മഴ പെയ്യും ചങ്ങാതി, കുട ചൂടാം ചങ്ങാതി; കേരളത്തിൽ ഇന്നും മഴ തുടരും, 9 ജില്ലകളിൽ ഗ്രീൻ അലേർട്ട്
കേരളത്തിൽ ആശ്വാസ മഴ മാറിയിട്ടില്ല, ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം പറയുന്നത്. ഇന്നലെ കേരളത്തിലെ വിവിധ ഇടങ്ങളിൽ മഴ പെയ്തിരുന്നു. ചൂട് കൂടി വരുന്ന സാഹചര്യത്തിൽ മഴ തുടരുന്നത് ആശ്വാസം നൽകുന്നുണ്ട്. അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി കുറഞ്ഞു ചക്രവാത ചുഴിയായി മാറിയിട്ടുണ്ട്. നിലവിൽ ഇവ തെക്കു കിഴക്കൻ ബംഗാൾ കടലിൽ സമുദ്രനിരപ്പിൽ നിന്ന് 1.5 കിലോമീറ്റർ ഉയരത്തിൽ ആയി സ്ഥിതി ചെയ്യുകയാണ്.
ഒൻപത് ജില്ലകളിൽ മഴ
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിൽ ഗ്രീൻ അലർട്ടും നൽകിയിട്ടുണ്ട്. നാളെ, അതായത് 27-ആം തീയ്യതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ എട്ട് ജില്ലകളിലാണ് ഗ്രീൻ അലേർട്ട്. ഫെബ്രുവരി 28-ആം തീയ്യതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും ഗ്രീൻ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മേഘങ്ങൾ നിറയും, മഴ തുടരും; കേരളത്തിൽ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, കാലാവസ്ഥാ റിപ്പോർട്ട് ഇതാ
ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇടിമിന്നൽ ഉള്ള സമയത്ത് ജാഗ്രത അത്യാവശ്യമാണ്. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ തുറന്ന സ്ഥലങ്ങളിലിരിക്കുന്നതും മരങ്ങള്‍ക്കിടയില്‍ നില്‍ക്കുന്നതും ഒഴിവാക്കണം.

ഇടിമിന്നല്‍ സമയത്ത് വീടിനുള്ളില്‍ തന്നെ തുടരണമെന്നും വൈദ്യുത ഉപകരണങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. സൈക്കിൾ, ബൈക്ക്, ട്രാക്‌ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം. മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്.
ജീവിതം ബെംഗളൂരു നഗരത്തിലാണെങ്കിൽ ശ്രദ്ധിക്കുക, ഉയരുന്ന താപനിലയും മലിന ജലവും, ഇക്കാര്യങ്ങൾ അറിയണം
ബെംഗളൂരുവിൽ ചൂട്
ബെംഗളൂ നഗരം കൊടും വേനലിന്‍റെ വക്കിലാണ്. 2026 മാർച്ച് മുതൽ സാധാരണയിൽ കൂടുതൽ താപനിലയും ഉഷ്ണതരംഗവും ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ഐഎംഡിയുടെ പ്രവചനങ്ങൾ പ്രകാരം, ബെംഗളൂരുവിൽ വേനൽക്കാലം മാർച്ച് 1 ന് ഔദ്യോഗികമായി ആരംഭിക്കും, ഏപ്രിൽ, മെയ് മാസങ്ങളിൽ താപനില ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് രാവിലെ ബെംഗളൂരുവിൽ താപനില 21°C ആണ്, പുലർച്ചെ ഈർപ്പത്തിന്റെ അളവ് 83% ആണ്. നഗരം തെളിഞ്ഞ ആകാശത്താൽ മൂടപ്പെട്ടിരിക്കുന്നു, പകൽ ഭാഗികമായി വെയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, പരമാവധി താപനില 32°C ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കർണാടകയിൽ ഇതുവരെ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, സംസ്ഥാനമൊട്ടാകെ സാധാരണയിൽ കൂടുതൽ താപനില ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഐഎംഡിയുടെ പ്രവചനം. തീരദേശ മേഖലകളിൽ താപനില ഉയരാനുള്ള സാധ്യത 65-75% ആണ്, അതേസമയം കർണാടകയുടെ വടക്കൻ ഉൾപ്രദേശങ്ങളിൽ വേനൽക്കാലത്ത് കടുത്ത ഉഷ്ണതരംഗ സാധ്യത കൂടുതലായിരിക്കും.
Credit: Goodreturns


Click it and Unblock the Notifications








