കുത്തനെ കുറഞ്ഞ് സ്വർണവില, ഇന്ന് വാങ്ങിയാൽ മികച്ച ലാഭം നേടാം, വെള്ളി വില റെക്കോർഡിൽ തന്നെ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എല്ലാവരുടേയും ഉറക്കം കെടുത്തുന്നത് സ്വർണവിലയാണ്. കാരണം ഓരോ ദിവസവും വിലയിൽ പുതിയ റെക്കോർഡിട്ട് മുകളിലേക്ക് കുതിക്കുകയായിരുന്നു സ്വർണം. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം പവന് കൂടിയത് 9,880 രൂപയാണ്. വില 1,10,000 രൂപയും കടന്ന് മുകളിലേക്ക് പോയി. എന്നാൽ ഇന്ന് സ്വർണവില അൽപ്പം കുറഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിലും വില താഴേക്ക് വീഴണമെന്നാണ് ഇപ്പോൾ ആഭരണപ്രേമികളുടെ പ്രാർത്ഥന.
ഇന്നത്തെ വില
സ്വര്‍ണത്തിന് ബുധനാഴ്ച 5480 രൂപയാണ് മൂന്ന് തവണയായി ഉയര്‍ന്നത്. വൈകീട്ട് 480 രൂപ കുറഞ്ഞു. ഇന്ന് രാവിലെ വീണ്ടും വില കുറഞ്ഞിട്ടുണ്ട്. 1680 രൂപ കുറഞ്ഞ് 1,13,160 രൂപയിലാണ് രാവിലെ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 210 രൂപ കുറഞ്ഞ് 14145 രൂപയായി. കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11625 രൂപയാണ് വില. എട്ട് ഗ്രാമിന് 93000 രൂപയും. 14 കാരറ്റ് സ്വർണം ഗ്രാമിന് 9050 രൂപ നല്‍കണം. 8 ഗ്രാമിന് 72400 രൂപയാണ് നല്‍കേണ്ടത്. 9 കാരറ്റ് സ്വർണം ഗ്രാമിന് 5835 രൂപയും എട്ട് ഗ്രാമിന് 46680 രൂപയുമാണ് ഇന്നത്തെ വില.
സ്വർണവില പിടിച്ചാൽ കിട്ടില്ല, ഉടൻ പവന്‍റെ വില 1.5 ലക്ഷം കടക്കും, കാരണം പറഞ്ഞ് വിദഗ്ധർ
കുറയാൻ കാരണം
രൂപയുടെ മൂല്യം അല്‍പ്പം മെച്ചപ്പെട്ടതാണ് സ്വര്‍ണവിലയെ താഴേക്ക് വീഴ്ത്തിയത്. ലാഭമെടുക്കാന്‍ വിറ്റഴിക്കല്‍ തുടരുന്നതും വില കുറയാന്‍ കാരണമാണ്. അതേസമയം, ഗ്രീന്‍ലാന്റ് വിഷയത്തില്‍ എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ അധിക ചുങ്കം ചുമത്താനുള്ള നീക്കത്തില്‍ നിന്ന് ട്രംപ് പിന്നാക്കം പോയതും സ്വര്‍ണവില കുറയാന്‍ കാരണമായിട്ടുണ്ട്.

ഒരുപവൻ വാങ്ങാൻ
സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, ജിഎസ്ടി, ഹോൾമാർക്ക് ചാർജ് തുടങ്ങിയവ നൽകണം. അതായത് ഇന്നത്തെ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,22,000 രൂപ നൽകേണ്ടി വരും.
വില വർദ്ധന തുടർന്നേക്കും
താരിഫുകളും മറ്റ് ഭൗമരാഷ്ട്രീയ അപകടസാധ്യതകളും സംബന്ധിച്ച പിരിമുറുക്കങ്ങൾ തുടരുകയും അത് ആഗോള വളർച്ചയെ ബാധിക്കുകയും ചെയ്താൽ, സ്വർണ്ണം കൂടുതൽ ശക്തമാവുകയും വില മുകളിലേക്ക് ഉയരുകയും ചെയ്യും. മാത്രമല്ല, ട്രംപിന്‍റെ സമ്മർദ്ദത്തിന് വഴങ്ങി യുഎസ് ഫെഡറൽ റിസർവ് ഭാവിയിൽ പലിശനിരക്കുകൾ കുറച്ചാൽ പിന്നെ സ്വർണത്തെ പിടിച്ചാൽ കിട്ടില്ല.
കേരളത്തിൽ ഇന്ന് മഴയില്ല, പക്ഷെ ഈ കാര്യം ശ്രദ്ധിക്കണം, അറിയാം ഇന്നത്തെ കാലാവസ്ഥാ വിവരങ്ങൾ
കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങുന്നത് വർദ്ധിപ്പിച്ചാലും സ്വർണവിലയെ സ്വാധീനിക്കും. കാരണം ഉയർന്ന താരിഫുകൾ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, പണപ്പെരുപ്പം, ചില സമ്പദ്‌വ്യവസ്ഥകളുടെ ഉയർന്ന കടം-ജിഡിപി അനുപാതം, ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍റെ സാധ്യത എന്നിവ മൂലമുണ്ടാകുന്ന അപകടസാധ്യതകൾ തിരിച്ചറിഞ്ഞാണ് കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങുന്നത് .
വെള്ളി വില
വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 325 രൂപയും പത്ത് ഗ്രാമിന് 3250 രൂപയുമാണ് പുതിയ നിരക്ക്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണത്തോടൊപ്പം വലിയ കുതിപ്പാണ് വെള്ളി നടത്തിയിരുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
Credit: Goodreturns


Click it and Unblock the Notifications








