ചങ്ക് തകർത്ത് മഞ്ഞ ലോഹം, 1 പവൻ വാങ്ങാൻ 1.5 ലക്ഷം വേണം, വില കൂട്ടുന്നത് ട്രംപിന്‍റെ നയങ്ങൾ തന്നെ
ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പാണ് സ്വർണം ജനുവരി മാസം നടത്തിയത്. 27 ദിവസത്തിനിടെ പവന് 20,000 രൂപയിലധികം വർദ്ധിച്ചു. ഓരോ ദിവസവും വിലയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച് കൊണ്ടാണ് മഞ്ഞ ലോഹം കത്തി കയറിയത്. അതോടെ വലിയ അളവിൽ സ്വർണം വാങ്ങിയവരുടെ കീശ കാലിയായി. വരും ദിവസങ്ങളിലും വില മുകളിലേക്ക് തന്നെ പോകുമെന്നാണ് സൂചന.
ഇന്നത്തെ വില
ഇന്നലെ രണ്ട് തവണയായണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. രാവിലെ വില കൂടിയപ്പോൾ ഉച്ചയ്ക്ക് ശേഷം ചെറുതായി കുറഞ്ഞു. രാവിലെ 1800 രൂപ വര്‍ധിച്ച പവന്‍ വിലയിൽ ഉച്ചക്ക് ശേഷം 560 രൂപയുടെ കുറവാണ് ഉണ്ടായത്. അതേസമയം ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. നിലവിൽ 1,18,760 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ വില. 14,845 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില. സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, ജിഎസ്ടി, ഹോൾമാർക്ക് ചാർജ് തുടങ്ങിയവ നൽകണം. അതായത് ഇന്നത്തെ വിലക്കൊപ്പം 10% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,50,000 രൂപ നൽകേണ്ടി വരും.
കനത്ത ചൂടിന് ആശ്വാസം, കേരളത്തിലെ ഈ ജില്ലകളിൽ ഇന്ന് മഴയുണ്ട്, കുട എടുക്കാൻ മറക്കരുത്...
24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 16,195 രൂപയും 10 ഗ്രാമിന് 1,61,950 രൂപയുമാണ്. 18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 12,146 രൂപയും 10 ഗ്രാമിന് 1,21,460 രൂപയുമാണ്.
കുതിപ്പിന് കാരണം
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നത്. ഗ്രീൻലാൻഡ് ഏറ്റെടുക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി യുഎസ് സൈനിക ഇടപെടൽ നടത്താനുള്ള സാധ്യതയെ വിപണികൾ ആശങ്കയോടെയാണ് ഉറ്റു നോക്കുന്നത്. വ്യാപാര യുദ്ധം ഉണ്ടായേകാം എന്ന സമ്മർദ്ദമാണ് വിപണികൾക്ക് തിരിച്ചടിയാകുന്നത്.യു എസ് ഫെഡ് ധന നയ ആരംഭിക്കാനിരിക്കെ ജെറോം പവനിലോടുള്ള ട്രംപിനുള്ള അഭിപ്രായ ഭിന്നതയും സ്വർണ വിലയുടെ കുതിപ്പിന് കാരണമാകുന്നു.

ആശങ്കയിൽ വിവാഹ വിപണി
സ്വർണവിലയിലെ കുതിപ്പ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് വിവാഹ വിപണിയെയാണ്. കാരണം 10 പവൻ സ്വർണം വാങ്ങാൻ 15 ലക്ഷം രൂപ വേണം എന്ന അവസ്ഥയിലാണ്. മികച്ച ഡിസൈൻ ഉള്ള സ്വർണാഭരണം വാങ്ങണമെങ്കിൽ ഇതിൽ കൂടുതൽ വില നൽകണം.
1 ലക്ഷത്തിന് 44,995 രൂപ പലിശ കിട്ടും, ഇനി ബാങ്ക് സ്ഥിര നിക്ഷേപത്തെ മറക്കാം, നികുതി ഇളവുമുണ്ട്
എന്തായാലും മാറിക്കളിച്ചുകൊണ്ടിരിക്കുന്ന സ്വർണവിലയിൽ സാധാരണക്കാരന് സ്വർണം വാങ്ങാൻ കഴിയാത്ത വിധമാണിപ്പോൾ. വരും മാസങ്ങളിൽ സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നത് നല്ലതാണ്.
വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍ സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
Credit: Goodreturns


Click it and Unblock the Notifications








