സ്വർണം കത്തിക്കയറുന്നു, ഇന്ന് പവന് കൂടിയത് 1,800 രൂപ, ഒരുപവൻ വാങ്ങാൻ 1.5 ലക്ഷം നൽകണം

By Shyam Kumar M

ആഭരണപ്രേമികളുടെ ഹൃദയം തകർന്ന മാസമാണ് ജനുവരി. പവന്‍റെ വില എല്ലാ റെക്കോർഡുകളും തകർത്ത് മുന്നോട്ട് പോകുന്നു. പവന്‍റെ വില 1.10 ലക്ഷവും കടന്ന് വളരെ ദൂരെ എത്തി. ഇനി ഒരുതിരിച്ച് പോക്ക് ഇല്ലാത്ത രീതിയിലാണ് സ്വർണവിലയുടെ കുതിപ്പ്. കഴിഞ്ഞ 26 ദിവസത്തിനിടെ മാത്രം 20,280 രൂപയാണ് ഒരുപവന് കൂടിയത്. വരും ദിവസങ്ങളിലും വില മുകളിലേക്ക് തന്നെ പോകാനാണ് സാധ്യത.

ഇന്നത്തെ വില

പവന് 1,17,520 രൂപ എന്ന നിരക്കിലായിരുന്നു ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് 1,800 രൂപ കൂടി. 1,19,320 രൂപ എന്നതാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 14,915 രൂപ. സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, ജിഎസ്ടി, ഹോൾമാർക്ക് ചാർജ് തുടങ്ങിയവ നൽകണം. അതായത് ഇന്നത്തെ വിലക്കൊപ്പം 10% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,50,000 രൂപ നൽകേണ്ടി വരും.

ഇന്നും ഇടി വെട്ടി മഴ പെയ്യും, ഈ ജില്ലകളിലുള്ളവർ ശ്രദ്ധിക്കണം, അറിയാം ഇന്നത്തെ കാലാവസ്ഥാ റിപ്പോർട്ട്

കുതിപ്പിന് കാരണം

ആഗോള സ്വർണവിലയിലുണ്ടായ കുതിപ്പാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്. ചരിത്രത്തിലാദ്യമായി ആഗോളവിപണിയിൽ സ്വർണവില ഔൺസിന് 5000 ഡോളർ പിന്നിട്ടു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങളാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണം. ഗ്രീൻലാൻഡിന് മേലുള്ള ട്രംപിന്റെ അവകാശവാദവും ഫെഡറൽ റിസർവിന് മേൽ അദ്ദേഹം ചെലുത്തുന്ന സമ്മർദവുമെല്ലാം സ്വർണവില ഉയരുന്നതിനുള്ള പ്രധാനകാരണമാണ്. ഇതിനൊപ്പം ഡോളർ ദുർബലമാവുന്നതും കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും മഞ്ഞലോഹത്തിന് കരുത്താകുന്നുണ്ട്.


Kerala Gold Price

വില എത്രവരെ ഉയരും..?

വരും ദിവസങ്ങളിൽ ഫെഡറൽ റിസർവിന്റെ വായ്പ അവലോകന യോഗം നടക്കുന്നുണ്ട്. അവലോകനത്തിൽ ഉൾപ്പടെ ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെ സമ്മർദത്തിലാക്കാനുള്ള നീക്കങ്ങൾ ട്രംപ് തുടങ്ങിയിട്ടുണ്ട്. ഫെഡ് പലിശ നിരക്ക് കുറച്ചാൽ വീണ്ടും സ്വർണവില മുകളിലേക്ക് ഉയരാം.

20 കോടിയുടെ ഉടമ കാഞ്ഞിരപ്പള്ളി സ്വദേശി തന്നെ, ടിക്കറ്റ് വിറ്റത് 2 മാസം മുൻപ്, വിശദാംശങ്ങൾ അറിയാം

ദീർഘകാലാടിസ്ഥാനത്തിലുള്ള ചാഞ്ചാട്ടവും ലാഭക്കണക്കും തള്ളിക്കളയാനാവില്ലെങ്കിലും സാങ്കേതിക ശക്തി, യുഎസ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ, നിലനിൽക്കുന്ന ഭൗമരാഷ്ട്രീയ അപകടസാധ്യതകൾ എന്നിവയുടെ സംയോജനം ആഗോള സാഹചര്യങ്ങൾ അനുകൂലമായി തുടരുകയാണെങ്കിൽ സ്വർണ്ണത്തെ 1.5 ലക്ഷം രൂപയിലേക്ക് തള്ളിവിടുമെന്നും അതിനുമപ്പുറം പോകുമെന്നും വിശകലന വിദഗ്ധർ പറയുന്നു

അഡ്വാന്‍സ് ബുക്കിംഗ്

വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍ സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിം​ഗിന്‍റെ പ്രത്യേകത.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Credit: Goodreturns

More from DriveSpark

Article Published On: Monday, January 26, 2026, 10:09 [IST]
English summary
Kerala gold prices touched a new all-time high on January 26, 2025, with one pavan of gold priced at ₹1.5 lakh.
കൂടുതല്‍... #notification
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X