഫോം ചെയ്തു കൊണ്ടിരിക്കവെ പുതിയൊരാള്‍ വരികയും പകരം അതേ പൊസിഷനില്‍ കളിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ക്കു ദേഷ്യമുണ്ടാവുകയും ആത്മവിശ്വാസത്തെ ബാധിക്കുകയും ചെയ്യും. നിങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടുണ്ടാവില്ല. എന്നിട്ടും നിങ്ങളുടെ സ്ഥാനത്ത് മറ്റൊരാള്‍ കളിക്കുന്നു. ഇക്കാര്യം നിങ്ങളുടെ മനസ്സിനെ എല്ലായ്‌പ്പോഴും അലട്ടിക്കൊണ്ടിരിക്കും.

T20 WC 2026: ഇന്ത്യയെ എനിക്കു തരൂ, തനിച്ച് കഥ കഴിക്കും!! പാക് സ്പിന്നറുടെ മുന്നറിയിപ്പ്

സഞ്ജു സാംസണ്‍ സ്ഥിരമായി ഓപ്പണിങില്‍ കളിക്കുകയും നല്ല പ്രകടനങ്ങള്‍ നടത്തുകയും ചെയ്യവെയാണ് അവിടെ നിന്നും ഒരു കാരണവുമില്ലാതെ മാറ്റപ്പെട്ടത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഫോം പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. ആത്മവിശ്വാസക്കുറവിനൊപ്പം സാങ്കേതിക പ്രശ്‌നങ്ങളുമുണ്ട്.

ഇങ്ങനെയൊരാള്‍ ലോകകപ്പില്‍ തങ്ങളുടെ ഓപ്പണറായി കളിക്കണമെന്ന് ഒരു ടീമും ആഗ്രഹിക്കില്ല. സഞ്ജുവിനെ ആക്ക തീര്‍ത്തത് സെലക്ടര്‍മാര്‍ തന്നെയാണ്. ഇഷാന്‍ കിഷനെ കൊണ്ടു വന്നതിന്റെ ക്രെഡിറ്റ് അര്‍ഹിക്കുമ്പോള്‍ തന്നെ സഞ്ജുവിന്റെ കാര്യത്തില്‍ അവര്‍ കുറ്റക്കാരാണെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.

Credit: Mykhel

More from DriveSpark

Article Published On: Monday, February 2, 2026, 10:59 [IST]
English summary
IND vs NZ: Sanju Samson Lost His Form Becaue Of Selectors One Bad Decision, Slams Irfan Pathan | Also Read In Malayalam
കൂടുതല്‍... #notification
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X