ഇംഗ്ലണ്ട് ഒരോവര്‍ മുമ്പ് ജയിച്ചേനെ!! തോല്‍പ്പിച്ചത് ആ പിഴവ്, പ്രവചനം പാളിയതിന് പിറകെ ആമിര്‍

By Manu D

മുംബൈ: തുടര്‍ച്ചയായ രണ്ടാം ലോക കിരീടമെന്ന സ്വപ്‌നത്തിന് തൊട്ടരികെ എത്തി നില്‍ക്കുകയാണ് ടീം ഇന്ത്യ. ത്രില്ലിങ് ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏഴു റണ്‍സിനു വീഴ്ത്തിയാണ് ഇന്ത്യ ഫൈനലിലേക്കു ടിക്കറ്റ് വാങ്ങിയത്. ഞായറാഴ്ച രാത്രി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന കലാശക്കളിയില്‍ ന്യൂസിലാന്‍ഡാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.

അതസമയം, ഇന്ത്യന്‍ ടീമിനെക്കുറിച്ചുള്ള പാകിസ്താന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിറിന്റെ പ്രവചനം വീണ്ടും പാളിയിരിക്കുകയാണ്. നേരത്തേ സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനോടു തോറ്റ് ഇന്ത്യ സെമി കാണാതെ പുറത്താവുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രവചനം. അതു നടന്നില്ല.


MOHAMMAD AMIR T20 WC 2026

പിന്നാലെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടു ഇന്ത്യ ഉറപ്പായും തോല്‍ക്കുമെന്നാണ് ആമിര്‍ പ്രവചിച്ചത്. ഇപ്പോഴിതാ ഇംഗ്ലണ്ടിനെയും തുരത്തി ഇന്ത്യ ഫൈനലിലുമെത്തിയിരിക്കുകയാണ്. സെമിയില്‍ ഇംഗ്ലണ്ട് ജയിക്കുമെന്ന തന്റെ പ്രവചനം നടക്കാതെ പോയ ശേഷം പ്രതികരിച്ചിരികയാണ് ആമിര്‍.

T20 WC 2026: സഞ്ജുവല്ല, ശരിക്കുള്ള കളിയിലെ താരം ബുംറ!!! ഇന്ത്യയെ രക്ഷിച്ചത് ആ 2 ഓവര്‍

ഇന്ത്യക്കു പ്രശംസ

ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് മുഹമ്മദ് ആമിര്‍. ഇതാദ്യമായാണ് ഈ ലോകകപ്പില്‍ ഒരു കളിക്കു ശേഷം ടീം ഇന്ത്യയെ അഭിനന്ദിച്ചത്. വെസ്റ്റ് ഇന്‍ഡീസുമായുള്ള സൂപ്പര്‍ എട്ടിലെ ജയത്തിനു ശേഷം പോലും ഇന്ത്യയുടെ കുറവുകള്‍ ചൂണ്ടിക്കാണിക്കാനായിരുന്നു അദ്ദേഹം ശ്രമിച്ചത്.

വളരെ മികച്ച ക്രിക്കറ്റാണ് ഇന്നു നമ്മള്‍ കണ്ടത്. കംപ്ലീറ്റ് ക്രിക്കറ്റ് തന്നെയാണ് ഇന്ത്യന്‍ ടീം ഈ കളിയില്‍ കാഴ്ചവച്ചതെന്നു പറയാം. നേരത്തേയുളള മല്‍സരങ്ങളെടുത്താല്‍ ഇത്ര മികച്ചൊരു പ്രകടനം ഈ ടൂര്‍ണമെന്റില്‍ അവര്‍ കാഴ്ചവച്ചിട്ടില്ല.

ഇംഗ്ലണ്ടുമായുള്ള സെമി ഫൈനലിലെ പ്രകടനത്തിന് ഇന്ത്യക്കു എത്ര ക്രെഡിറ്റ് നല്‍കിയാലും കുറഞ്ഞു പോവും. പക്ഷെ ഈ മല്‍സരത്തെ കുറിച്ചുള്ള എന്റെ പ്രവചനം ശരി തന്നെയായിരുന്നു- ആമിര്‍ പറഞ്ഞു.

T20 WC 2026: ആര്‍ച്ചറെ പഞ്ഞിക്കിട്ട് സഞ്ജു!!! ഷോര്‍ട്ട് ബോള്‍ പ്ലാന്‍ തകര്‍ത്തതെങ്ങനെ? അറിയാം

പക്ഷെ ഇംഗ്ലണ്ട് ജയിക്കുമെന്നല്ലേ നിങ്ങള്‍ നേരത്തേ പറഞ്ഞതെന്നു ആങ്കര്‍ തിരിച്ചു ചോദിക്കുകയും ചെയ്തു. ക്യാച്ചെന്നതു എന്റെ നിയന്ത്രണത്തില്‍ വരുന്ന കാര്യമല്ല. മികച്ച ഫോമിലുള്ള ബാറ്ററുടെ (സഞ്ജു സാംസണ്‍) ക്യാച്ചാണ് അയാള്‍ 15 റണ്‍സില്‍ നില്‍ക്കവെ ഇംഗ്ലണ്ട് നഷ്ടപ്പെടുത്തിയത്.

അദ്ദേഹം 35 ബോളില്‍ 90 റണ്‍സ് നേടുകയും ചെയ്തു. ഇത് ഈ മല്‍സരത്തില്‍ വലിയ വ്യത്യാസവുമുണ്ടാക്കിയിട്ടുണ്ട്. വെറും ഏഴു റണ്‍സിനാണ് ഇംഗ്ലണ്ട് ഈ മല്‍സരം തോറ്റിരിക്കുന്നത്.

ഈ മല്‍സരത്തില്‍ രണ്ടു ടീമുകളുടെയും ബൗളിങ് പ്രകടനം (ജസ്പ്രീത് ബുംറയൊഴികെ) വളരെ മോശമായിരുന്നു. ഇരുടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസം ഫീല്‍ഡിങായിരുന്നു.


INDIA WIN T20 WC 2026

ഹാരി ബ്രൂക്ക് സഞ്ജു സാംസണിന്റെ ഒരു അനായാസ ക്യാച്ച് പാഴാക്കിയപ്പോള്‍ മറുഭാഗത്ത് അക്ഷര്‍ പട്ടേല്‍ ഗംഭീര ക്യാച്ചെടുക്കുകയും ചെയ്തു. വില്‍ ജാക്‌സിന്റെ ആ ക്യാച്ച് ബൗണ്ടറി ലൈനിന് അരികെ അക്ഷര്‍ എടുത്തില്ലായിരുന്നങ്കില്‍ ഒരോവര്‍ മുമ്പ് തന്നെ ഇംഗ്ലണ്ട് ചേസ് ചെയ്തു ജയിക്കുമായിരുന്നു.

T20 WC 2026: ഇഷാന്റെ വിക്കറ്റ് റഷീദിനല്ല!! ശരിക്കും അത് ഗംഭീറിന്, സംഭവമിങ്ങനെ, വീഡിയോ

ജോഫ്ര ആര്‍ച്ചര്‍ അവസാനം മൂന്നു സിക്‌സറുകളടിച്ചത് നമ്മള്‍ കണ്ടു. വില്‍ ജാക്‌സും വളരെ നന്നായിട്ടാണ് ബാറ്റ് ചെയ്തു കൊണ്ടിരുന്നത്. അതുകാണ്ടു തന്നെ ഈ സ്‌കോര്‍ ഇംഗ്ലണ്ടിന് ഉറപ്പയും ചേസ് ചെയ്യാന്‍ കഴിയുന്നതായിരുന്നു.

ഈ കളിയില്‍ നേടിയ വിജയത്തിനു ഇന്ത്യന്‍ ടീം തന്നെയാണ് ക്രെഡിറ്റ് അര്‍ഹിക്കുന്നത്. കാരണം ഇന്നു അവര്‍ കംപ്ലീറ്റ് ക്രിക്കറ്റാണ് പുറത്തെടുത്തതെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു.

Credit: Mykhel

More from DriveSpark

Article Published On: Friday, March 6, 2026, 11:45 [IST]
English summary
T20 WC 2026: How Mohammad Amir Reacted To India's Semi Win After Earlier Predicted England To Qualify For Final |Also Read In Malayalam
കൂടുതല്‍... #notification
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X