T20 WC 2026: 4/4, സൂപ്പര്‍ 8ല്‍ ഇന്ത്യക്ക് ഈ കളി പോരാ!! 8ന്റെ പണിക്ക് ചാന്‍സ്, ഈ കാരണങ്ങള്‍
ടി20 ലോകകപ്പില്‍ ഗ്രൂപ്പുഘട്ടത്തിലെ നാലു മല്‍സരങ്ങളും ജയിച്ച് അപരാജിത റെക്കോര്‍ഡ് കാത്തുസൂക്ഷിച്ചിരിക്കുകയാണ് ടീം ഇന്ത്യ. പക്ഷെ ഇനിയാണ് സൂര്യകുമാര്‍ യാദവിന്റെയും സംഘത്തിന്റെയും അഗ്നിപരീക്ഷ തുടങ്ങുന്നത്. ഇനിയുള്ള പോരാട്ടങ്ങളായിരിക്കും ഇ്ന്ത്യന്‍ ടീം കിരീടം നിലനിര്‍ത്തുമോ, ഇല്ലയോ എന്നു തീരുമാനിക്കുക.
കടുപ്പമേറിയ മൂന്നു സൂപ്പര്‍ എട്ട് മല്‍സരങ്ങളും അതിനു ശേഷം സെമി ഫൈനലും തുടര്‍ന്ന് ഫൈനലുമാണ് ഇനി ഇന്ത്യക്കു മുന്നലുള്ളത്. ടീം ഇനി അരയു തലയും മുറുക്കി പോരിനിറങ്ങേണ്ടത് ഇനിയാണ്. ചെറിയൊരു പിഴവിനു പോലും ഇനി സ്‌കോപ്പില്ല.

2024ലെ അവസാനത്തെ ലോകപ്പിലേതു പോലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ മാത്രമേ ഇന്ത്യ കിരീടം മോഹിക്കേണ്ടതുള്ളൂ. പക്ഷെ ഗ്രൂപ്പ്ഘട്ടത്തില്‍ കളിച്ച നാലു മല്‍സരങ്ങളിലെ പ്രകടനം അത്ര വലിയ പ്രതീക്ഷകല്ല നല്‍കുന്നത്. വലിയ ചില ആശങ്കള്‍ ടീമിനു മുന്നിലുണ്ട്. ഇവ എന്തൊക്കെയാണെന്നു നോക്കാം.
T20 WC 2026: പ്രഹരശേഷി വെറും 120!! തിലക് കളിക്കുന്നത് ടെസ്‌റ്റോ? മെല്ലെപ്പോക്കിന് മാപ്പില്ല
അഭിഷേകിന് എന്തു പറ്റി
ഈ ലോകകപ്പില്‍ ബാറ്റിങില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ട ലോക ഒന്നാംനമ്പര്‍ ബാറ്ററും വെടിക്കെട്ട് ഓപ്പണറുമായ അഭിഷേക് ശര്‍മ വന്‍ ദുരന്തമായിരിക്കുകയാണ്. അസുഖം കാരണം ഒരു മല്‍സരം നഷ്ടമായ അദ്ദേഹം ഗ്രൂപ്പുഘട്ടത്തിലെ മൂന്നു കളിയിലാണ് ബാറ്റ് ചെയ്തത്.
പക്ഷെ ഇവയിലെല്ലാ അഭിഷേക് ഡെക്കായി മാറിയെന്നതാണ് ആശങ്കപ്പെടത്തുന്ന കാര്യം. ഈ വര്‍ഷം ഇതിനകം അഞ്ചു ടി20കളില്‍ താരം ഡെക്കായി കഴിഞ്ഞു. രണ്ടെണ്ണം ന്യൂസിലാന്‍ഡുമായുള്ള കഴിഞ്ഞ പരമ്പരയിലായിരുന്നു,
സൂപ്പര്‍ എട്ടിലും അഭിഷേകിന്റെ ബാറ്റ് തീതുപ്പിയില്ലെങ്കില്‍ ടീം ശരിക്കും കുഴപ്പത്തിലാവും. അദ്ദേഹം ബാറ്റിങില്‍ പഴയ ഫോമിലേക്ക് എത്തിയാല്‍ മാത്രമേ ഇന്ത്യക്ക് ടൂര്‍ണമെന്റില്‍ കൂടുതല്‍ മുന്നേറാനും സാധിക്കുകയുള്ളൂ. ഒട്ടും ആത്മവിശ്വാസമില്ലാതെയാണ് ബാറ്റിങില്‍ അഭിഷേക് കാണപ്പെടുന്നത്. ഇതു വീണ്ടെടുക്കണമെങ്കില്‍ എത്രയും പെട്ടെന്ന് താരം മികച്ചൊരു ഇന്നിങ്‌സ് കളിച്ചേ തീരൂ.
T20 WC 2026: 'ഡെക്ക്മാന്‍' അഭിഷേക് വേണ്ട!! ഗില്ലിനെ തിരികെ വിളിക്കൂ, ആരാധകരോഷം
സ്പിന്നിനെതിരേ വട്ടം കറങ്ങുന്നു
എതിര്‍ ടീമുകളുടെ സ്പിന്‍ ആക്രമണത്തിനെതിരേ ഇന്ത്യന്‍ ബാറ്റിങ് നിര വട്ടം കറങ്ങുന്നതാണ് ഗ്രൂപ്പുഘട്ടത്തില്‍ കണ്ടത്. ഇതു തീര്‍ച്ചയായും നല്ലൊരു സൂചനയല്ല. സൂപ്പര്‍ എട്ടില്‍ കൂടുതല്‍ മൂര്‍ച്ചയേറി സ്പിന്‍ ആക്രമണമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.
ഗ്രൂപ്പുഘട്ടത്തില്‍ പാകിസ്താനൊഴികെ ഇന്ത്യ നേരിട്ടത് അസോസിയേറ്റ് ടീമുരളായ യുഎസ്എ, നമീബിയ, നെതര്‍ലാന്‍ഡ്‌സ് എന്നിവരെയാണെന്നു മറക്കരുത്. ആദ്യ കളിയില്‍ യുഎസ്എ സ്പിന്നര്‍മാരായ മുഹമ്മദ് മൊഹ്‌സിന്‍ 16 റണ്‍സിന് ഒരു വിക്കറ്റും ഹര്‍മീത് സിങ് 26 റണ്‍സിനു രണ്ടു വിക്കറ്റുമെടുത്തിരുന്നു.
T20 WC 2026: ഇനി കളി കാര്യമാവും!! എട്ടിലെ നാലാവുക ആരൊക്കെ? ഷെഡ്യൂള്‍ ഇങ്ങനെ
രണ്ടാമങ്കത്തില്‍ നമീബിയയുടെ ജെറാര്‍ഡ് എറാസ്മസ് 20 റണ്‍സിന് പിഴുതത് നാലു നിക്കറ്റാണ്. പാകിസ്താന്‍ സ്പിന്നര്‍മാരായ സയീം അയൂബ് മൂന്നും ഉസ്മാന്‍ താരീഖ് ഒരു വിറ്റുമെടുത്തു. നെതര്‍ലാന്‍ഡ്‌സി്െന്റ ആര്യന്‍ ദത്ത് വെറും 19 റണ്‍സിനു രണ്ടും വിക്കറ്റുകളെടുത്തു.

ക്യാച്ചിങ് പിഴവുകള്‍
ഈ ലോകകപ്പില്‍ ഫീല്‍ഡിങില്‍ ഇന്ത്യന്‍ ടീം വരുത്തിക്കൊണ്ടിരിക്കുന്ന പിഴവുകളും ഏറെ ആശങ്കയുണ്ടാക്കുന്നു, ലോകോത്തര ഫീല്‍ഡര്‍മാര്‍ ടീമിലുണ്ടായിട്ടും ടീം ക്യാച്ചുകള്‍ പാഴാക്കുന്നത് സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്.
ചിരവൈരികളായ പാകിസ്താനെതിരേയുള്ള പോരാട്ടത്തില്‍ വമ്പന്‍ ജയം നേടിയെങ്കിലും നാലു ക്യാച്ചുകള്‍ ടീം നഷ്ടപ്പെടുത്തിയിരുന്നു. നെതര്‍ലാന്‍ഡ്‌സുമായുള്ള അവസാന കളിയിലും ഒരുപാട് ക്യാച്ചുകള്‍ ടീം പാഴാക്കി.
തിലക് വര്‍മയും സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും വാഷിങ്ടണ്‍ സുന്ദറുമെല്ലാം ക്യാച്ചുകള്‍ താഴെയിട്ടു. എന്നാല്‍ സൂപ്പര്‍ എട്ടില്‍ ഈ തരത്തിലുള്ള പിഴവുകള്‍ക്ക് വലിയ വിലയാവും ഇന്ത്യക്കു നല്‍കേണ്ടി വരിക.
Credit: Mykhel


Click it and Unblock the Notifications








