വീട്ടിലെത്തുന്ന ലക്ഷ്മി ദേവി പടി കയറുന്നതിന് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

By Sangeetha

ലക്ഷ്മിദേവി ഐശ്വര്യത്തിന്റെ പ്രതീകമാണ്, ഒാരോ വീട്ടിലേക്കും ലക്ഷ്മിദേവി പടികയറിയെത്തുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പണ്ട് മുതല്‍ തന്നെ ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും സമ്പത്തിന്റെ പ്രതീകമായാണ് ലക്ഷ്മി ദേവിയെ കണക്കാക്കുന്നത്. ദേവിയുടെ അനുഗ്രഹം ലഭിക്കുന്ന വീട്ടില്‍ ഒരിക്കലും ധനത്തിന് മുട്ടുണ്ടാവില്ല എന്നാണ് പറയുന്നത്. അത് കൂടാതെ സമൃദ്ധിയും സന്തോഷവും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു.

എന്നാല്‍ എല്ലാ വീടുകളിലും ലക്ഷ്മി ദേവി വസിക്കണം എന്നില്ല. ഒരു വീടിന്റെ അന്തരീക്ഷവും അവിടെയുള്ള ആളുകളുടെ സ്വഭാവവും തന്നെയാണ് ലക്ഷ്മിദേവിയുടെ അനുഗ്രഹത്തെ എത്തിക്കുന്നത്. ഇന്നത്തെ കാലത്ത് ധനസമൃദ്ധിക്ക് വേണ്ടി ആളുകള്‍ ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ലക്ഷ്മി ദേവി വീട്ടില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.


Lakshmi Blessings
Photo Credit:

1. ശുചിത്വം:
ലക്ഷ്മി ദേവിയെ വീട്ടിലേക്ക് ആനയിക്കുന്നതിന് വേണ്ടി എപ്പോഴും വൃത്തിയുള്ളതും വെടിപ്പുള്ളതുമായ സാഹചര്യങ്ങളാണ് അനിവാര്യം. ശുദ്ധിയുള്ള ഒരിടത്ത് മാത്രമേ ദേവിക്ക് വസിക്കാന്‍ സാധിക്കുകയുള്ളൂ. അത് കൂടാതെ അഴുക്കും അലങ്കോലവുമായ ചുറ്റുപാടുകള്‍ ഒരിക്കലും ദേവിക്ക് ഇഷ്ടവുമല്ല. ഇത് നിങ്ങളുടെ വീട്ടില്‍ നിന്ന് ലക്ഷ്മി ഇറങ്ങിപ്പോവുന്നതിനാണ് കാരണമാകുന്നത്. വൃത്തിയുള്ളതും അടുക്കും ചിട്ടയുമുള്ള വീടുകളില്‍ എപ്പോഴും ലക്ഷ്മി ദേവി അനുഗ്രഹം ചൊരിയുന്നു. ഇത് നിങ്ങളുടെ ജീവിതം മികച്ച മാറ്റത്തിലേക്കാണ് എത്തിക്കുന്നത്.

2. പോസിറ്റീവ് അന്തരീക്ഷം:
ജീവിതത്തിലേക്ക് എപ്പോഴും പോസിറ്റീവ് ഊര്‍ജ്ജം കൊണ്ട് വരുന്നതിന് സഹായിക്കുന്നതാണ് ലക്ഷ്മി ദേവി. എന്നാല്‍ ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിങ്ങള്‍ക്ക് ഇത് വഴി ലഭിക്കുന്നു. കുടുംബാംഗങ്ങള്‍ കലഹങ്ങള്‍ ഒഴിവാക്കി സ്‌നേഹത്തോടേയും ഐക്യത്തോടേയും മുന്നോട്ട് കൊണ്ട് പോവുന്നതിന് ശ്രമിക്കണം. ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിങ്ങളുടെ വഴക്കുകളും അഭിപ്രായങ്ങളും ഒഴിവാക്കുന്നതിന് സഹായിക്കും. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന വീടുകളില്‍ ലക്ഷ്മി ദേവി ഒരിക്കലും തേടി എത്തുകയില്ല.


Lakshmi Blessings

3. പതിവായ ആരാധന:
നിത്യേന പൂജകളും പ്രാര്‍ത്ഥനകളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യുന്നവരില്‍ നിങ്ങള്‍ക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കുന്നു. ലക്ഷ്മി ദേവി വാസസ്ഥലമായി തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളില്‍ പതിവായി ആരാധന നടത്തുന്നത് നല്ലതാണ്. ഈ ഇടങ്ങളില്‍ ദൈവീകമായ ഭാവം നിലനില്‍ക്കുന്നു. എന്നാല്‍ പൂജകളോ ഉത്സവങ്ങളോ വിശേഷദിവസങ്ങളോ ഇല്ലാത്തതും, വ്രതാനുഷ്ഠാനങ്ങളില്‍ ഏര്‍പ്പെടാത്തതുമായ വീടുകളില്‍ പലപ്പോഴും ലക്ഷ്മിദേവിയുടെ അനുഗ്രഹം നിലനില്‍ക്കുകയില്ല.

4. സത്യസന്ധതയും പരിശുദ്ധമായ ചിന്തകളും:
നിങ്ങളുടെ സത്യസന്ധമായ ചിന്തകളും മനസ്സിന്റെ പരിശുദ്ധിയും എല്ലാം വളരെയധികം പ്രധാനപ്പെട്ടതാണ്. കുടുംബത്തില്‍ സത്യസന്ധമായി പെരുമാറുകയും കള്ളത്തരം കാണിക്കാതിരിക്കുകുയം ചെയ്യുക. ഇത് പലപ്പോഴും നിങ്ങളുടെ ധാര്‍മ്മിക ചിന്തകളെ പോലും ബാധിക്കും. ഏറ്റവും ശുദ്ധവും അതുപോലെ തന്നെ ധാര്‍മ്മികവുമായ ചിന്തകള്‍ വെച്ചുപുലര്‍ത്തുകയും ചെയ്യുന്നിടത്ത് ലക്ഷ്മീദേവി സാന്നിധ്യം നിലനില്‍ക്കുന്നു. എന്നാല്‍ നിങ്ങള്‍ സത്യസന്ധതയില്ലായ്മ, വഞ്ചന, കളവ്, കള്ളത്തരം എന്നിവയുള്ളിടത്ത് ലക്ഷ്മീദേവി ഒരിക്കലും വസിക്കുകയില്ല.

Credit: Boldsky

More from DriveSpark

Article Published On: Tuesday, February 24, 2026, 23:08 [IST]
English summary
Before entering your home, follow these simple checks and rituals to invite Goddess Lakshmi and ensure wealth, prosperity, and positive energy.
കൂടുതല്‍... #notification
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X