പൊന്നേ പൊന്നമ്പിളി..! തുടർച്ചയായി കുറഞ്ഞ് സംസ്ഥാനത്തെ സ്വർണവില, ഇന്ന് ജ്വല്ലറിയിലേക്ക് വിട്ടാലോ..?

By Shyam Kumar M

ഒടുവിൽ അത് സംഭവിക്കുകയാണ്. ആഭരണപ്രേമികളുടെ പ്രാർത്ഥന പോലെ കേരളത്തിൽ സ്വർണവില താഴേക്ക് വീഴുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിട മാത്രം 4,160 രൂപയുടെ കുറവാണ് സ്വർണത്തിനുണ്ടായത്. വരും ദിവസങ്ങളിലും മഞ്ഞ ലോഹത്തിന്‍റെ വില താഴേക്ക് വീഴാൻ തയ്യാറായാൽ പവന്‍റെ വില 1 ലക്ഷം രൂപയിലെത്തും. അത് വലിയ അളവിൽ സ്വർണം വാങ്ങുന്നവർക്ക് നൽകുന്ന ആശ്വാസം വലുതാണ്. അങ്ങനെ സംഭവിക്കുമോ എന്നാണ് എല്ലാവരും ഉറ്റ് നോക്കുന്ന്.

ഇന്നത്തെ വില

പവന് 1,14,720 രൂപ എന്ന വിലയിലായിരുന്ന സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് വില കുറഞ്ഞു. 1,120 രൂപയാണ് ഇന്ന് കുറഞ്ഞത്. അതോടെ 1,13,600 രൂപ എന്ന നിലയിലാണ് ഇന്നത്തെ വ്യാപാരം. ഗ്രാമിന് 140 രൂപയാണ് കുറഞ്ഞത്. 14,200 രൂപയാണ് പുതുക്കിയ വില.

1 പവൻ വാങ്ങാൻ

ഇന്ന് സ്വർണാഭരണം വാങ്ങാൻ പോകുന്നവർ ഏറ്റവും പുതിയ വില നിലവാരം അറിഞ്ഞിരിക്കണം. സ്വർണ വിലക്കൊപ്പം പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്ക് ചാർജ് എന്നീ ഘടകങ്ങളും ചേരുമ്പോഴാണ് ആഭരണത്തിൻ്റെ വില നിശ്ചയിക്കുന്നത്. ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,25,000 രൂപ നൽകേണ്ടി വരും.

സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില മാറുന്നത് എന്തുകൊണ്ട്?

വില കുറയാൻ കാരണം

സ്പോട്ട് സ്വർണ്ണ വില 1% കുറഞ്ഞ് ഔൺസിന് 4,970 ഡോളറിൽ താഴെയായി. അതേസമയം സ്പോട്ട് വെള്ളി വില 2% കുറഞ്ഞ് ഔൺസിന് 75 ഡോളറിനടുത്ത് എത്തി. കഴിഞ്ഞ ദിവസം വില ഇടിയാനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന് നിക്ഷേപകരുടെ ലാഭമെടുപ്പായിരുന്നു.മാത്രമല്ല യുഎസ് ഡോളർ ശക്തിപ്പെട്ടു, ഇത് വിദേശ വാങ്ങലുകാർക്ക് സ്വർണം വിലയേറിയത്. ഇതോടൊപ്പം യുഎസിലും ചൈനയിലും അവധിയായിരുന്നതിൽ വ്യാപാരം കുറഞ്ഞതും വിലയെ സ്വാധീനിച്ചു.


Kerala Gold Rate Today

1 ലക്ഷത്തിലെത്തുമോ..?

സ്വർണവില വർധിച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്ന് സെൻട്രൽ ബാങ്കുകളുടെ വാങ്ങലാണ്. ഇന്ത്യ ഉൾപ്പെടെ ബ്രിക്സ് രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ വലിയ അളവിൽ സ്വർണം വാങ്ങി. ആവശ്യം ഉയർത്തിയതോടെ സ്വർണം റെക്കോഡ് വില തൊടാൻ കാരണമായി. എന്നാൽ, സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങുന്നതിൽ കുറവ് വരുത്തുകയോ നിർത്തുകയോ ചെയ്താൽ സാഹചര്യം വേഗത്തിൽ മാറും.

Gold Rate Live: കുത്തനെ കുറഞ്ഞ് പൊന്ന്, സ്വർണവില വീണ്ടും മോഹിപ്പിക്കുന്നു, വിശദാംശങ്ങൾ തത്സമയം അറിയാം

ഇപ്പോഴത്തെ സാഹചര്യത്തില്‍ വില കൂടിയും കുറഞ്ഞും മുന്നോട്ട് പോയാലും ഒരു ലക്ഷത്തില്‍ താഴെ പോവില്ല എന്നാണ് പല വിദഗ്ധരും പറയുന്നത്. വലിയ വിലക്കയറ്റങ്ങളും അതുപോലുള്ള വലിയ ഇടിവും ഉണ്ടാവില്ലെന്നും പറയുന്നു. അതുകൊണ്ട് ചെറിയ നിക്ഷേപത്തിലൂടെയായാലും സ്വര്‍ണം സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് ഭാവിയിലേക്ക് മികച്ച തീരുമാനമായിരിക്കും.

സുരക്ഷിത നിക്ഷേപം

വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കിലും സ്വര്‍ണം ഇപ്പോഴും സുരക്ഷിത നിക്ഷേപം തന്നെയാണെന്ന് വിദഗ്ധര്‍ പറയുന്നു. യുഎസുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ കണക്കിലെടുത്താലും പെട്ടെന്നുണ്ടാകുന്ന ഇടിവുകള്‍ക്ക് സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് നഷ്ടം ഉണ്ടാകാനുളള സാധ്യത വളരെ കുറവാണ്.

അറിയിപ്പ്: വിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Credit: Goodreturns

More from DriveSpark

Article Published On: Tuesday, February 17, 2026, 11:18 [IST]
English summary
Kerala gold price drops again on January 17, 2026. Check today’s latest 22K and 24K pavan rates and market updates here.
കൂടുതല്‍... #notification
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X