സ്വർണവില ഏറ്റവും ഉയരത്തിൽ, ജനുവരിയിൽ മാത്രം കൂടിയത് 18,480 രൂപ, ഒരുപവൻ വാങ്ങാൻ 1.40 ലക്ഷം വേണം
കഴിഞ്ഞ കുറേ നാളുകളായി ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് കുതിക്കുകയാണ് സംസ്ഥാനത്തെ സ്വർണവില. പവന്‍റെ വില 1 ലക്ഷവും കടന്ന് ഇപ്പോൾ 1.25 ലക്ഷത്തോട് അടുക്കുകയാണ്. ജനുവരി മാസം മാത്രം ഒരുപവൻ സ്വർണത്തിന് കൂടിയത് 18,480 രൂപയാണ്. വരും ദിവസങ്ങളിലും വില മുകളിലേക്ക് തന്നെ പോകുമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന സൂചന. അങ്ങനെ സംഭവിച്ചാൽ സ്വർണം വാങ്ങുന്നത് മറക്കുന്നതാണ് നല്ലത്.
ഇന്നത്തെ വില
ഇന്നലെ, അതായത് ശനിയാഴ്ച 2 തവണയാണ് സ്വർണത്തിന് വില കൂടിയത്. രാവിലെ 1,080 രൂപ വർദ്ധിച്ച് പവന് 1,16,320 രൂപ നിലയിലായിരുന്നു സ്വർണവ്യാപാരം. എന്നാൽ വൈകുന്നേരം വീണ്ടും വില ഉയർന്നു. 1200 രൂപയാണ് കൂടിയത്. അതോടെ പവന്‍റെ വില 1,17,520 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തി. ഗ്രാമിന് 14,690 രൂപയാണ്. അതായത് ഇന്നലെ മാത്രം ഒരുപവൻ സ്വർണത്തിന് കൂടിയത് 2,280 രൂപ. ഇന്നും പവന് 1,17,520 രൂപ, ഗ്രാമിന് 14,690 രൂപ എന്ന നിലയിലാണ് വ്യാപാരം. കാരണം ഞാറാഴ്ച സ്വർണവിലയിൽ മാറ്റം ഉണ്ടാകാറില്ല.
24 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 1,28,208 രൂപ, ഗ്രാമിന് 16,026 രൂപ. 18 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 96,152 രൂപ, ഗ്രാമിന് 12,019 രൂപ
സ്വർണവില പിടിച്ചാൽ കിട്ടില്ല, 2026 പകുതിയോടെ പവൻ വില 1.3 ലക്ഷം കടക്കും, കാരണം ഇതാണ്
ഒരുപവൻ വാങ്ങാൻ
സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, ജിഎസ്ടി, ഹോൾമാർക്ക് ചാർജ് തുടങ്ങിയവ നൽകണം. അതായത് ഇന്നത്തെ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,40,000 രൂപ നൽകേണ്ടി വരും.

കുതിപ്പിന് പിന്നിലെ കാരണം
രാജ്യാന്തര സ്വര്‍ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയതാണ് കേരളത്തിലും വില കൂടാന്‍ കാരണം. ആഗോള സ്വർണവില ഔണ്‍സിന് 4,987 ഡോളറിന് മുകളിലെത്തി. തിങ്കളാഴ്ച തന്നെ വീണ്ടും 5,000 ഡോളിലെത്തുമെന്നാണ് സൂചന. ഗ്രീന്‍ലന്‍ഡിനെ ചൊല്ലി യു.എസും നാറ്റോയും രണ്ടു തട്ടിലായതും ഫെഡറല്‍ റിസര്‍വ് പലിശ നിരക്കും താരിഫ് സംബന്ധിച്ച ആശയകുഴപ്പങ്ങളും സ്വര്‍ണ വിലയ്ക്ക് ഡിമാന്‍ഡ് നല്‍കുന്നുണ്ട്. ഡീഡോളറൈസേഷന്റെ ഭാഗമായി കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം തുടര്‍ച്ചയായി വാങ്ങുന്നതും വിലകയറ്റുന്നുണ്ട്.
ഇന്ന് ഇടിയും മഴയും ഉറപ്പ്, 11 ജില്ലകളിൽ ഗ്രീൻ അലേർട്ട്, വീടിന് പുറത്തിറങ്ങുന്നവർ ജാഗ്രത
2026 ലെ നാലാം പാദത്തോടെ സ്വർണ്ണ വില ഔൺസിന് ശരാശരി 5,055 ഡോളറാകുമെന്ന് ജെ പി മോർഗൻ പ്രതീക്ഷിക്കുന്നു. എച്ച്എസ്ബിസി, എഎൻസെഡ് പോലുള്ള താരതമ്യേന യാഥാസ്ഥിതിക സ്ഥാപനങ്ങൾ പോലും 2026 വരെ സ്വർണ്ണ വില ചരിത്ര ശരാശരിയേക്കാൾ വളരെ മുകളിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്വര്‍ണ ഉപഭോഗത്തില്‍ ലോകത്ത് രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. സാംസ്‌കാരികവും മതപരവും സാമൂഹികവും ആചാരപരവുമായ കാരണങ്ങളാല്‍ രാജ്യത്ത് സ്വര്‍ണത്തിന് ഉയര്‍ന്ന ഡിമാന്‍ഡാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
Credit: Goodreturns


Click it and Unblock the Notifications








