ഇന്നും പുതിയ റെക്കോർഡ്, കത്തിക്കയറി സ്വർണവില, പവന് ഇന്ന് മാത്രം കൂടിയത് 3,680 രൂപ

By Shyam Kumar M

ഇത്തിരി പൊന്ന് വാങ്ങണമെങ്കിൽ ലക്ഷങ്ങൾ ചിലവഴിക്കേണ്ട അവസ്ഥയിലാണ് ആഭരണപ്രേമികൾ. പവന്‍റെ വില ഓരോ ദിവസം കഴിയുമ്പോഴും ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. നിലവിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണമുള്ളത്. ഈ മാസം മാത്രം പവന് 14,000 രൂപയിൽ അധികം വർദ്ധിച്ചു. വരും ദിവസങ്ങളിലും വില മുകളിലേക്ക് ഉയർന്നാൽ സാധാരണക്കാർക്ക് ഇത്തിരി പൊന്ന് എന്നത് ബാലികേറാ മലയായി മാറും എന്ന കാര്യം ഉറപ്പാണ്.

ഇന്നലത്തെ വില

ഇന്നലെ നാല് തവണയാണ് സ്വർണവിലയിൽ മാറ്റം സംഭവിച്ചത്. രാവിലെ 760 രൂപയാണ് ഒരു പവന് വര്‍ധിച്ചത്, ഉച്ചയ്ക്ക് ആകട്ടെ 800 രൂപയും കൂടി, ഉച്ചയ്ക്ക് ശേഷം 1,600 രൂപയുടെ വര്‍ധനവും സംഭവിച്ചു. അതായത്, ഒരു ദിവസം കൊണ്ട് മാത്രം വര്‍ധിച്ചത് 3,160 രൂപ. എന്നാൽ വൈകുന്നേരം ചെറുതായി സ്വർണവില താഴ്ന്നിരുന്നു. രാവിലെ, 1,08,000, ഉച്ചയ്ക്ക് 1,08,800, ഉച്ചയ്ക്ക് ശേഷം 1,10,400, വൈകിട്ട് 1,09,840 എന്നിങ്ങനെയായിരുന്നു ഇന്നലെ സ്വർണവില.

സ്വർണവില പിടിച്ചാൽ കിട്ടില്ല, ഉടൻ പവന്‍റെ വില 1.5 ലക്ഷം കടക്കും, കാരണം പറഞ്ഞ് വിദഗ്ധർ

ഇന്നത്തെ വില

ഇന്ന് രണ്ട് തവണയാണ് സ്വർണത്തിന് വില കൂടിയത്. രാവിലെ പവന് 3,680 രൂപ ആണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ ഇന്നത്തെ ഒരു പവന്റെ വില 1,13,520 രൂപയായി ഉയർന്നു. ​ഗ്രാമിന് 460 രൂപ വർധിച്ച് 14,190 രൂപയുമായി. എന്നാൽ ഉച്ചയ്ക്ക് ശേഷം പവന്‍റെ വില 1800 രൂപ കൂടി കൂടി. അതോടെ പവൻ 1,15,320 രൂപയിലും ഗ്രാം 14,415 രൂപയിലുമാണ് വ്യാപാരം.


Kerala Gold Price Today

ഒരുപവൻ വാങ്ങാൻ

ഇന്ന് സ്വർണാഭരണം വാങ്ങാൻ പോകുന്നവർ ഏറ്റവും പുതിയ വില നിലവാരം അറിഞ്ഞിരിക്കണം. സ്വർണ വിലക്കൊപ്പം പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്ക് ചാർജ് എന്നീ ഘടകങ്ങളും ചേരുമ്പോഴാണ് ആഭരണത്തിൻ്റെ വില നിശ്ചയിക്കുന്നത്. അങ്ങനെ കണക്ക് കൂട്ടിയാൽ ഇന്ന് ഒരുപവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,25,000 രൂപയിൽ അധികം നൽകേണ്ട അവസ്ഥയാണ്.

കേരളത്തിൽ ഇന്ന് മഴയുണ്ടോ..? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം, അറിയാം കാലാവസ്ഥ വിവരങ്ങൾ

കുതിപ്പിന് കാരണം

ഇന്ത്യന്‍ രൂപ നേരിടുന്ന തകര്‍ച്ചയാണ് സ്വര്‍ണവില വര്‍ധിക്കുന്നതിന്റെ നിലവിലെ പ്രധാന കാരണം. രൂപയുടെ മൂല്യം ഇടിയുന്നതിന് അനുസരിച്ച് സ്വര്‍ണവിലയും ഉയരുന്നു. രാജ്യാന്തര വിപണിക്ക് അനുസൃതമായാണ് കേരളത്തിലും സ്വര്‍ണവില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഡോളറില്‍ കണക്കാക്കുന്നതിനാല്‍, ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തകര്‍ച്ച സ്വര്‍ണത്തിലും പ്രതിഫലിക്കും. ഇതിന് പുറമെ ലോകരാഷ്ട്രങ്ങളില്‍ക്കിടെ അമേരിക്ക സൃഷ്ടിക്കുന്ന വെല്ലുവിളികളും സ്വര്‍ണത്തെ ബാധിക്കുന്നുണ്ട്.

ഈ മാസം കൂടിയത് 14,480 രൂപ

ജനുവരി മാസം ഇതുവരെ 14,480 രൂപയാണ് ഒരുപവൻ സ്വർണത്തിന് വർദ്ധിച്ചിരിക്കുന്നത്. 99,040 രൂപയായിരുന്നു ജനുവരി 1-ലെ സ്വർണവില. എന്നാൽ പിന്നിടുളള ദിവസങ്ങളിൽ സ്വർണവില കുതിച്ചുയർന്നു. ജനുവരി അഞ്ചാം തീയ്യതി പവന്‍റെ വില 1,00,760 രൂപയിലെത്തി. ജനുവരി 10-ആം തീയ്യതി ആകുമ്പോഴേക്കും വില 103000 രൂപയിലെത്തി. 12-ആം തീയ്യതി 104240 രൂപ, 19-ആം തീയ്യതി 106840 രൂപ എന്നിങ്ങനെയായിരുന്നു പവന്‍റെ വില നിലവാരം.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Credit: Goodreturns

More from DriveSpark

Article Published On: Wednesday, January 21, 2026, 10:16 [IST]
English summary
Kerala gold rate today, 21 January 2026. Check latest 22K and 24K gold prices, per gram rates and market updates.
കൂടുതല്‍... #notification
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X